കോട്ടയം വൈക്കം തോട്ടകം അട്ടാറ പാലത്തിന് സമീപത്തെ അക്വാടൂറിസം വില്ലേജിൽ നടന്നു വരുന്ന അക്വാ ഷോ ആൻഡ് ടൂറിസം ഫെസ്റ്റിൽ ജന തിരക്കേറുന്നു.

  വൈക്കം: വൈക്കം തോട്ടകം അട്ടാറ പാലത്തിന് സമീപത്തെ അക്വാടൂറിസം വില്ലേജിൽ നടന്നു വരുന്ന അക്വാ ഷോ ആൻഡ് ടൂറിസം ഫെസ്റ്റിൽ ജന തിരക്കേറുന്നു. മൂന്നേക്കർ വിസ്തൃതിയുള്ള ഫാമിലെ കുളങ്ങളിലും അക്വേറിയങ്ങളിലുമായി കടൽ കായൽപുഴമത്സങ്ങളുടേയും വിവിധയിനം അലങ്കാര മത്സ്യങ്ങളുടെയും വിപുല ശേഖരവുമുണ്ട്. തലയിൽ ബലൂൺ വച്ച പോലുള്ള ഫ്ളവർ ഹോൺ മത്സ്യം, ചീങ്കണ്ണി മത്സ്യം, ശുദ്ധജല ഞണ്ടുകൾ, കാക്ക തൂവൽ പോലുള്ള തൂവൽ മത്സ്യം, വിവിധ തരം ആഫ്രീക്കൻ മത്സ്യങ്ങൾ ഫാമിലെ മറ്റൊരാകർഷണമാണ്. ഇതിനു പുറമെ ശംഖ്, കക്ക എന്നിവയുടെ വിപുലമായ ശേഖരവുമുണ്ട്. കുട്ടികൾക്കായി […]

വൈക്കം ഗുരുദർശന സത്സംഗത്തിൻ്റെയും വടക്കേ ചെമ്മനത്തുകര എസ് എൻ ഡി പി ശാഖാ യോഗത്തിൻ്റേയും ജ്ഞാനദാനസന്ധ്യ പ്രഭാഷണ പരമ്പര വിജ്ഞാനപ്രദമായി.

  വൈക്കം: ഗുരുദർശന സത്സംഗത്തിൻ്റെയും വൈക്കം വടക്കേ ചെമ്മനത്തുകര എസ് എൻ ഡി പി ശാഖാ യോഗത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആറാമത് ജ്ഞാനദാനസന്ധ്യ പ്രഭാഷണ പരമ്പര വിജ്ഞാനപ്രദമായി. വടക്കേ ചെമ്മനത്തുകര ശ്രീ നാരായണ ഗുരുദേവ പ്രാർഥനാലയത്തിൽ നടന്ന പ്രാർഥനാ സന്ധ്യ ശാഖായോഗം പ്രസിഡൻ്റ് പുഷ്പൻ നമ്പ്യത്ത് ജ്ഞാനദീപ പ്രകാശനം നടത്തിയതോടെ ആരംഭിച്ചു. ശ്രീ നാരായണ കൃതികളുടെ മാഹാത്മ്യത്തെക്കുറിച്ച് കോട്ടയം സൗമ്യ അനുരുദ്ധൻ ഗുരുചരിത്രത്തിൻ്റെ ദീപ്തസ്മരണകൾ എന്ന വിഷയത്തിൽ കോട്ടയം ബിബിൻഷാ എന്നിവർ പ്രഭാഷണം നടത്തി. ഇന്നു വൈകുന്നേരം ഏഴിന് ജ്ഞാനദീപ പ്രകാശനം വനിതാ സംഘം […]

വെള്ളൂരിൽ കുടുംബശ്രീ ദിനത്തോടനുബന്ധിച്ച് എന്നിടം പരിപാടി സംഘടിപ്പിച്ചു.

  വെള്ളൂർ:വെള്ളൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ കുടുംബശ്രീ ദിനത്തോടനുബന്ധിച്ച് എന്നിടം പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് മൂന്നാംവാർഡിലെ സാംസ്കാരിക നിലയത്തിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡൻറ് ആർ. നികിതകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കുര്യാക്കോസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മഹിളാമണി, പഞ്ചായത്ത് അംഗങ്ങളായ ഒ.കെ.ശ്യാംകുമാർ,ജയ അനിൽ, സിഡിഎസ് ചെയർപേഴ്സൺ രഞ്ജുഷഷൈജി, സി ഡി എസ് മെമ്പർ രാധാ കരുണാകരൻ, എ ഡി എസ് സെക്രട്ടറി രാജി അനിൽ,കുടുംബശ്രീ, എഡിഎസ് അംഗങ്ങൾ ബാലസഭ കുട്ടികൾ വയോജന കുടുംബശ്രീ അംഗങ്ങൾ എന്നിവർ […]

സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാദ്ധ്യത: നാളെയും , മറ്റന്നാളും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്.

  തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാദ്ധ്യത നാളെയും , മറ്റന്നാളും പത്ത നംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്. ഇന്ന് മലപ്പുറം, ഇടുക്കി, പ ത്തനംതിട്ട ജില്ലകളിൽ ഓ റഞ്ച് അലർട്ട്. തിങ്കൾ മുതൽ ബുധൻ വ രെ മദ്ധ്യകേരളത്തിലും തെക്കൻ ജില്ലകളിലും തീവ്രമഴ യ്ക്ക് സാദ്ധ്യത

അറ്റകുറ്റ പണികൾക്കായി യാർഡിൽ കയറ്റിയിരുന്ന രണ്ട് ഹൗസ് ബോട്ടുകൾ പൂർണമായി കത്തി നശിച്ചു: സംഭവം വെച്ചുരിൽ ഇന്നു പുലർച്ചെ

  കോട്ടയം: അറ്റകുറ്റ പണികൾക്കായി യാർഡിൽ കയറ്റി യിരുന്ന രണ്ട് ഹൗസ് ബോട്ടുകൾ പൂർണ്ണമായി കത്തി നശിച്ചു. വെച്ചുർ റ്റി.ആർ യോക്ക് യാർഡിൽ നിർമാണത്തിലിരുന്ന ഹൗസ് ബോട്ടുകൾ അതിരംമ്പുഴ മാതിരംപുഴ ബൈജുവിൻ്റേയും അക്വാ ജംമ്പോ വർഗീസിൻ്റേയുംആണെന്നു സൂചനയുണ്ട്. ഇതാണ് അഗ്നിക്കിരയായതെന്നാണ് പ്രാഥമിക വിവരം.. ഇന്ന് പുലർച്ചെ ഒന്നിനായിരുന്നു തീപിടിത്തം. ഇന്നലെ വൈകുന്നേരം അഞ്ചിന് തൊഴിലാളികൾ യാർഡിൽ നിന്നും പണി നിർത്തി പോയിരുന്നു. പുലർച്ചെ തീപിടിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭിച്ചു വരുന്നതേയുള്ളു.

അപകടകരമായ മരങ്ങൾ വെട്ടി മാറ്റണമെന്ന് കുമരകം ഗ്രാമപഞ്ചായത്ത്: ഇല്ലെങ്കിൽ മരം വീണുണ്ടാകുന്ന നഷ്ടം ഉടമസ്ഥനിൽ നിന്ന് ഈടാക്കും.

  കുമരകം: കാറ്റും മഴയും വരുന്നു. മറിഞ്ഞു വീഴാൻ സാധ്യതയുള്ള മരങ്ങൾ വെട്ടിമാറ്റണമെന്ന് അധികൃതർ. കുമരകം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ച് മാറ്റുകയോ, വെട്ടി ഒതുക്കുകയോ ചെണ്ടമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഇങ്ങനെ അപകട സാധ്യത ഒഴിവാക്കേണ്ടതാണ്. പ്രസ്തുത മരങ്ങൾ മുറിച്ച് മാറ്റാത്ത പക്ഷം ഇതിന്മേലുണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ […]

പാതിരാത്രിയിൽ കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി: പരിഭ്രാന്തരായിവീട്ടുകാർ:ഭാഗ്യം കൊണ്ട് വൻ അപകടം ഒഴിവായി: അപകടം ആലുവ എടത്തല കോമ്പാറയിൽ

  സ്വന്തം ലേഖകൻ ആലുവ: കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി, ഭാഗ്യം കൊണ്ട് വൻ അപകടം ഒഴിവായി. ആലുവ എടത്തല കോമ്പാറയിൽ രാത്രി 12.30 ഓടെയാണ് അപകടം നടന്നത്. വല്ലാർപാടത്തു നിന്നും കോമ്പാറ ഭാഗത്തെ ഗോഡൗണിലേക്ക് ലോഡുമായി വന്ന 40 അടി നീളമുള്ള കണ്ടെയ്നർ ലോറിയാണ് എടത്തല അൽ അമീൻ കോളേജിനും കൂമ്പാറ സ്കൂളിനും സമീപത്തുള്ള വളവിന് സമീപം 10 അടി താഴ്ചയുള്ള അട്ടക്കാട്ട് അലിക്കുഞ്ഞിന്റെ വീടിന്റെ ഗേറ്റും മതിലും തകർത്ത് ഇടിച്ചു നിന്നത്. വീടിനോട് ചേർന്ന് രണ്ട് അടി വ്യത്യാസത്തിലാണ് ലോറി […]

മലപ്പുറത്ത്‌ വൻ തീ പിടുത്തം; ഫർണിച്ചർ കട കത്തി നശിച്ചു : ഇന്നു പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു തീപിടിത്തമുണ്ടായത്.

