
പാലാ: കോട്ടയത്ത് കിടങ്ങൂരും രാമപുരത്തും വാഹനാപകടങ്ങൾ. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ചു കിടങ്ങൂർ സ്വദേശി കെജെ ജോണിന് (75) പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കിടങ്ങൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.
കൂടാതെ രാമപുരത്ത് വച്ച് സ്കൂട്ടർ കാറിൽ ഇടിച്ചു മുത്തോലി സ്വദേശി 56കാരനായ ജോണി പിജെയ്ക്ക് പരുക്കേറ്റു. ഉച്ചയ്ക്ക് 2.45 ഓടെയാണ് രാമപുരത്ത് അപകടമുണ്ടായത്. രാമപുരത്ത് വച്ച് കെഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ച് ബസിൽ യാത്ര ചെയ്തിരുന്ന രാമപുരം സ്വദേശി രാജു എംആർ(56)നും പരുക്കേറ്റു. വൈകുന്നേരം 3.15 ഓടെയാണ് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്.






