പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനി കരുണയുടെ മുഖം: തോമസ് ചാഴികാടൻ എംപി ;ഒരു വർഷം നീണ്ടു നിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം

  പുതുപ്പള്ളി : വിശ്വാസ സമൂഹത്തിന് പ്രതിസന്ധികളിൽ എന്നും താങ്ങും തണലുമായിരുന്നു പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയെന്ന് തോമസ് ചാഴികാടൻ എംപി. പാവങ്ങളോട് അദ്ദേഹം എന്നും കരുണകാട്ടിയെന്നും എംപി പറഞ്ഞു. പുതുപ്പള്ളി സെന്റ്. ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ 25-ാം ഓർമ്മപെരുന്നാളിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എംപി. സമ്മേളനത്തിൽ കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. റവ. കുര്യാക്കോസ് കോറെപ്പിസ്കോപ്പ, ഫാ. ജേക്കബ് ഷെറി, […]

ആർ ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മന്നം സമാധി ആചരിച്ചു:

  സ്വന്തം ലേഖകൻ കോട്ടയം: ആർ ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പത്മഭൂഷൻ മന്നത്ത് പത്മനാഭന്റെ 55-മത് സമാധി ദിനം ആചരിച്ചു . ഉമാസ് ലോഡ്ജ് ഹാളിൽ നടത്തിയ അനുസ്മരണ യോഗം എംജി യൂണിവേഴ്സിറ്റി മുൻ പി ആർ ഒ അഡ്വ. ജി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു സാംസ്കാരിക വേദി പ്രസിഡന്റ് എം എസ് സാബു അധ്യക്ഷത വഹിച്ചു കുഞ്ഞ് ഇല്ലമ്പള്ളി, കൈനകരിഷാജി,എം ബി സുകുമാരൻ നായർ , എം കെ ശശിയ പ്പൻ, സി.സി.സോമൻ, ബൈജു മാറാട്ടുകുളം, സക്കീർ ചങ്ങമ്പള്ളി, ആനിക്കാട് ഗോപിനാഥ് […]

കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ച തൃപ്തികരമെന്ന് കുഞ്ഞാലിക്കുട്ടി; മൂന്നാം സീറ്റുണ്ടോയെന്ന് 27 ന് അറിയാം.

  കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റിനായി കോണ്‍ഗ്രസുമായി ടത്തിയ ഉഭയകക്ഷി ചര്‍ച്ച തൃപ്തികരമെന്ന് മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇന്നത്തെ ചര്‍ച്ചയുടെ വിവരങ്ങള്‍ 27ാം തിയ്യതി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം അറിയാം. കോണ്‍ഗ്രസുമായി ഇനി ചര്‍ച്ച വേണ്ടി വരില്ലെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചര്‍ച്ച പോസിറ്റീവ് ആയിരുന്നു. കുഴപ്പങ്ങളൊന്നുമില്ല. തൃപ്തികരമായ ചര്‍ച്ചയായിരുന്നു. ശിഹാബ് തങ്ങള്‍ സ്ഥലത്തെത്തിയ ശേഷം 27 ന് മുസ്ലീം ലീഗ് യോഗം ചേരും. […]

മാർത്തോമ്മൻ പൈതൃക സംഗമം ഇന്ന് : 3 – ന് ഘോഷ യാത്ര: സമ്മേളനം 4-ന് കോട്ടയം നെഹൃ സ്റ്റേഡിയത്തിൽ:

