കുമരകത്ത് ഒ.എൻ.വി സ്മൃതി സദസ്സ് സംഘടിപ്പിച്ചു:

  സ്വന്തം ലേഖകൻ കുമരകം: പുരോഗമന കലാ സാഹിത്യ സംഘം കുമരകം മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മലയാളത്തിൻ്റെ മഹാകവി ഒ എൻ വി കുറുപ്പിൻ്റെ എട്ടാം ചരമ വാർഷിക ദിനമായ ഇന്നലെ അനുസ്മരണം സംഘടിപ്പിച്ചു. വൈകുന്നേരം 4.30 ന് കുമരകം പഞ്ചായത്ത് ഓഫീസിനു സമീപം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പ്രൊഫസർ ജെയിംസ് മണിമല അനുസ്മരണ പ്രഭാഷണം നടത്തി. നാടൻ പാട്ട് പരിപാടിയിൽ സിനിമാ ഗാനം ആലപിച്ചില്ലെന്ന പേരിൽ സാമൂഹിക വിരുദ്ധർ മർദ്ദിച്ച പുരോഗമന കലാ സാഹിത്യ സംഘം കോട്ടയം ജില്ലാ കമ്മറ്റിയംഗം രാഹുൽ കൊച്ചാപ്പി […]

കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പ് കണക്കുകൾ എവിടെ ? നിയമസഭയിലും കണക്ക് പുറത്ത് വിടാതെ സർക്കാർ ഒളിച്ചുകളി:

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പ് കണക്കുകൾ നിയമസഭയിലും പുറത്ത് വിടാതെ സർക്കാർ. എംഎൽഎമാരുടെ ചോദ്യത്തിന് വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള കേരള സദസിൽ മന്ത്രിമാരുടെ വാഹനങ്ങൾ ഓടിയതിന്റെ ചെലവ് സംബന്ധിച്ചും കൃത്യമായ കണക്കുകളില്ല. എല്ലാം സ്പോൺസർഷിപ്പിലെന്ന് സർക്കാർ അവകാശപ്പെട്ട പരിപാടിയായിരുന്നു കേരളീയം. പക്ഷെ പരിപാടി കഴിഞ്ഞ് മാസം മൂന്നായിട്ടും സ്പോൺസർഷിപ്പിന്റെ കണക്കുകൾ മാത്രമില്ല. മുമ്പ് പല തവണ വിവരാവകാശ നിയമ പ്രകാരം സ്പോൺസർഷിപ്പ് കണക്കുകൾ ചോദിച്ചിട്ടും ബന്ധപ്പെട്ട വകുപ്പുകൾ മറുപടി നൽകിയിരുന്നില്ല. ഏറ്റവും ഒടുവിൽ എംഎൽഎ പിസി വിഷണുപനാഥിന്റെയും […]

കാഞ്ഞിരപ്പള്ളി സ്വദേശി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു: ബൈക്കിൽ മറ്റൊരു വാഹനമിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

  സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി : കറിപ്ലാവ് സ്വദേശി പുതിയിടത്ത് ജിജിയുടെ മകൻ ആശിഷ് ജിജി (28) ബാംഗ്ലൂരിലുണ്ടായ ബൈക്കപകടത്തിൽ മരിച്ചു. ആശിഷ് സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ മറ്റൊരു വാഹനമിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. രാത്രിയിലായിരുന്നു അപകടം. അപകട വിവരം അറിഞ്ഞ് ബന്ധുക്കൾ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. ആശിഷിൻ്റെ സഹോദരൻ അലൻ ഒരു മാസം മുൻപാണ് രോഗബാധിതനായി മരണമടഞ്ഞത്. ആശിഷിൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്നുതന്നെ ഉണ്ടാകും എന്നാണ് വിവരം. സംസ്ക്കാരം പിന്നീട് നടക്കും.

