മുണ്ടക്കയം കോരുത്തോട് കോസടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം; ഒരാൾ മരിച്ചു; നിരവധിപേർക്ക് പരിക്കേറ്റു

കോട്ടയം: മുണ്ടക്കയം കോരുത്തോട് കോസടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം. ഒരാൾ മരിച്ചു തിങ്കളാഴ്ച പുലർച്ചെ 12:30 ന് കോസടി വളവിലായിരുന്നു അപകടം. മധുരയിൽ നിന്നും വന്ന 25 ഓളം അയ്യപ്പഭക്തരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ബസ് ഡ്രൈവർ രാമകൃഷ്ണൻ മരിച്ചു. ശബരിമലയിലേക്ക് പോകും വഴിയിലായിരുന്നു അപകടം. 25 പേരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കോട്ടയം ജില്ലയിൽ നാളെ (08 / 01/2024) കുറിച്ചി, തീക്കോയി, മീനടം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (08 /01/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഏനാചിറ, ആശാഭവൻ, കാട്ടടി, കുതിരപ്പടി, കുതിരപ്പടി ടവർ എന്നീ ട്രാൻസ്‌ഫോർമറുകളിൽ 08/01/2024 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെയും സ്വാന്ത്വനം, മുട്ടത്തുപടി, ടാഗോർ കൂനംതാനം, പുറകടവ്, മാമുക്കപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന സഫാ , സഫാ റസിഡൻസി , നടയ്ക്കൽ, മുല്ലൂപ്പാറ, കീരിയാതോട്ടം എന്നീ […]

“എന്റെ സ്കൂൾ എന്റെ അഭിമാനം” ; ഈ മനോഹര തീരത്ത് ഒരിക്കൽ കൂടി ഒരു വട്ടം കൂടി ; കുമരകം ഗവൺമെന്റ് ഹയർസെക്കൻഡറി ആൻഡ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികാഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കുമരകം ഗവൺമെന്റ് ഹയർസെക്കൻഡറി ആൻഡ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമം സ്കൂൾ അങ്കണത്തിൽ നടന്നു. വിവിധ കാലഘട്ടങ്ങളിലായി സ്കൂളിൽ പഠിച്ചവരുടെ ഒത്തുചേരൽ ഗൃഹാതുര സ്മരണകൾ ഉണർത്തി. ഓർമ്മയുടെ ഓളങ്ങളിൽ അലയൊലികൾ തീർത്ത അനുഭവങ്ങൾ പങ്കുവെക്കുകയും സ്കൂൾ കാലയളവിൽ അവതരിപ്പിച്ച കലാപരിപാടികൾ അവതരിപ്പിച്ചും. തബീബിയൻ ചോട്ടിൽ ഒത്തുചേർന്നു. വിവിധ കാലഘട്ടങ്ങളിലെ പൂർവ്വ വിദ്യാർത്ഥികൾ പഴയ സുഹൃത്തുക്കളെ കണ്ടപ്പോൾ വികാരഭരിതമായ ഒത്തുകൂടൽ ആയിരുന്നു നടന്നത്. പഠനശേഷം ജോലിയുടെയും മറ്റ് തിരക്കുകളുടെയും ഭാഗമായി കൂടിച്ചേരുവാൻ സാധിക്കാതിരുന്ന […]

കോട്ടയം ചിങ്ങവനത്ത് മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമം; കുറിച്ചി സ്വദേശി അറസ്റ്റിൽ

ചിങ്ങവനം: കൊലപാതകശ്രമ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി കുറിഞ്ഞിക്കാട്ട് വീട്ടിൽ സേതുമോൻ പി.എസ് (21) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് 6:30 മണിയോടുകൂടി കുറിച്ചി സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വൈകിട്ട് യുവാവിനെ താമസസ്ഥലത്തു നിന്നും വിളിച്ചുകൊണ്ടുപോയ ഇയാൾ കുറിച്ചി പുലിക്കുഴി ഭാഗത്ത് വച്ച് യുവാവിനെ മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് യുവാവിന്റെ കഴുത്തിലും, തലയിലും കുത്തുകയുമായിരുന്നു. ആക്രമണത്തിൽ യുവാവിന് സാരമായ പരിക്കേൽക്കുകയും ചെയ്തു. ഇയാൾക്ക് യുവാവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ […]

മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ മണിമല പോലീസ് കസ്റ്റഡിയിൽ

  മണിമല: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല വെള്ളാവൂർ നിരവത്ത്പടി ഭാഗത്ത് അഞ്ചാനിൽ വീട്ടിൽ സുബിൻ ബാബു (26), മണിമല കാവും പടി ഭാഗത്ത് വാളുവെട്ടിക്കൽ വീട്ടിൽ ആരിഫ് മുഹമ്മദ്(23) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.   ഇവർ ഇരുവരും ചേർന്ന് ഇന്നലെ രാത്രി 8:30 മണിയോടുകൂടി മണിമല സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മണിമല മൂങ്ങാനീ ഭാഗത്തുള്ള ബിവറേജിന് സമീപം വച്ച് ഇവർ ഇരുവരും ചേർന്ന് യുവാവിനെ തടഞ്ഞു നിർത്തുകയും, ഇവരുടെ കയ്യിൽ […]

പകൽ സമയങ്ങളിൽ ലോട്ടറി വിൽപ്പന,രാത്രി കാലങ്ങളിൽ മോഷണം ;ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിൽ.

ചങ്ങനാശ്ശേരി: പെരുന്ന മാരണത്തുകാവ് ശ്രീ അംബികാ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല തിരുമൂലപുരം ഭാഗത്ത് മംഗലശ്ശേരി കടവ് കോളനിയിൽ മണിയൻ (56) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.   ഇയാൾ ഡിസംബർ 30ന് രാത്രിയിൽ ക്ഷേത്രത്തിൽ കയറി കാണിക്കവഞ്ചിയും, കുടവും കുത്തിപ്പൊളിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ […]

പള്ളിയിൽ മോഷണ പദ്ധതി ആസൂത്രണത്തിനിടെ രണ്ടുപേർ കുറവിലങ്ങാട് പോലീസിന്റെ പിടിയിൽ ; പിടിയിലായത് സ്ഥിരം മോഷണം, പോക്കറ്റടി പ്രതികൾ

  കുറവിലങ്ങാട്‌ : പള്ളിയില്‍ മോഷണ പദ്ധതി ആസൂത്രണം ചെയ്തു വരവേ പോക്കറ്റടി ,മോഷണം ഉൾപ്പെടെ വിവിധ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെട്ടത്തറ ചാന്നംകര ഭാഗത്ത് പുതുവൽ പുരയിടം നീരജ് വീട്ടിൽ നെൽസൺ എന്ന് വിളിക്കുന്ന അൻസൽ (58), കൊട്ടാരക്കര, പുത്തൂർ ഭാഗത്ത് അനന്തഭവനം വീട്ടിൽ സത്യശീലൻ പിള്ള (59) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.   കഴിഞ്ഞദിവസം രാത്രി കുറവിലങ്ങാട് പോലീസ് പെട്രോളിങ്‌ നടത്തുന്നതിനിടയിലാണ് വിവിധ മോഷണ കേസുകളിലെ പ്രതികളായ ഇവരെ […]

താഴത്തങ്ങാടിയിൽ നിന്നും ദമ്പതികൾ കാണാതായ കേസ് അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നു;പുതിയ സൂചനകള്‍ ലഭിച്ചാല്‍ അന്വേഷണം പുന:രാരംഭിക്കാന്‍ തയാറാണെന്നും ക്രൈംബ്രാഞ്ച്‌ കോടതിയെ അറിയിക്കും.