  കോട്ടയം: മലങ്കര നസ്രാണികളുടെ പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന മാര്‍ത്തോമന്‍ പൈതൃക സംഗമം ഇന്ന് കോട്ടയത്ത് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം എം.ഡി സെമിനാരി മൈതാനിയില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ത്തോമ്മന്‍ പൈതൃക വിളംബര ഘോഷയാത്രയോടയാണ് തുടക്കം. ഘോഷയാത്ര കോട്ടയം എം. പി. തോമസ് ചാഴിക്കാടന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. മെത്രാപ്പോലീത്താമാരും സഭാസ്ഥാനികളും, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മുന്‍നിരയില്‍ അണിനിരക്കും. വാദ്യമേളങ്ങളും നസ്രാണി കലാരൂപങ്ങളും അണിചേരും. ബസേലിയോസ് കോളേജ് മൈതാനിയിലും, മാർ ഏലിയാ കത്തീഡ്രൽ മുറ്റത്തുമായി ഭദ്രാസന അടിസ്ഥാനത്തിൽ അണിനിരക്കുന്ന സഭാ വിശ്വാസികൾ കെ […]

കോടതി വിധിയെ നോക്കുകുത്തിയാക്കി കോട്ടയത്ത് ഫ്ലക്സ് പ്രളയം: .വിവിധ പാർട്ടികള്‍ നടത്തി വരുന്ന യാത്രകള്‍ ജില്ല കടന്ന് പോയിട്ടും കൂറ്റൻ ബോർഡുകള്‍ ഇതുവരെ മാറ്റിയിട്ടില്ല.

  സ്വന്തം ലേഖകൻ കോട്ടയം: കോടതി വിധിയെ നോക്കുകുത്തിയാക്കി കോട്ടയത്ത് ഫ്ലക്സ് പ്രളയം. നഗരത്തിന്റ ഇരുവശങ്ങളിലും പൊതു ഇടങ്ങളിലും ഫ്ലക്സ് ബോർ‌ഡുകള്‍ കൊണ്ടു നിറഞ്ഞു. പൊതു സ്ഥലത്ത് ബോർഡ് സ്ഥാപിക്കരുതെന്നും നിലവിലുള്ളവ നീക്കം ചെയ്യണമെന്നും അല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കണമെന്നുമുള്ള ഹൈക്കോടതി വിധി നിലവിലുള്ളതാണ്. പക്ഷേ കോടതി വിധിക്ക് പുല്ലുവില കല്‍പ്പിച്ച്‌ രാഷ്ട്രീയ പാർട്ടികളും, സംഘടനകളും ബോർഡ് വയ്ക്കാൻ മത്സരിക്കുകയാണ്. നട്ടംതിരിയുന്നത് പൊതുജനം.വിവിധ പാർട്ടികള്‍ നടത്തി വരുന്ന യാത്രകള്‍ ജില്ല കടന്ന് പോയിട്ടും കൂറ്റൻ ബോർഡുകള്‍ ഇതുവരെ മാറ്റിയിട്ടില്ല. ലോക്‌സഭ തിരഞ്ഞെടുപ്പടുത്തതോടെ സ്ഥാനാർത്ഥികളുടെ ചിരിക്കുന്ന […]

കുമരകം എൻ എസ് എസ് കരയോഗം മന്നത്തു പത്മനാഭൻ സമാധി ദിനാചരണം നടത്തി:

  സ്വന്തം ലേഖകൻ കുമരകം : സമുദായ ആചാര്യൻ ഭാരത കേസരി മന്നത്തു പത്മനാഭന്റെ 54-ാ മത് സമാധി ദിനം കുമരകം എൻ.എസ്.എസ് 644 -ാം നമ്പർ കരയോഗത്തിൻ്റെ നേതൃത്വത്തിൽ വിവിധ ചടങ്ങുകളോടെ ആചരിച്ചു. ഇന്ന് രാവിലെ 9 മുതൽ നടന്ന ചടങ്ങിൽ ആചാര്യഅനുസ്മരണം, പുഷ്പാർച്ചന, നാമജപം എന്നീ ചടങ്ങുകൾ നടത്തപ്പെട്ടു.

കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ തട്ടി നടുറോഡിൽ മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരിക്ക്.

