Spread the love

വൈക്കം: ശക്തമായ കാറ്റിനെ തുടർന്ന് വൈക്കത്ത് ജങ്കാർ കായലിൽ ഉറച്ചു.

video
play-sharp-fill

മണിക്കൂറുകൾക്ക് ശേഷം മറ്റൊരു ബോട്ട് കൊണ്ടുവന്ന് വലിച്ച് കരയ്ക്കടുപ്പിക്കുകയായിരുന്നു. വൈക്കം- തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന ജങ്കാറാണ് മണലിൽ ഉറച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞു 3.30ഓടെ വൈക്കം ജെട്ടിയിൽ നിന്ന് ജങ്കാർ പുറപ്പെട്ടപ്പോഴാണ് ശക്തമായ കാറ്റടിച്ച് നിയന്ത്രണം വിട്ട് ജെട്ടിയുടെ തെക്കുഭാഗത്തുള്ള കെടിഡിസി മോർട്ടലിന് സമീപത്തേക്ക് ഒഴുകി നീങ്ങി ആഴം കുറഞ്ഞ ഭാഗത്ത് ഉറച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞ് മറ്റൊരു ബോട്ടെത്തിച്ച് യാത്രക്കാരെ കരയ്ക്കെത്തിച്ചു. നാലരമണിക്കൂറിനു ശേഷമാണ് ജങ്കാർ കരയ്ക്കടുപ്പിച്ചത്.

ടിപ്പർ ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ അത്രയും സമയം ജങ്കാറിൽ കുടുങ്ങിക്കിടന്നു.