എം ലിജു ചെയര്‍മാനായി കെപിസിസിയില്‍ വാര്‍ റൂം

സ്വന്തം ലേഖകൻ തിരുവനന്തപുരം: എഐസിസി മാതൃകയില്‍ കേരളത്തിലും ലോക്സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ കെപിസിസിയില്‍ വാര്‍ റൂം തയാര്‍. എട്ട് പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പ് വാര്‍ റൂമില്‍ ഏകോപിപ്പിക്കുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. പാര്‍ട്ടിയുടെ ഏകോപനവും കോണ്‍ഗ്രസിന്റെ സന്ദേവും പ്രവര്‍ത്തകരില്‍ എത്തിക്കുന്നതുമാണ് ഇതില്‍ മുഖ്യം. മീഡിയ ഏകോപനം, നിയമസഹായ സംവിധാനം, പരിശീലനം, നയ ഗവേഷണ വിഭാഗം തുടങ്ങിയവയും വാര്‍ റൂമിന്റെ ചുമതലകളാണ്. സംസ്ഥാനത്തെ 25177 ബൂത്ത് ഭാരവാഹികള്‍ക്കും ബിഎല്‍എമാര്‍ക്കും പരിശീലനം നല്‍കുവാന്‍ ഉദ്ദേശിക്കുന്നു. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂമിന്റെ മറ്റൊരു […]

പാലാ ജനറല്‍ ആശുപത്രിയില്‍ ജോലിഭാരം മൂലം ഡോക്ടര്‍ കുഴഞ്ഞുവീണു; തലകറങ്ങി വീണത് ഭക്ഷണം പോലും കഴിക്കാതെ ഓപ്പറേഷൻ തിയേറ്ററില്‍ തുടരുന്നതിനിടെ; ഓപ്പറേഷൻ ആവശ്യമായതുള്‍പ്പെടെ നൂറുകണക്കിന് രോഗികളെ നോക്കാൻ ആകെ ഉള്ളത് ഒരേയാരു സർജൻ മാത്രമെന്ന് പരാതി; നട്ടംതിരിഞ്ഞ് രോഗികളും….

പാലാ: ഓപ്പറേഷൻ ആവശ്യമായതുള്‍പ്പെടെ നൂറുകണക്കിന് രോഗികളെ നോക്കാൻ പാലാ ജനറല്‍ ആശുപത്രിയില്‍ ഉള്ളത് ഒരേയാരു സർജൻ. ജോലിത്തിരക്കിനിടയില്‍ കഴിഞ്ഞ ദിവസം അദ്ദേഹം തലകറങ്ങി വീണു. ആശുപത്രി സൂപ്രണ്ട് ഇൻചാർജ്ജ് കൂടിയായ ഡോ. പ്രശാന്താണ് കഴിഞ്ഞദിവസം തലകറങ്ങി വീണത്. പാലാ ജനറല്‍ ആശുപത്രി സർജറി ഒ.പി. വിഭാഗത്തില്‍ ദിവസേന 130 മുതല്‍ 150 പേർ വരെയാണ് എത്തുന്നത്. ഇവരില്‍ തൊണ്ണൂറ് ശതമാനം പേർക്കും ശസ്ത്രക്രിയ അത്യാവശ്യമാണ്. സർജറി വിഭാഗത്തില്‍ മൂന്ന് ഡോക്ടർമാരുടെ ഒഴിവാണുള്ളത്. ഇന്നലെവരെ രണ്ടുപേരുണ്ടായിരുന്നു. ആശുപത്രി സൂപ്രണ്ടുകൂടിയായ ഡോ. പ്രശാന്തും ഡോ. സോണിയും. ഡോ. […]

കൊടുംചൂട്… കോട്ടയത്ത് മേലുകാവ് ഗ്രാമപഞ്ചായത്ത് ഓഫീസിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു 

സ്വന്തം ലേഖകൻ കോട്ടയം: മേലുകാവ് ഗ്രാമപഞ്ചായത്ത് ഓഫീസിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പഞ്ചായത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലുറപ്പ് ഓഫീസിലാണ് സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല സംഭവസമയത്ത് 2 പേര്‍ ഓഫീസ് മുറിയിലുണ്ടായിരുന്നു. ആറോളം ടൈല്‍ പാളികള്‍ ശബ്ദത്തോടെ പൊട്ടുകയായിരുന്നു. ചില ടൈലുകള്‍ പൂര്‍ണമായും സിമന്റില്‍ നിന്നും വിട്ടുപോയ നിലയിലായിരുന്നു. കടുത്ത ചൂടാണ് ടൈലുകള്‍ പൊട്ടിയതിന് കാരണമെന്നാണ് നിഗമനം. ജില്ലയില്‍ പലയിടത്തും ദിവസങ്ങളായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.

