play-sharp-fill

ബിജെപി ശക്തി കേന്ദ്ര സമ്മേളനം

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ബിജെപി ചങ്ങനാശ്ശേരി നിയോജകമണ്ഡലം ശക്തി കേന്ദ്ര ഇൻ ചാർജ്മാരുടെ സമ്മേളനം നടത്തി.പാർ ട്ടിയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പി ച്ച് ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഉദ്ദേശം.മണ്ഡലം പ്രസിഡന്റ് എം എസ് വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ഗവൺമെന്റ് സാധാരണക്കാർ ക്കായി ഒരുക്കിയിരിക്കുന്ന പദ്ധതികളെ ജനങ്ങൾക്ക് എത്തിച്ച് നൽകുവാൻ സാധിക്കണം. ദുരിതം അനുഭവിക്കുന്നവർക്കായി ഗവൺമെന്റ് പ്രയത്‌നിക്കുകയാണ് . സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് മേഘല പ്രസിഡന്റും പാർലമെൻറ് പ്രഭാരിയുമായ വലിയാകുളം പരമേശ്വരൻ പറഞ്ഞു. പാർലമെന്റ് മണ്ഡലം കൺവീനർ കെ ജി രാജ് മോഹൻ, സംസ്ഥാന സമിതി […]

ടോണി വെമ്പള്ളി മാധ്യമ പുരസ്കാരം ബി.സുനിൽകുമാറിനും അനിൽ കുറിച്ചിത്താനത്തിനും സമ്മാനിച്ചു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ടോണി വെമ്പള്ളി മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച ലേഖകനുള്ള പുരസ്കാരം മാധ്യമം ലേഖകൻ ബി. സുനിൽകുമാറിനും മികച്ച കാമറാമാനുള്ള പുരസ്കാരം സ്റ്റാർവിഷൻ ചാനൽ കാമറാമാൻ അനിൽ കുറിച്ചിത്താനത്തിനുമാണ് നൽകിയത്. സ്റ്റാർവിഷൻ ചാനലിന്റെ സീനിയർ ക്യാമറാമാനായിരുന്ന അന്തരിച്ച ടോണി വെമ്പള്ളിയുടെ സ്മരണ നിലനിർത്തുന്നതിനു വേണ്ടി കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ഏറ്റുമാനൂർ യൂണിറ്റും സ്റ്റാർവിഷൻ ചാനലും ചേർന്ന് ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഏറ്റുമാനൂർ താരാ ഓഡിറ്റോറിയത്തിൽ നടന്ന ടോണി വെമ്പള്ളി അനുസ്മരണ സമ്മേളനത്തിൽ വച്ചാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. അഡ്വ. സുരേഷ് കുറുപ്പ് എം.എൽ.എ […]

ബിഗ് ബസാറിന്റെ ബിഗ് കുരുക്ക്: പരസ്യം കിട്ടിയതിനാൽ മനോരമയും മിണ്ടുന്നില്ല; നഗരത്തെ ശ്വാസം മുട്ടിച്ച് ബിഗ് ബസാറിന്റെ കച്ചവടം; പാർക്കിംഗിന് സ്ഥലമില്ലാത്തിടത്ത് കോഴകൊടുത്ത് തട്ടിപ്പ് കെട്ടിടവും

സ്വന്തം ലേഖകൻ കോട്ടയം: ഓണക്കച്ചവടമെന്ന് മലയാള മനോരമയിൽ പരസ്യം കൊടുത്ത ബിഗ് ബസാർ നഗരത്തെ ശ്വാസം മുട്ടിക്കുന്നു. മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങളും, നഗരസഭയും റോഡ് നിർമ്മിച്ച കെ.എസ്.ടി.പിയും എല്ലാം കച്ചവട ഭീമന് കുടപിടിച്ച് നിന്നതോടെ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി. ഒരു മാസം മുൻപ് പ്രവർത്തനം ആരംഭിച്ച ബിഗ് ബസാറിന്റെ ബിഗ് കുരുക്കാണ് ഇപ്പോൾ നഗരത്തിലെ സാധാരണക്കാരെ അടക്കം മണിക്കൂരുകളോളം വലയ്ക്കുന്നത്. റോഡരികിൽ ചെറിയ വണ്ടികൾ കണ്ടാൽ പെറ്റിയടിക്കുന്ന പൊലീസ് ഏമാന്മാർ റോഡിൽ കുരുക്ക് തീർക്കുന്ന വ്യവസായ ഭീമന്റെ മുന്നിലെ വാഹന നിരയ്‌ക്കെതിരെ ഒരക്ഷരം […]

