കോട്ടയം എലിക്കുളം പിപി റോഡില്‍ രണ്ടു കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം ; കൊല്ലപ്പള്ളി സ്വദേശിയായ ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്
സ്വന്തം ലേഖകൻ
എലിക്കുളം: പിപി റോഡില്‍ കുരുവിക്കൂട് കവലയില്‍ രണ്ടു കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരനു പരിക്ക്.കൊറിയര്‍ കമ്പനി ജീവനക്കാരനായ കൊല്ലപ്പള്ളി സ്വദേശി അഖിലി(21)നെ ഗുരുതര പരിക്കുകളോടെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു അപകടം. ഉരുളികുന്നം റോഡില്‍ നിന്നിറങ്ങിവന്ന കാറിലേക്ക് പിപി റോഡിലൂടെ വന്ന കാര്‍ ഇടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊട്ടുചേര്‍ന്ന് ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിക്കുകയായിരുന്നു അഖില്‍. കാറിടിച്ച അഖില്‍ വൈദ്യുതിത്തൂണില്‍ തലയിടിച്ചാണ് വീണത്.
Third Eye News Live
0