സ്വന്തം ലേഖകൻ
കോട്ടയം: അമലഗിരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരിക്കേറ്റു. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന റോസ് മേരി ആർദ്ര ബസുകളാണ് കൂട്ടിയിടിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന റോസ് മേരി ബസ് ഏറ്റുമാനൂർ ഭാഗത്തു നിന്നു വരികയായിരുന്നു.
ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ആർദ്ര. എതിർ ദിശയിൽ നിന്നു വന്ന ബസുകൾ നേർക്കൂനേർ കൂട്ടിയിടിക്കുകയായിരുന്നു.
റോസ് മേരി ബസ് മറ്റൊരു ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്നു ഗാന്ധിനഗർ എസ്.ഐ അനൂപ് ജോസ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പൊലീസും അഗ്നിരക്ഷാ സേനാ അധികൃതരും സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്. ആർക്കും ഗുരുതര പരിക്കില്ലെന്നാണ് സൂചന.