
കണ്ണൂർ:അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റില്‍ കോളേജ് ഒന്നാം വർഷ ബിഡി എസ് വിദ്യാർത്ഥി നിധിൻ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയ കേസ് അന്വേഷി ക്കുന്ന ക്രൈംബ്രാഞ്ച് സംഘം തെളിവ് ശേഖരിക്കുന്നതിനായി അടുത്ത ദിവസം നോയിഡയിലേക്ക് പോകും.
കേസില്‍ നോയിഡയിലെ ‘ഇൻസ്റ്റന്റ് ഫണ്ട്സ് ലോണ്‍ ആപ് സ്ഥാപനത്തിലെ നടത്തിപ്പുകാരായ മൂന്ന് പേർ റിമാൻഡിലായിരുന്നു. കണ്ണൂർ ദന്തല്‍ മെഡിക്കല്‍ കോളേജ് ഒന്നാം വർഷ ബിഡിഎസ്.വി ദ്യാർഥിയായിരുന്ന നിധിൻരാജിനെ കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് കോളേജ് കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തിയത്.
പാത്തോളജി വിഭാഗം മേധാവി ഡോ. എം കെ റാമിൻ്റെ നേതൃത്വത്തില്‍ പ്രിൻസിപ്പല്‍ അടക്കമുള്ളവരാണ് നിതിൻ രാജിൻ്റെ മരണത്തിന് ഉത്തര വാദികളെന്ന ബന്ധുക്കളുടെ പരാ നിയിലാണ് ചക്കരക്കല്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പട്ടിക ജാതിക്കാർക്കെതിരായ അതിക്രമ ങ്ങള് തടയുന്നതിനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്.
ലോണ്‍ ആപ്പില്‍നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനേത്തുടർന്ന് അവരില്‍നിന്ന് ഭീഷ ണിയുണ്ടായിരുന്നു. ഇതിൻ്റെ തെളിവ് ലഭ്യമായതോടെയാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം സംഘംസ്ഥാപനത്തിലെ മൂന്നുപേരെ നേര ത്തെ അറസ്റ്റുചെയ്തത്. ഈ സ്ഥാപനത്തില്‍നിന്ന് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് അധ്യാപിക ഡോ ലത ശശിധരനും ഭീഷണി വന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിധിൻരാജ് വായ്പയെടുക്കുമ്പോള്‍ റഫറൻസിനാണ് അധ്യാപികയുടെ ഫോണ്‍നമ്പർ നൽകിയത്.കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി പി ബാലകൃഷ്ണൻ നായരുടെ മേല്‍നോട്ടത്തില്‍ രണ്ട് ഡിവൈ എസ്പിമാരാണ് കേസ് അന്വേഷി ക്കുന്നത്. നിതിൻരാജിൻ്റെ മരണം സംബന്ധിച്ച പട്ടികജാതി/വർഗപീഡ ന കേസ് ഡിവൈഎസ്പി തലത്തിലാണ് അന്വേഷിക്കുക.
ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും ‘ഇൻസ്റ്റന്റ് ഫണ്ട്സ് സ്ഥാപനത്തില്‍ പരിശോധന നടത്തുന്നതിനുമായാണ് ഡി.വൈ എസ് . പിസുധീർ കല്ലന്റെ നേതൃത്വത്തിലുള്ള സംഘം അടുത്ത ദിവസം നോയ്ഡയിലേക്ക് പോകുന്നത്. അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളായ ജീവൻ ജോർജി നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെ വിട്ടിലെത്തി നി ധിൻരാജിൻ്റെ ബന്ധുക്കളുടെ മൊഴിയെടുത്തു. കോളേജിലെ പ്രിൻസിപ്പല്‍ , അധ്യാപകർ , സഹപാഠികള്‍ എന്നിവരില്‍ നിന്നും മൊഴിയെടുക്കും. എന്നാല്‍ കേസിലെ ഒന്നാം പ്രതിയായ ഡോ. എം കെ റാമിനെ അറസ്റ്റുചെയ്യാൻ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിന് ശേഷം ഒളിവിലാണ് ഇയാള്‍. ദളിത് സംഘടനകളും നിതിൻ രാജിൻ്റെ കുടുംബവും ഒഴികെ മറ്റാരും നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങള്‍ക്ക് രംഗത്തില്ല.







