ലഹരിവസ്തുക്കളുടെ ഉപയോഗവും, വില്പനയും; നാഗമ്പടം ബസ് സ്റ്റാൻഡിലും, റെയിൽവേ സ്റ്റേഷനിലും പോലീസ് മിന്നല്‍ പരിശോധന നടത്തി

കോട്ടയം: ലഹരിവസ്തുക്കളുടെ ഉപയോഗവും, വില്പനയും തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം ബസ്റ്റാന്റിലും, റെയിൽവേ സ്റ്റേഷനിലും പരിസരത്തുമായി പോലീസ് മിന്നല്‍ പരിശോധന നടത്തി. ബസ്റ്റാൻഡിലെ കടകളിലും, യാത്രക്കാരെയും റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാരെയും കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്. ബസ്റ്റാൻഡിലെ കടകളിലും, പരിസരങ്ങളിലും ലഹരി വില്പന തടയുന്നതിന്റെ ഭാഗമായാണ് പരിശോധന സംഘടിപ്പിച്ചത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലാ ഡോഗ് സ്ക്വാഡും, കോട്ടയം ഈസ്റ്റ് പോലീസും ചേർന്നായിരുന്നു പരിശോധന നടത്തിയത്. ഇന്ന് ഉച്ചമുതൽ തുടങ്ങിയ പരിശോധന വൈകിട്ട് വരെ നീണ്ടുനിന്നു.

മൂന്ന് വയസ്സുള്ള മകൾക്കുനേരെ ആക്രമണം; ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന കന്യാകുമാരി സ്വദേശി വർഷങ്ങൾക്കുശേഷം ഏറ്റുമാനൂർ പൊലീസിൻ്റെ പിടിയിൽ

ഏറ്റുമാനൂർ: കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്കു ശേഷം പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി,കടയൽ ഭാഗത്ത് കാട്ടാവിള വീട്ടിൽ ജസ്റ്റിൻ ജെ.സോമൻ (46) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2018 ൽ തന്റെ മൂന്നു വയസ്സുള്ള മകളെ വടികൊണ്ട് അടിക്കുകയും, കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്ത കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ […]

റബർ കൃഷിക്കാരെ അപമാനിച്ച പൊള്ളയായ ബഡ്ജറ്റ്: സജി മഞ്ഞക്കടമ്പിൽ.

  സ്വന്തം ലേഖകൻ കോട്ടയം: എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ റബറിന് 250 രൂപ തറവില പ്രഖ്യാപിക്കുമെന്ന വാഗ്ദാനം കാറ്റിൽ പറത്തി റബറിന് 10രൂപ മാത്രം താങ്ങുവില വർദ്ധിപ്പിച്ച് റബർ കൃഷിക്കാരെ അപമാനിച്ച് കോട്ടയത്തിന് ഒന്നും നൽകാത്ത പൊള്ളയായ ബഡ്ജറ്റ് ആണ് ധനമന്ത്രി കേരള നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു . വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി നിൽക്കുന്ന കേരളത്തിൽ നികുതി ബജറ്റിലെ നികുതി വർദ്ധനവ് വീണ്ടും വിലക്കയറ്റത്തിന് കാരണമാകുമെന്നും സജി പറഞ്ഞു.

ബജറ്റിലെ വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ ആശങ്ക അറിയിച്ച് എസ് എഫ് ഐ:

  സ്വന്തം ലേഖകൻ കോഴിക്കോട്: ബജറ്റിലെ വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ ആശങ്കയെന്ന് എസ് എഫ് ഐ. വിദേശ സർവകലാശാല വേണ്ടെന്നാണ് എസ് എഫ് ഐ നിലപാടെന്ന് സംസ്ഥാന പ്രസിഡന്റ് അനുശ്രീ. ആശങ്ക സർക്കാറിനെ അറിയിക്കുമെന്നും അനുശ്രീ വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. വിദേശ സര്‍വകലാശാലകളുടെ കാംപസ് സംസ്ഥാനത്ത് പരിഗണിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ് എഫ് ഐ നയം വ്യക്തമാക്കിയത്. ‘സ്വകാര്യ സർവകലാശാലകൾ സർക്കാർ നിയന്ത്രത്തിലായിരിക്കണം പ്രവർത്തിക്കേണ്ടത്. വിദ്യാർത്ഥികൾ യാതൊരു വിധത്തിലുള്ള വിവേചനവും നേരിടാൻ പാടില്ല. […]

മധ്യപ്രദേശിൽ പടക്കനിർമ്മാണ ശാലയിൽ സ്ഫോടനം- 6 പേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു.

