കുമരകം ശ്രീകുമാരമംഗലം ക്ഷേത്രോത്സവം ഒരുക്കങ്ങൾ പൂർത്തിയായി ; ക്രമീകരണങ്ങൾ സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുപ്രതിനിധികളുടെ ആലോചനായോഗം നടന്നു ; ക്ഷേത്രത്തിന് 3 കിലോമീറ്റർ ചുറ്റളവ്  ഉത്സവ മേഖലയായി കളക്ടർ പ്രഖ്യാപിച്ചു

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രോത്സവം ഒരുക്കങ്ങൾ പൂർത്തിയായി ; ക്രമീകരണങ്ങൾ സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുപ്രതിനിധികളുടെ ആലോചനായോഗം നടന്നു ; ക്ഷേത്രത്തിന് 3 കിലോമീറ്റർ ചുറ്റളവ്  ഉത്സവ മേഖലയായി കളക്ടർ പ്രഖ്യാപിച്ചു

Spread the love

സ്വന്തം ലേഖകൻ 

കുമരകം :ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠകർമ്മം നിർവഹിച്ച ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 119 മത് ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സർക്കാർ വകുപ്പുകൾ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുപ്രതിനിധികളുടെ ആലോചനായോഗം നടന്നു.

സഹകരണ തുറമുഖ വകുപ്പ് മന്ത്രി  വി എൻ വാസവന്റെ നിർദ്ദേശപ്രകാരം കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ബീന പി ആനന്ദിൻറെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ എടുക്കേണ്ട തീരുമാനങ്ങളെ കുറിച്ച് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിന്കൂടുതൽ പോലീസ് ഉദ്യോഗസ്ഥന്മാരുടെ സേവനം ഉറപ്പാക്കുന്നതിനും ക്രമസമാധാന പാലനത്തിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണം

വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം

മാലിന്യനിർമാർജനത്തിനുള്ള ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം

ആറാട്ട് കടവ് റോഡിൻറെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കണം

വഴിവിളക്കുകൾ കാര്യക്ഷമമാക്കണം

പ്രഥമ ശുശ്രൂഷ സംഘത്തിൻറെ സേവനവും ആംബുലൻസ് സൗകര്യവും ലഭ്യമാക്കണം

തടസ്സം കൂടാതെ ശുദ്ധജല ലഭ്യത ഉറപ്പാക്കണം  കഞ്ചാവ് മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാർത്ഥങ്ങളുടെ വില്പനയും ഉപഭോഗവും തടയണം

ദുരന്തനിവാരണത്തിനായി സ്ക്വാഡ് രൂപീകരിച്ച് പെട്രോളിംഗ് നടത്തണം

ഗവൺമെൻറ് അംഗീകൃത റാപ്പ്ഡക്ഷൻ ഫോഴ്സിന്റെ സേവനം ലഭ്യമാക്കണം

രാത്രി 12 മണി വരെ ബസ് സർവീസ് നടത്തണം

ഫയർഫോഴ്സിന്റെ സൗജന്യ സേവനം ലഭ്യമാക്കണം

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പരിശോധനകൾ നടത്തണം

കോണത്താ റ്റു പാലത്തിൻറെ പുനർനിർമ്മാണം നടക്കുന്നതിനാൽ രാത്രി12 മണി വരെ പോലീസിന്റെ സേവനം ലഭ്യമാക്കണം

ആറാട്ടിനോട് അനുബന്ധിച്ച് കുമരകം പഞ്ചായത്തിൽ പ്രാദേശിക അവധി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾയോഗത്തിൽ തീരുമാനിച്ചു.

കോട്ടയം ജില്ലാ കളക്ടർ കുമരകം ക്ഷേത്രത്തിന്  3 കിലോ മീറ്റർ ചുറ്റളവിൽ ഉത്സവ മേഖലയായും  പ്രഖ്യാപിച്ചു.