മുൻ വൈരാഗ്യത്തെ തുടർന്ന്  യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ മണിമല പോലീസ് കസ്റ്റഡിയിൽ

മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ മണിമല പോലീസ് കസ്റ്റഡിയിൽ

 

മണിമല: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല വെള്ളാവൂർ നിരവത്ത്പടി ഭാഗത്ത് അഞ്ചാനിൽ വീട്ടിൽ സുബിൻ ബാബു (26), മണിമല കാവും പടി ഭാഗത്ത് വാളുവെട്ടിക്കൽ വീട്ടിൽ ആരിഫ് മുഹമ്മദ്(23) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.

 

ഇവർ ഇരുവരും ചേർന്ന് ഇന്നലെ രാത്രി 8:30 മണിയോടുകൂടി മണിമല സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മണിമല മൂങ്ങാനീ ഭാഗത്തുള്ള ബിവറേജിന് സമീപം വച്ച് ഇവർ ഇരുവരും ചേർന്ന് യുവാവിനെ തടഞ്ഞു നിർത്തുകയും, ഇവരുടെ കയ്യിൽ കരുതിയിരുന്ന ബിയർ കുപ്പി കൊണ്ട് യുവാവിന്റെ തലക്കടിക്കുകയുമായിരുന്നു. യുവാവിന്റെ സുഹൃത്തിനെയും ഇവർ ആക്രമിച്ചു. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു.

 

സുബിന് യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് സുബിനും,സുഹൃത്തും കൂടി യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്. ഓ ജയപ്രകാശ്, എസ്.ഐമാരായ സന്തോഷ് കുമാർ, സജീവ്, ബിജോയ് മാത്യു, സി.പി.ഓ മാരായ ജിമ്മി ജേക്കബ്, ബിജേഷ്, സലീംകുട്ടി, സജിത്ത്, രാജേന്ദ്രൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group