നാട്ടകം വിഎച്ച്എസ്ഇയിൽ പത്ത് ലക്ഷത്തിന്റെ പദ്ധതിയുമായി നഗരസഭ

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയുടെ വാർഷിക പദ്ധതി പ്രകാരം അനുവദിച്ച 10 ലക്ഷം രൂപയുടെ കമ്പ്യൂട്ടറുകളുടെയും സയൻസ് ലാബ് ഉപകരണങ്ങളുടെയും വിതരണോത്ഘാടനം നാട്ടകം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാധ്യക്ഷ ഡോ. പി . ആർ സോന നിർവ്വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ജോസ് പള്ളിക്കുന്നേൽ, കെ. കെ പ്രസാദ്, ലീലാമ്മ ജോസഫ്, കൗൺസിലർമാരായ ശങ്കരൻ, അഡ്വ.ടിനോ കെ തോമസ്, പ്രിൻസിപ്പാൾ സജൻ എസ്.നായർ, ഹെഡ്മിസ്ട്രസ് മാരായ ജയലക്ഷ്മി, ജി.സുജാത തുടങ്ങിയവർ പ്രസംഗിച്ചു.

അമലിഗിരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു: 25 ഓളം പേർക്ക് പരിക്കേറ്റു

സ്വന്തം ലേഖകൻ കോട്ടയം: അമലഗിരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരിക്കേറ്റു. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന  റോസ് മേരി ആർദ്ര ബസുകളാണ് കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന റോസ് മേരി ബസ് ഏറ്റുമാനൂർ ഭാഗത്തു നിന്നു വരികയായിരുന്നു. ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ആർദ്ര. എതിർ ദിശയിൽ നിന്നു വന്ന ബസുകൾ നേർക്കൂനേർ കൂട്ടിയിടിക്കുകയായിരുന്നു. റോസ് മേരി ബസ് മറ്റൊരു ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്നു ഗാന്ധിനഗർ എസ്.ഐ […]

കനത്ത മഴ: ജില്ലയിലെ ചിലയിടങ്ങളിൽ അവധി

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. അതിരൂക്ഷമായ മഴയെ തുടർന്ന് മീനച്ചിൽ പ്രദേശത്ത് ഉരുൾപൊട്ടാനുള്ള സാധ്യത അടക്കം കണക്കിലെടുത്താണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മീനച്ചിൽ താലൂക്കിലെ ഹയർസെക്കൻഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് വെള്ളിയാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, മുൻ നിശ്ചയ പ്രകാരം പ്രഖ്യാപിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

എന്തിനാ പൊലീസേ ഇങ്ങനെ പിടിച്ചു പറിക്കുന്നത്: സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക്ക് പൊലീസിന്റെ പോക്കറ്റടി; പാർക്കിംഗില്ലാത്ത നഗരത്തിൽ എവിടെ വണ്ടിയിട്ടാലും കൊള്ള

സ്വന്തം ലേഖകൻ കോട്ടയം: പൊളിച്ചിട്ടിരിക്കുന്ന തിരുനക്കര മൈതാനം, ജോസ്‌കോ പാർക്ക് ചെയ്ത ശേഷം മിച്ചമുണ്ടെങ്കിൽ മാത്രം ഇട നൽകുന്ന പഴയ പൊലീസ് സ്റ്റേഷൻ മൈതാനം.. പിന്നെ അല്ലറ ചില്ലറ റോഡരികുകളും.. നഗരത്തിൽ ആകെ വാഹന പാർക്കിഗിനായി സൗകര്യമുള്ളത് ഈ ചെറിയ ഇടങ്ങൾ മാത്രമാണ്. ഇവിടെയാണ് കയ്യിലൊരു മഞ്ഞ കുറിയുമായി പൊലീസ് എത്തുന്നത്. നഗരത്തിൽ അനധികൃത പാർക്കിംഗ് തടയുന്നതിനു പൊലീസ് നടത്തുന്ന ഈ ഇടപെടൽ ഗുണം ചെയ്യുന്നതുമുണ്ട്. പക്ഷേ, ഇവിടെ പ്രശ്‌നമാകുന്നത് കാര്യമായ കുരുക്കില്ലാത്ത സെൻട്രൽ ജംഗ്ഷന്റെയും ഗാന്ധിനസ്‌ക്വയറിന്റെയും ഇടനാഴിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കുള്ള ബുക്ക്ഡ് […]

