കുടുംബപരമായ പ്രശ്നത്തിന്റെ പേരിൽ പിതാവുമായി വാക്ക് തർക്കം; മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകനെ പള്ളിക്കത്തോട് പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ പള്ളിക്കത്തോട് : മാതാപിതാക്കളെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ പുളിക്കൽ കവല ചെല്ലിമറ്റം ഭാഗത്ത് പൂവത്തും കുഴിയിൽ വീട്ടിൽ രാജേഷ് പി.റ്റി (44) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 09.00 മണിയോടുകൂടി വീട്ടിലെത്തുകയും കുടുംബപരമായ പ്രശ്നത്തിന്റെ പേരിൽ പിതാവുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, തുടർന്ന് പിതാവിനെ ചീത്ത വിളിക്കുകയും, വിറക് കമ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണം തടഞ്ഞ പിതാവിന്റെ കൈയ്ക്ക് സാരമായി പരിക്കു പറ്റുകയും,നിലത്തുവീണ ഇയാളെ ക്രൂരമായി […]

പാലായില്‍ വഴിയരികിലെ ബജി കടയിലേക്ക് കാർ ഇടിച്ചു കയറി അപകടം ; എലിക്കുളം സ്വദേശിയായ സ്ത്രീയ്ക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: പാലായില്‍ വഴിയരികിൽ പ്രവർത്തിച്ചിരുന്ന ബജി കടയിലേക്ക് കാർ ഇടിച്ചു കയറി കടയുടമക്ക് പരിക്ക്. എലിക്കുളം സ്വദേശി ഉഷ ചന്ദ്രനാണ് (58) അപകടത്തിൽ പരിക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ച കഴിഞ്ഞ് 2.30യോടെ പാലാ പൊൻകുന്നം റൂട്ടിൽ അഞ്ചാം മൈൽ ഭാ​ഗത്ത് വെച്ചാണ് അപകടമുണ്ടായത്.

കോട്ടയത്തെ കൊട്ടിക്കലാശം നഗരത്തെ ആവേശക്കടലാക്കി:കൊട്ടിക്കലാശം നടന്നത് ഗാന്ധി സ്ക്വയറിലും തിരുനക്കര മൈതാനത്തുമായി

  കോട്ടയം: കോട്ടയം നഗരത്തെ ഇളക്കിമറിച്ച് സ്ഥാനാർത്ഥികളുടെ തെരത്തെടുപ്പ് കൊട്ടിക്കലാശം. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വാദ്യമേളങ്ങളുമായി . മൂന്നു സ്ഥാനാർത്ഥികരുടെയും പ്രചരണം ഗാന്ധി സ്ക്വയറിലേക്ക് ഒഴുകി. ഒടുവിൽ സ്ഥാനാർഥികളായ .തോമസ് ചാഴിക്കാടൻ , ഫ്രാൻസിസ് ജോർജ് , തുഷാർ വെള്ളാപ്പള്ളി എന്നിവരും എത്തി. ഇതോടെ നഗരം ആവേശക്കടലായി. പിന്നീട് എൻഡിഎ സ്ഥാനാർത്ഥി തിരുനക്കര മൈതാനിയിലേക്ക് മാറി. എൽഡിഎഫും യുഡിഎഫും ഗാന്ധി സ്ക്വയറിൽ നേർക്കുനേർ നിന്നു. കൊടിതോരണങ്ങളും പ്രചരണ വാഹനങ്ങളുമായി സ്ഥാനാർത്ഥികൾ റോഡിന് ഇരു വശവും നിരന്നു. വാദ്യമേളങ്ങൾ അരങ്ങു തകർത്തു. മുദ്രാവാക്യവും തെരഞ്ഞെടുപ്പുഗാനങ്ങളും […]

കോട്ടയം ജില്ലയിലും നിരോധനാജ്ഞ(144) പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

  കോട്ടയം: സമാധാനപരവും സുതാര്യവുമായ ലോക്‌സഭാ തെരഞ്ഞെടുപ്പു നടത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ ക്രിമിനൽ നടപടിച്ചട്ട പ്രകാരം നിരോധനാജ്ഞ(144) പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ മജിസ്‌ട്രേറ്റുമായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. വിലക്ക് ലംഘിക്കുന്നവർക്ക് ഐ.പി.സി. 188 പ്രകാരമുള്ള വിചാരണനടപടി നേരിടേണ്ടിവരും.

ചാലക്കുടിയില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി: മദ്യത്തിന് അടിമയായ ഭർത്താവ് നടത്തിയ ക്രൂരത

  തൃശൂര്‍: ചാലക്കുടി പൂലാനിയില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മേലൂര്‍ കുന്നപ്പിള്ളി മാരേക്കാടന്‍ ലിജ (35) ആണ് മരിച്ചത്. ഭര്‍ത്താവ് പൂലാനി കുറുപ്പം കാട്ടുവിള പുത്തന്‍വീട്ടില്‍ പ്രതീഷ്(38) കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. തിങ്കള്‍ രാത്രി 9 ഓടേയായിരുന്നു സംഭവം. പൂലാനിയിലെ വാടവീട്ടിലാണ് പ്രതീഷും ലിജയും താമസിച്ചിരുന്നത്. എട്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മദ്യത്തിനടിമയായ പ്രതീഷ് ലിജയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. തിങ്കളാഴ്ചയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. അതിനിടെയാണ് പ്രതീഷ് ലിജയെ കഴുത്തില്‍ ഷാള്‍ കൊണ്ട് മുറുക്കി ശ്വാസംമുട്ടിച്ചത്. […]

സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകാൻ തീരുമാനിച്ചു; സഹോദരന്റെ ഭാര്യ എതിർത്തു: വഴക്കിനൊടുവിൽ യുവാവിനെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി

  ബാരാബങ്കി: സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകാൻ തീരുമാനിച്ച യുവാവുമായി ഭാര്യ വാക്കു തർക്കത്തിലേർപ്പെട്ടതിന് പിന്നാലെ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ ചന്ദ്ര പ്രകാശ് മിശ്ര എന്ന മുപ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 26-ന് വിവാഹം നിശ്ചയിച്ച സഹോദരിക്ക് ചന്ദ്ര പ്രകാശ് സമ്മാനമായി നൽകാൻ തീരുമാനിച്ചത് ഒരു സ്വർണ വളയും ടിവിയുമാണ്. എന്നാൽ ഭർത്താവിന്റെ തീരുമാനം അറിഞ്ഞഭാര്യ ചാബി ഇതിനെ എതിർത്തു. ഇരുവരും തമ്മിൽ കടുത്ത വാഗ്വാദമുണ്ടായി. തുടർന്ന് ഭർത്താവിനെ പാഠം പഠിപ്പിക്കാൻ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ […]

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കണമെന്നാണ് ആഗ്രഹമെന്ന് നടി ഗായത്രി സുരേഷ്

  തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂര്‍. മൂന്ന് പ്രധാന മുന്നണികളിലും കരുത്തരായ സ്ഥാനാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനാല്‍ ഫലം പ്രവചനാതീതമാണ്. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കണമെന്നാണ് ആഗ്രഹമെന്ന് നടി ഗായത്രി സുരേഷ് പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി സുരേഷ് ഇക്കാര്യം പറഞ്ഞത്. സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും വരുന്ന ഒരാള്‍ കൂടിയാണ് അദ്ദേഹം. അതുകൊണ്ട് തൃശൂരില്‍ അദ്ദേഹം വിജയിക്കണമെന്നാണ് ആഗ്രഹമെന്നാണ് ഗായത്രി സുരേഷ് പറഞ്ഞത്. തൃശൂരില്‍ എല്ലാവരും സ്‌ട്രോങ് സ്ഥാനാര്‍ത്ഥികളാണെന്നും എല്ലാവരും വിജയിക്കണമെന്ന് പറയാന്‍ കഴിയില്ലല്ലോയെന്നും […]

പന്ന്യൻ്റെ അഭിപ്രായത്തെ തള്ളി എം വി ഗോവിന്ദൻ:   തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

  തിരുവനന്തപുരം: പന്ന്യൻ്റെ അഭിപ്രായത്തെ തള്ളി എം വി ഗോവിന്ദൻ. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിലെ 20 മണ്ഡലത്തിലും എല്‍ഡിഎഫ് ആത്മവിശ്വാസത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പുതിയ ചരിത്രം കുറിക്കും. ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ ശക്തമായി എതിര്‍ക്കുന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ബിജെപിയെ എതിര്‍ക്കാനും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനും കോണ്‍ഗ്രസിന് കഴിയില്ലെന്ന് ജനങ്ങള്‍ക്ക് […]

മീന്‍മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി; പുരുഷന്റേതെന്ന് പ്രാഥമിക നിഗമനം: സമീപത്ത്ഏലസും അടിവസ്ത്രവും കണ്ടെത്തി.

  കൊല്ലം: കൊല്ലത്ത് നടുവന്നൂര്‍ ജലസംഭരണിയോട് ചേര്‍ന്നുള്ള മീന്‍മുട്ടി വനമേഖലയില്‍ മനുഷ്യന്റെ അസ്തികളും തലയോട്ടിയും കണ്ടെത്തി. ഇത് പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം. മത്സ്യബന്ധനത്തിന് പോയവരാണ് കരയില്‍ വനപ്രദേശത്തോട് ചേര്‍ന്നുള്ള മേഖലയില്‍ അസ്തികള്‍ കണ്ടത്. ഇവര്‍ ഉടന്‍ തന്നെ പൊലിസിനെ അറിയിച്ചു. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സംഭവസ്ഥലത്തിനു സമീപത്തായി പുരുഷന്റേതെന്നുകരുതുന്ന ഷര്‍ട്ടും അടി വസ്ത്രാവശിഷ്ടങ്ങളും ഏലസ്സ് പോലുള്ള വസ്തുവും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സമീപത്തുനിന്ന് കെട്ടിയിട്ട നിലയില്‍ ദ്രവിച്ചു തുടങ്ങിയ തുണിയും കണ്ടെത്തി. ഇത് തൂങ്ങിമരിച്ചതാകാം എന്ന സംശയവുമുണ്ടാകുന്നുണ്ട്. ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പൊലിസ് അന്വേഷണം […]

കോട്ടയം മറിയപ്പള്ളിയിൽ ബൈക്ക് കെ എസ് ആർ ടി സി ബസിൽ ഇടിച്ച് തൊഴിലാളി മരിച്ചു.

  കോ ട്ടയം :കോ ട്ടയം മറി യപ്പള്ളിയി ൽ ബൈ ക്ക് കെ എസ് ആർ ടി സി ബസിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാ രുണാ ന്ത്യം . മറി യപ്പള്ളി ചൂരക്കാ ട് വീ ട്ടി ൽ ശബരിദാ സ് (44) ആണ് മരി ച്ചത്.ഇന്ന് രാവി ലെ 7 മണിയോ ട് ആയി രുന്നു അപകടം. കോ ടി മതയി ൽ നിന്നും ജോ ലി കഴിഞ്ഞ് മടങ്ങവെ മറി യപ്പള്ളി ഭാ ഗത്ത് കെ എസ് ആർ […]