  സ്വന്തം ലേഖകൻ കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് നടുറോഡിൽ മറിഞ്ഞു അപകടം. കൊണ്ടോട്ടി ടൗണിൽ മേലങ്ങാടി-തങ്ങൾസ് റോഡ് ജംങ്ഷനിലാണ് ഇന്ന് രാവിലെ അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ അടക്കമുള്ളവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് പിന്നാലെ പോയ കെഎസ്ആർടിസി ബസ് കൊണ്ടോട്ടിയിൽ തങ്ങൾസ് റോഡ് ജംഗ്ഷനിൽ വെച്ച് ഡിവൈഡറിൽ ഇടിച്ച് നടുറോഡിൽ മറിയുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും പോലീസും ഓടിയെത്തി പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചതോടെ […]

വാഹനാപകടത്തിൽ രണ്ട് മരണം: അപകടം പാലക്കാട് കഞ്ചിക്കോട് ഇന്നു പുലർച്ചെ:

  സ്വന്തം പോലിസ് പാലക്കാട് :കഞ്ചിക്കോടിൽ ദേശീയപാതയിൽ ലോറിക്ക് പിന്നിൽ പിക്കപ് വാൻ ഇടിച്ച് രണ്ട് മരണം പാലക്കാട് മേപ്പറമ്പ് പേഴുങ്കര സ്വദേശി നിഷാദ് (27), കൊടുന്തിരപ്പുള്ളി സ്വദേശി ശിവൻ (57) എന്നിവരാണ് പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത് സാരമായ പരിക്കുകളോടെ പിക്കപ്പ് വാനിൻ്റെ ഡ്രൈവറെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ഇരു വാഹനങ്ങളും കോയമ്പത്തൂർ ഭാഗത്ത് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്നു അഗ്നിരക്ഷാസേന പിക്കപ് വാൻ പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്

വയനാട് ജില്ലയിൽ വീണ്ടും കടുവ ഇറങ്ങി: പശുക്കിടാവിനെ പിടിച്ചു:

  സ്വന്തം ലേഖകൻ വയനാട്: മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങിയെന്ന് നാട്ടുകാർ. പ്രദേശത്തു നിന്ന് പശുക്കിടാവിനെ കടുവ പിടിച്ചു. നൂറ് മീറ്റർ മാറി പാടത്ത് അവശിഷ്ടങ്ങൾ കണ്ടെത്തി. നാട്ടുകാരനായ തോമസിൻ്റെ ഒരു വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് പിടിച്ചത്. രാവിലെ പള്ളിയിൽ പോയവരും കടുവയെ കണ്ടെന്ന് പറഞ്ഞു. രണ്ടുമാസമായി മുള്ളൻകൊല്ലി മേഖലയിൽ കടുവ സാന്നിധ്യമുണ്ട്. വനംവകുപ്പ് കൂട് വച്ചിട്ടുണ്ടെങ്കിലും കടുവ കെണിയിലായിട്ടില്ല. കടുവയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയിരുന്നു.

ലീഗുമായുള്ള സീറ്റ് വിഭജനം ; യുഡിഎഫിന്റെ നിര്‍ണായകയോഗം ഇന്ന് കൊച്ചിയില്‍ നടക്കും:

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായുള്ള യുഡിഎഫിന്റെ നിര്‍ണായകയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. മൂന്ന് സീറ്റ് വേണമെന്ന് ലീഗിന്റെ ആവശ്യമാണ് ഇന്ന് പ്രധാനമായും പരിഗണിക്കുന്നത്. കോട്ടയത്ത് കേരള കോണ്‍ഗ്രസും കൊല്ലത്ത് ആര്‍എസ്പിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മൂന്ന് സീറ്റ് വേണമെന്ന ലീഗിന്റെ കടുംപിടുത്തത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകളിലേക്ക് പാര്‍ട്ടികള്‍ക്ക് കടക്കാന്‍ കഴിയാത്തത്. നിലവിലെ സാഹചര്യത്തില്‍ മൂന്ന് സീറ്റ് നല്‍കാന്‍ കഴിയില്ല എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ല എങ്കില്‍ വയനാടോ, കെ സുധാകരന്‍ ഇല്ലെങ്കില്‍ […]