“എന്റെ സ്കൂൾ എന്റെ അഭിമാനം” ; ഈ മനോഹര തീരത്ത് ഒരിക്കൽ കൂടി ഒരു വട്ടം കൂടി ; കുമരകം ഗവൺമെന്റ് ഹയർസെക്കൻഡറി ആൻഡ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികാഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

“എന്റെ സ്കൂൾ എന്റെ അഭിമാനം” ; ഈ മനോഹര തീരത്ത് ഒരിക്കൽ കൂടി ഒരു വട്ടം കൂടി ; കുമരകം ഗവൺമെന്റ് ഹയർസെക്കൻഡറി ആൻഡ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികാഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കുമരകം ഗവൺമെന്റ് ഹയർസെക്കൻഡറി ആൻഡ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമം സ്കൂൾ അങ്കണത്തിൽ നടന്നു. വിവിധ കാലഘട്ടങ്ങളിലായി സ്കൂളിൽ പഠിച്ചവരുടെ ഒത്തുചേരൽ ഗൃഹാതുര സ്മരണകൾ ഉണർത്തി. ഓർമ്മയുടെ ഓളങ്ങളിൽ അലയൊലികൾ തീർത്ത അനുഭവങ്ങൾ പങ്കുവെക്കുകയും സ്കൂൾ കാലയളവിൽ അവതരിപ്പിച്ച കലാപരിപാടികൾ അവതരിപ്പിച്ചും.

തബീബിയൻ ചോട്ടിൽ ഒത്തുചേർന്നു. വിവിധ കാലഘട്ടങ്ങളിലെ പൂർവ്വ വിദ്യാർത്ഥികൾ പഴയ സുഹൃത്തുക്കളെ കണ്ടപ്പോൾ വികാരഭരിതമായ ഒത്തുകൂടൽ ആയിരുന്നു നടന്നത്. പഠനശേഷം ജോലിയുടെയും മറ്റ് തിരക്കുകളുടെയും ഭാഗമായി കൂടിച്ചേരുവാൻ സാധിക്കാതിരുന്ന വിവിധ ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികൾ കൂടിച്ചേർന്നിരുന്ന് ഓർമ്മകൾ അയവിറക്കി. കുമരകത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ നേർക്കാഴ്ചയായി തിളങ്ങുന്ന സ്കൂളിന്റെ മുറ്റത്ത് ഒത്തുചേരാനായത് നിറവാർന്ന അനുഭവമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരും ദിവസങ്ങളിൽ സ്കൂളിന് പുരോഗതി ഉണ്ടാകുക എന്ന ലക്ഷ്യത്തോടെ വാർഷിക പ്രോജക്ടുകൾ തയ്യാറാക്കി കുട്ടികളുടെ നിലവാരം ഉയർത്തുന്നതിന് വേണ്ട തുടർ പ്രവർത്തനങ്ങൾ ചെയ്യുവാൻ തീരുമാനിച്ചു. പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ എന്റെ സ്കൂൾ എന്ന് അഭിമാനത്തോടെ പറയുവാൻ കഴിയുന്ന നമ്മുടെ സ്കൂളിനെ ഉയർന്ന നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യും എന്ന് കുട്ടായ തീരുമാനമെടുത്തു.

സംഗമത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം കുമാരി മേഖലാ ജോസഫ് നിർവഹിച്ചു. മികച്ച അധ്യാപന നിലവാരം പുലർത്തുന്ന സ്കൂളിന് ഭൗതിക അന്തരീക്ഷങ്ങൾ മെച്ചപ്പെടുത്തുകയും കൂടുതൽ ട്രെയിനർമാരെ ഉൾക്കൊള്ളിച്ച് പരിശീലനം ആരംഭിക്കുകയാണെങ്കിൽ മികച്ച വിജയം നേടാൻ ആകുമെന്ന് അതിനാൽ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും പിടിഎ പ്രസിഡണ്ട് വി എസ് സുഗേഷ് പറഞ്ഞു.

എച്ച്എസ്എസ് പ്രിൻസിപ്പൽ ബിയാട്രീസ് മരിയ പിഎക്സ്, വി എച്ച് എസ് ഇ പ്രിൻസിപ്പൽ പൂജ ചന്ദ്രൻ, എച്ച് എം സുനിത പി എം, പൂർവ്വ വിദ്യാർത്ഥിയും അധ്യാപകനും ആയിരുന്ന കെ കേശവൻ, ചന്ദ്രഹാസൻ,  തോമസ്, പി എസ് സദാശിവൻ അമ്മാൾ സജുലാൽ മേഴ്സി റെജി, സി വി പ്രകാശൻ, വി ജി ശിവദാസ് പി വി മോഹനൻ തുടങ്ങി നിരവധി ആളുകൾ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ  ബിയാട്രീസ് മറിയ പിഎക്സ് സ്വാഗതവും സജ്ജയൻ കെ ആർ നന്ദിയും രേഖപ്പെടുത്തി