സ്വന്തം ലേഖകൻ ഡൽഹി:മധ്യപ്രദേശിലെ ഹാർദ ജില്ലയിലെ പടക്ക നിർമ്മാണ ശാലയിലാണ് വൻ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു. അധികൃതർ സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കുകയാണ്. ഉ​​ഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുടെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അതേസമയം, സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിവരങ്ങൾ തേടി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് രം​ഗത്തെത്തിയിട്ടുണ്ട്.

കേരള ജനപക്ഷം പാർട്ടി – ബിജെപി ഔദ്യോഗിക ലയനം 13 ന് തിരുവനന്തപുരത്ത് – പി.സി ജോർജ്

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത് നടക്കുന്ന ലയന സമ്മേളനത്തിൽ അംഗത്വം നൽകുമെന്നും, കേരള ജനപക്ഷം പാർട്ടിയുടെ 112 സംസ്ഥാന കമ്മിറ്റി അംഗങ്ങളും, ലയന സമ്മേളനത്തിൽ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും കോട്ടയത്ത് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പി.സി ജോർജ് അറിയിച്ചു. കേരള ജനപക്ഷം പാർട്ടി പിരിച്ചുവിട്ടു, ബിജെപിയിൽ ലയിക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. 13-ാം തീയതി മുതൽ നൂറു ശതമാനം ആത്മാർത്ഥതയുള്ള ബിജെപി പാർട്ടി പ്രവർത്തകനായി താൻ മാറുമെന്നും […]

എം.സി റോഡിലൂടെ അമിത വേഗതയിലെത്തിയ കാറിൽ കഞ്ചാവ്; നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്നത് യുവാവും യുവതിയും; ഇരുവരും പിടിയിൽ

  കോട്ടയം: . എം സി റോഡിലൂടെ അമിത വേഗതയിലെത്തിയ കാറിൽ കഞ്ചാവ് .നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന യുവാവിനേയും യുവതിയേയും ചിങ്ങവനം പൊലീസ് പിടികൂടി. ചിങ്ങവനത്ത് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കായംകുളം വൃന്ദാവനം വീട്ടിൽ അരുൺകുമാറും കൂടെ ഉണ്ടായിരുന്ന യുവതിയേയുമാണ് പോലീസ് പിടികൂടിയത്. യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി ചിങ്ങവനം പോലീസ് അറിയിച്ചു. കോട്ടയം മറിയപ്പള്ളി ഭാഗത്ത് നിന്നും അമിതവേഗത്തിൽ എത്തിയ കാർ, നിരവധി വാഹനങ്ങളിൽ ഇടുക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ വാഹനം തടയാൻ ശ്രമിച്ചെങ്കിലും വീണ്ടും നിർത്താതെ പോയി. പിന്നീട് ചിങ്ങവനത്ത് […]

കഞ്ഞിക്കുഴി സ്കൈലൈൻ റിവർവാലിയിലെ 5-ഡി എന്ന വീട് ഇനി നൻമയുടെ സ്മാരകമാകും ;  ശാരീരിക അവശതകളെ തുടര്‍ന്ന് അന്ത്യം സംഭവിച്ച പ്രദീപ്മേനോന്റെ കോട്ടയത്തെ സ്വന്തം വീട് കുട്ടികളുടെ ക്ഷേമത്തിനായുള്ള സോലേസ് എന്ന സന്നദ്ധസംഘടനയ്ക്ക്‌