സ്വന്തം ലേഖിക. കോട്ടയം: കാണാതായ താഴത്തങ്ങാടി ദമ്പതികള്‍ക്കായുള്ള തെരച്ചില്‍ താത്‌ക്കാലികമായി ക്രൈംബ്രാഞ്ച്‌ അവസാനിപ്പിക്കുന്നു. ഇതിന് മുന്നോടിയായി ഇവരെ കാണാനില്ലെന്ന്‌ കാട്ടി ക്രൈംബ്രാഞ്ച്‌ മാധ്യമങ്ങളില്‍ പരസ്യം നല്‍കി. പരസ്യത്തെത്തുടര്‍ന്ന്‌ ഏന്തെങ്കിലും പുതിയ വിവരങ്ങളോ സൂചനകളോ ലഭിച്ചില്ലെങ്കില്‍ കേസ്‌ അവസാനിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്‌ അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കും. പിന്നീട്‌ പുതിയ സൂചനകള്‍ ലഭിച്ചാല്‍ അന്വേഷണം പുന:രാരംഭിക്കാന്‍ തയാറാണെന്നും കോട്ടയം ജൂഡീഷല്‍ മജിസ്‌ട്രേറ്റ്‌ കോടതിയെ ക്രൈംബ്രാഞ്ച്‌ അറിയിക്കും. എന്നാല്‍, പൂര്‍ണമായി അന്വേഷണം അവസാനിപ്പിക്കുന്നില്ലെന്നും നിരീക്ഷണം തുടരുമെന്നും പുതിയ വിവരങ്ങള്‍ ലഭിക്കുമെന്ന്‌ തന്നെയാണ്‌ പ്രതീക്ഷയെന്നും ക്രൈംബ്രാഞ്ച്‌ പറയുന്നു. […]

എംപി ഫണ്ടിലൂടെ നടത്തേണ്ട പദ്ധതികളില്‍ വീഴ്ചവരുത്തി; 26 ലക്ഷത്തിന്റെ പദ്ധതി മുടങ്ങി; കോട്ടയം നഗരസഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തോമസ് ചാഴിക്കാടന്‍

കോട്ടയം: കോട്ടയം നഗരസഭയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി തോമസ് ചാഴികാടന്‍ എംപി. എംപി ഫണ്ടിലൂടെ നടപ്പാക്കേണ്ട പദ്ധതികളില്‍ നഗരസഭ വീഴ്ചവരുത്തിയെന്നും 26 ലക്ഷം രൂപയുടെ പദ്ധതികള്‍ മുടങ്ങിയെന്നും തോമസ് ചാഴികാടന്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കൗണ്‍സില്‍ യോഗങ്ങള്‍ തടസ്സപ്പെടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് നഗരസഭയുടെ വാദം. റോഡുകളുടെ അറ്റകുറ്റപ്പണി, ഹൈമാസ്റ്റ് ലൈറ്റുകള്‍, ബസ്സ് കാത്തിരിപ്പ് കേന്ദ്രം എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്ക് വേണ്ടിയാണ് എംപി ഫണ്ടില്‍ നിന്നും കോട്ടയം നഗരസഭയ്ക്ക് പണം അനുവദിച്ചത്. എന്നാല്‍ ഈ പദ്ധതികള്‍ നടപ്പാക്കാന്‍ നഗരസഭ തയ്യാറാകുന്നില്ലെന്നാണ് തോമസ് ചാഴിക്കാടന്‍ […]

കോട്ടയം എലിക്കുളം പിപി റോഡില്‍ രണ്ടു കാറുകളും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം ; കൊല്ലപ്പള്ളി സ്വദേശിയായ ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്

സ്വന്തം ലേഖകൻ എലിക്കുളം: പിപി റോഡില്‍ കുരുവിക്കൂട് കവലയില്‍ രണ്ടു കാറുകളും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരനു പരിക്ക്.കൊറിയര്‍ കമ്പനി ജീവനക്കാരനായ കൊല്ലപ്പള്ളി സ്വദേശി അഖിലി(21)നെ ഗുരുതര പരിക്കുകളോടെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു അപകടം. ഉരുളികുന്നം റോഡില്‍ നിന്നിറങ്ങിവന്ന കാറിലേക്ക് പിപി റോഡിലൂടെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. തൊട്ടുചേര്‍ന്ന് ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിക്കുകയായിരുന്നു അഖില്‍. കാറിടിച്ച അഖില്‍ വൈദ്യുതിത്തൂണില്‍ തലയിടിച്ചാണ് വീണത്.