സി പി എം നേതാവ് വി.ആർ ഭാസ്കരൻ അന്തരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: സി.പി.എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി ആർ ബി എന്ന വി .ആർ ഭാസ്ക്കരൻ അന്തരിച്ചു. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദിർ ഘകാലം സി ഐ ടി യു കോട്ടയം ജില്ലാ പ്രസിഡൻറായിരുന്നു. സി പി എമ്മിന്റെ ആദ്യകാല സംഘാടകനും നേതാവുമാണ്. ജില്ലയിൽ തൊഴിലാളികളെ അണി നിരത്തി തൊഴിലാളി സംഘടന കെട്ടിപ്പെടുക്കുന്നതിൽ നിർണായക ശക്തിയായിരുന്നു. മികച്ച ട്രേഡു യൂണിയനിസ്റ്റ് . അവിവാഹിതനാണ്. സംസ്കാരം പിന്നീട്.

മഴ മാറിയിട്ടും ദുരിത പെയ്ത്തൊഴിയാതെ വെട്ടിത്തുരുത്ത്

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: മഴ മാറിയിട്ടും വെട്ടിത്തുരുത്തിൽ ദുരിതം ബാക്കി. വെട്ടിത്തുരുത്ത് മേഘലയിലെ വെള്ളം ഇറങ്ങാത്ത മുറ്റങ്ങൾ ഒട്ടനവധിയാണ്. ശൗചാലയങ്ങൾ ഉപയോഗിക്കാനാവാ ത്ത അവസ്ഥ.ജീവിതം താളത്തിലാവാ ൻ ഇനിയും ദിവസങ്ങൾ എടുക്കും. വിധവയും മൂന്ന് പെൺമക്കളും അടങ്ങിയ ചക്രത്തിപറമ്പിൽ സതിയും കുടുംബവും വീട്ടിൽ താമസിക്കാനാവാ ത്ത അവസ്ഥയിൽ ആണ്. ഈ വീട് വെള്ളം കയറി ഇറങ്ങിയപ്പോൾ തറയും ഭിത്തികളും ഇടിഞ്ഞ് തകർന്നു. വാസ യോഗ്യമല്ലാത്തതിനാൽ കുടുംബം ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുക യാണ്. ഈ കടുംബത്തിന് വീട് നിർമ്മി ക്കാനാവശ്യമായ നടപടികൾ പഞ്ചായ ത്തിന്റെ ഭാഗത്ത് […]

വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവർക്ക് കിറ്റ് വിതരണം നടത്തി

സ്വന്തം ലേഖകൻ അയർക്കുന്നം: അയർക്കുന്നം ഡവലപ്പ്മെന്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആറുമാനൂർ തേവലത്തുരുത്തേൽ ഭാഗത്ത് അരി വിതരണം നടത്തി. വെള്ളപ്പൊക്കത്തിന്റെ കെടുതി രൂക്ഷമായി അനുഭവിച്ച പ്രദേശമായിരുന്നു ഇത്. പ്രസിഡണ്ട് ജോയി കൊറ്റത്തിൽ ഉദ്ഘാടനം നടത്തി.സെക്രട്ടറി മുരളീ കൃഷ്ണൻ അദ്ധ്വക്ഷത വഹിച്ചു. ലിസമ്മ ബേബി, ജോയിസ് കൊറ്റത്തിൽ,അജിത്ത് കുന്നപ്പള്ളി, എബ്രാഹം ഫിലിപ്പ്, ഷിനു ചെറിയാന്തറ, ജോസ് വാതല്ലൂർ,എം.ജി ഗോപാലൻ, സഞ്ജേഷ് മോൻ,ജോസ് കുഞ്ചറക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നല്കി.