ഗ്രാമീണ റോഡിന്റെ തിളക്കത്തിൽ ഉഴവൂർ, പാമ്പാടി ബ്ലോക്കുകൾ ; തോമസ് ചാഴികാടൻ എംപിയുടെ ഇടപെടലിൽ നിർമ്മിക്കുന്നത് 17.26 കിലോമീറ്റർ റോ‍‍‍ഡ്

സ്വന്തം ലേഖകൻ കോട്ടയം: തോമസ് ചാഴികാടൻ എംപിയുടെ നിർദേശ പ്രകാരം പ്രധാനമന്ത്രി ​ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ഉഴവൂർ, പാമ്പാടി ബ്ലോക്കുകളിലായി നിർമ്മിക്കുന്നത് 17.26 കിലോമീറ്റർ റോഡ്. ഇതിൽ മോനിപ്പള്ളി-കുഴിപ്പിൽ-പയസ്മൗണ്ട് -കപ്പുകാല-ഉഴവൂർ റോഡിന്റെ നിർമ്മാണം പൂർത്തിയായി. 5.8 കിലോമീറ്റർ നീളത്തിലുള്ള റോഡ് നിർമ്മിച്ചത് 3.91 കോടി രൂപ മുടക്കിയാണ്. റോഡിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എംപി ഇന്ന് ( 14.02.24) നിർവഹിക്കും. 4.30ന് ഉഴവൂർ പഞ്ചായത്ത് ജം​ഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, […]

കോട്ടയം ജില്ലയിൽ നാളെ (14/ 02/2024) പുതുപ്പള്ളി,  കുമരകം,കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (14/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വടക്കേ നട ട്രാൻസ്ഫോർമറിൽ വരുന്ന ഉപഭോക്താക്കൾക്ക് 14/2/2024 , 11am മുതൽ 5pm വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചേന്നാമറ്റം ക്രഷർ, അരീപറമ്പ് ഹോമിയോ […]

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രോത്സവം ഒരുക്കങ്ങൾ പൂർത്തിയായി ; ക്രമീകരണങ്ങൾ സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുപ്രതിനിധികളുടെ ആലോചനായോഗം നടന്നു ; ക്ഷേത്രത്തിന് 3 കിലോമീറ്റർ ചുറ്റളവ്  ഉത്സവ മേഖലയായി കളക്ടർ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ  കുമരകം :ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠകർമ്മം നിർവഹിച്ച ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 119 മത് ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സർക്കാർ വകുപ്പുകൾ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുപ്രതിനിധികളുടെ ആലോചനായോഗം നടന്നു. സഹകരണ തുറമുഖ വകുപ്പ് മന്ത്രി  വി എൻ വാസവന്റെ നിർദ്ദേശപ്രകാരം കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ബീന പി ആനന്ദിൻറെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ എടുക്കേണ്ട തീരുമാനങ്ങളെ കുറിച്ച് അറിയിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിന്കൂടുതൽ പോലീസ് ഉദ്യോഗസ്ഥന്മാരുടെ സേവനം ഉറപ്പാക്കുന്നതിനും ക്രമസമാധാന പാലനത്തിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണം വൈദ്യുതി […]

ദന്തൽ കോളേജിന് എംപി ഫണ്ടിൽ നിന്നും അനുവദിച്ച ആർത്രോസ്കോപ്പ് കൈമാറി തോമസ് ചാഴികാടൻ എംപി

  കോട്ടയം : എംപി ഫണ്ടിൽ നിന്നും തുക ചിലവഴിച്ച് ​ഗവ ദന്തൽ കോളേജിനായി വാങ്ങിയ ടിഎംജെ ആർത്രോസ്കോപ്പ് ഓറൽ ആൻഡ് മാക്സില്ലോഫേഷ്യൽ വിഭാ​ഗത്തിന് തോമസ് ചാഴികാടൻ എംപി കൈമാറി. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും രണ്ടു ലക്ഷം രൂപ ചിലവഴിച്ചാണ് ആർത്രോസ്കോപ്പ് വാങ്ങിയത്. ദന്തൽ കോളേജ് പ്രിൻസിപ്പാൾ ഡോ സുജ അനി ജി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ സാബു മാത്യു, ഡോ. ജോർജ് വർ​ഗീസ്, ഡോ. എസ് മോഹൻ, ഡോ. ആന്റണി പിജി, സാം വർ​ഗീസ് എന്നിവർ പങ്കെടുത്തു.