കുമരകത്ത് ഒ.എൻ.വി സ്മൃതി സദസ്സ് സംഘടിപ്പിച്ചു:

കുമരകത്ത് ഒ.എൻ.വി സ്മൃതി സദസ്സ് സംഘടിപ്പിച്ചു:

 

സ്വന്തം ലേഖകൻ
കുമരകം: പുരോഗമന കലാ സാഹിത്യ സംഘം കുമരകം മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മലയാളത്തിൻ്റെ മഹാകവി ഒ എൻ വി കുറുപ്പിൻ്റെ എട്ടാം ചരമ വാർഷിക ദിനമായ ഇന്നലെ അനുസ്മരണം സംഘടിപ്പിച്ചു.

വൈകുന്നേരം 4.30 ന് കുമരകം പഞ്ചായത്ത് ഓഫീസിനു സമീപം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പ്രൊഫസർ ജെയിംസ് മണിമല അനുസ്മരണ പ്രഭാഷണം നടത്തി. നാടൻ പാട്ട് പരിപാടിയിൽ സിനിമാ ഗാനം ആലപിച്ചില്ലെന്ന പേരിൽ സാമൂഹിക വിരുദ്ധർ മർദ്ദിച്ച പുരോഗമന കലാ സാഹിത്യ സംഘം കോട്ടയം ജില്ലാ കമ്മറ്റിയംഗം രാഹുൽ കൊച്ചാപ്പി നേരിട്ട അനീതിക്കെതിരെ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

തുടർന്ന് പുരോഗമന കലാ സാഹിത്യ സംഘം കോട്ടയം ഏരിയാ സെക്രട്ടറി എ.എം. ബിന്നൂ, സി പി എം നോർത്ത് ലോക്കൽ സെക്രട്ടറി റ്റി.വി. സുധീർ, കുമരകം പഞ്ചായത്ത് അംഗം
പി ഐ ഏബ്രഹാം,മേഖലാ ഭാരവാഹികളായ കെ.ജി. ബിനു, പി.കെ.അനിൽകുമാർ , പി എസ് സദാശിവൻ,എസ് ഡി പ്രേംജി തുടങ്ങിയവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗാനന്തരം കുമരകത്തെ കലാകാരന്മാരായ പി പി ബൈജു, പി കെ സജീവ്, ബിന്ദു,സുശീലൻ,വിജയകുമാർ, കെഎം ശാമുവേൽ, അനിൽകുമാർ, പി ഐ ഏബ്രഹാം,തുടങ്ങിയവർ അണിനിരന്ന ഒ എൻ വി യുടെ ഗാനങ്ങളുടെ അവതരണവും ഉണ്ടായിരുന്നു.