  മലപ്പുറം :മക്കരപറമ്പിൽ ഫർണിച്ചർ കടയിൽ വൻ തീപിടുത്തം. കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്തെ കടയിലാണു വന്‍ തീപിടിത്തമുണ്ടായത്. ഇന്നു പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു തീപിടിത്തമുണ്ടായത്. രണ്ടുനില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. താഴത്തെ നിലയിലെ ഫര്‍ണിച്ചറുകള്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. നാല് ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ എത്തിയാണ് അഞ്ചു മണിയോടെ തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

റേഷൻ കടകളിലേക്ക് വിതരണം ചെയ്യാനുള്ള മണ്ണെണ്ണയിൽ വൻ തിരിമറി: 562 ലീറ്റർ മണ്ണെണ്ണ ഊറ്റി കരിഞ്ചന്തയിൽ വിറ്റു: പകരം വെള്ളം ഒഴിച്ചെന്നു സൂചന: സിവിൽ സപ്ലൈസ് വകുപ്പ് വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചു: കോട്ടയം മേഖലാ വിജിലൻസ് സ്ക്വാഡ് (സപ്ലൈകോ) പരിശോധന നടത്തി.

  മൂന്നാർ : മോഷ്ടിച്ച മണ്ണെണ്ണയ്ക്കു പകരാവെള്ളം നിറച്ച സംഭവത്തിൽ വിട്ടാല സ് അന്വേഷണം. റേഷൻ കടകൾ വഴി വിതരണം ചെയ്യാനായി സൂക്ഷി ച്ചിരുന്ന മണ്ണെണ്ണ ഡിപ്പോയിലെ ടാങ്കറിൽ നിന്നു മോഷണം പോയ മണ്ണെണ്ണയ്ക്കു പകരം കണക്കു കൃത്യമാക്കാൻ വെള്ളം നിറച്ച സംഭവത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചു. മൂന്നാർ ടൗണിനു സമീപം പഞ്ചാ യത്ത് സപ്ലൈകോ സൂപ്പർ മാർ ക്കറ്റിനോടു ചേർന്നുള്ള മണ്ണെണ്ണ ഡിപ്പോയിലാണു തട്ടിപ്പ് നടന്നത്. ഫെബ്രുവരി 29ന് ഇവിടെ നിന്നു റേഷൻ കടകൾക്കു വിതര ണം […]

ഹയർ സെക്കൻഡറി സ്ഥ‌ലംമാറ്റം: വിവാദ സർക്കുലർ പിൻവലിച്ചു.. ഇതിനകം പുതിയ സ്‌കൂളുകളിൽ പ്രവേശിച്ചവർ എന്ത് ചെയ്യണമെന്നതിൽ അനിശ്‌ചിതത്വം

  തിരുവനന്തപുരം :ഹയർ സെക്കൻഡറി അധ്യാപക സ്‌ഥ ലംമാറ്റവുമായി ബന്ധപ്പെട്ട വി വാദ സർക്കുലർ പൊതുവിദ്യാ ഭ്യാസ ഡയറക്ട‌ർ പിൻവലിച്ചു. അതേസമയം ഇതിനകം പുതിയ സ്‌കൂളുകളിൽ പ്രവേശിച്ചവർ എന്ത് ചെയ്യണമെന്നതിൽ അനിശ്‌ചിതത്വം നിലനിൽക്കുന്നു.പുതിയ പട്ടിക ഇനി എന്ന് എന്ന ചോദ്യവും ഉയരുന്നു. ഫെബ്രുവരിയിൽ ഇറക്കിയ സ്ഥലംമാറ്റ പട്ടികപ്രകാരം സ്‌കൂളിൽ നിന്നു വിടുതൽ ചെയ്‌തവരെല്ലാം ; പുതിയ സ്‌കൂളിൽ ജോലിക്കു പ്രവേശിക്കണമെന്നു നിർദേശിച്ച് ഈ മാസം നാലിന് ഇറക്കിയ സർക്കുലറാണ് പിൻവലിച്ചത്. ഫെബ്രുവരിയിലെ സ്‌ഥലംമാറ്റ പട്ടിക ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നും പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും കേരള അഡ്മിനിസ്ട്രേറ്റീവ് […]