സ്വന്തം ലേഖകൻ  കോട്ടയം: മൂന്നുവർഷം മുമ്പാണ്. രോഗബാധിതരായ കുട്ടികള്‍ക്കുവേണ്ടി പ്രവർത്തിക്കുന്ന സോലേസ് എന്ന സംഘടനയുടെ സ്ഥാപക സെക്രട്ടറി ഷീബ അമീറിന് ഒരു ഫോണ്‍കോള്‍. യു.എസില്‍ നിന്നാണ്. വിളിച്ചത് യു.എസില്‍ കോളമിസ്റ്റായ സ്വപ്ന ജയകുമാർ. തന്റെ അച്ഛന്റെ സഹോദരിയുടെ മകൻ പ്രദീപ്മേനോൻ കോട്ടയത്തെ അദ്ദേഹത്തിന്റെ വില്ല ‘സൊലേസിന്’ സംഭാവനയായി നല്‍കാൻ ആഗ്രഹിക്കുന്നെന്നാണ് സ്വപ്ന പറഞ്ഞത്. അന്ന് സമ്മതിച്ചെങ്കിലും കൂടുതല്‍ അന്വേഷിച്ചില്ല. രണ്ടാഴ്ചമുമ്പു  വീണ്ടും ഒരു ഫോണ്‍ കൂടി വന്നു. ‘പ്രദീപ് മേനോൻ മരിച്ചു. കഞ്ഞിക്കുഴിയിലെ വില്ല സംഘടനയുടെ പേരില്‍ എഴുതിവെച്ചിട്ടുണ്ട്. വില്‍പ്പത്രം കൈമാറാൻ ആഗ്രഹിക്കുന്നു. ‘-ഇതായിരുന്നു […]

പത്തനംതിട്ടയിൽ മത്സരിക്കും ; ജയം ഉറപ്പ്, തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും : പി.സി.ജോർജ്

  പത്തനംതിട്ടയിൽ മത്സരിക്കുമെന്ന സൂചന നൽകി പി സി ജോർജ്. മത്സരിക്കണമെന്ന് ആവശ്യം പലരും ഉന്നയിച്ചു. ലോക്സഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം പരിഗണനയിലില്ലെന്ന് പി സി ജോർജ് പറഞ്ഞു. സ്വന്തം ലോക്സഭാ മണ്ഡലമായ പത്തനംതിട്ട വിട്ട് മറ്റൊരിടത്തും മത്സരിക്കില്ല. പി.സി. ജോർജ് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹത്തോടായിരുന്നു പ്രതികരണം. മത്സരിച്ചാൽ ജയം ഉറപ്പ്. തൊമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും. തന്റെ പേര് കേട്ടപ്പോഴേ ആന്റോ ആന്റണി പേടിച്ച് മണ്ഡലം മാറ്റി ചോദിച്ചുവെന്നും പി സി ജോർജ് വ്യക്തമാക്കി. ലോക്സഭാ […]

ബ്രിട്ടണിലെ ചാള്‍സ് മൂന്നാമൻ രാജാവിന് അർബുദം സ്ഥിരീകരിച്ചു:

  ഡൽഹി: ബ്രിട്ടണിലെ ചാള്‍സ് മൂന്നാമൻ രാജാവിന് അർബുദം സ്ഥിരീകരിച്ചു: ബക്കിംഗ്ഹാം കൊട്ടാരമാണ് ഇതുസംബന്ധിച്ച്‌ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചത്. ചികിത്സ ഉടൻ തുടങ്ങുമെന്ന് കൊട്ടാരം അധികൃതർ വ്യക്തമാക്കി. എന്തുതരം അർബുദമാണ് രാജാവിന് ബാധിച്ചിരിക്കുന്നതെന്ന് പരാമർശിച്ചിട്ടില്ല. നിലവില്‍ കൊട്ടാരത്തിലാണ് അദ്ദേഹം കഴിയുന്നതെന്നും ചികിത്സാ ആവശ്യങ്ങള്‍ക്കായി പോകുന്ന സാഹചര്യത്തില്‍ വൈകാതെ തന്നെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് താത്കാലികമായി ഒഴിയുമെന്നും അധികൃതർ അറിയിച്ചു. ‍75-കാരനായ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാർത്ത പുറത്തുവരുമ്പോള്‍ ഉണ്ടാകാനിടയുള്ള ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കാനാണ് അർബുദ ബാധയെക്കുറിച്ച്‌ വെളിപ്പെടുത്താൻ രാജാവ് തന്നെ ആവശ്യപ്പെട്ടതെന്ന് കൊട്ടാരം പുറത്തിറക്കിയ ഔദ്യോഗിക […]