ഗ്രാമീണ റോഡിന്റെ തിളക്കത്തിൽ ഉഴവൂർ, പാമ്പാടി ബ്ലോക്കുകൾ ; തോമസ് ചാഴികാടൻ എംപിയുടെ ഇടപെടലിൽ നിർമ്മിക്കുന്നത് 17.26 കിലോമീറ്റർ റോ‍‍‍ഡ്

ഗ്രാമീണ റോഡിന്റെ തിളക്കത്തിൽ ഉഴവൂർ, പാമ്പാടി ബ്ലോക്കുകൾ ; തോമസ് ചാഴികാടൻ എംപിയുടെ ഇടപെടലിൽ നിർമ്മിക്കുന്നത് 17.26 കിലോമീറ്റർ റോ‍‍‍ഡ്

സ്വന്തം ലേഖകൻ

കോട്ടയം: തോമസ് ചാഴികാടൻ എംപിയുടെ നിർദേശ പ്രകാരം പ്രധാനമന്ത്രി ​ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ഉഴവൂർ, പാമ്പാടി ബ്ലോക്കുകളിലായി നിർമ്മിക്കുന്നത് 17.26 കിലോമീറ്റർ റോഡ്. ഇതിൽ മോനിപ്പള്ളി-കുഴിപ്പിൽ-പയസ്മൗണ്ട് -കപ്പുകാല-ഉഴവൂർ റോഡിന്റെ നിർമ്മാണം പൂർത്തിയായി.

5.8 കിലോമീറ്റർ നീളത്തിലുള്ള റോഡ് നിർമ്മിച്ചത് 3.91 കോടി രൂപ മുടക്കിയാണ്. റോഡിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എംപി ഇന്ന് ( 14.02.24) നിർവഹിക്കും. 4.30ന് ഉഴവൂർ പഞ്ചായത്ത് ജം​ഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിസി കുര്യൻ തുടങ്ങിയവർ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കുറവിലങ്ങാട്- കടപ്ളാമറ്റം പഞ്ചായത്തിലൂടെ കടന്നു പോകുന്ന കുര്യം-വില്ലൂന്നികുളം-കോടികുളംപാലം-വയലാ-മടയകുന്ന്-കുറവിലങ്ങാട് റോഡിന്റെ നിർമ്മാണോത്ഘാടനം ഇന്ന് (14.02.24) നടക്കും. 4.91 കിലോമീറ്റർ നീളമുള്ള റോഡിന് 4.87 കോടി രൂപയാണ് നിർമ്മാണ ചിലവ്. വൈകിട്ട് 4ന് കുര്യം ജം​ഗ്ഷനിലാണ് പരിപാടി.

കടപ്ളാമറ്റം,കിടങ്ങൂർ പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന ചേർപ്പുങ്കൽ-മനയ്ക്കപ്പടി-പ്രാർത്ഥനാഭവൻ-ഇട്ടിയേപ്പാറ റോഡിന്റെ നിർമ്മാണോത്ഘാടനം നാളെ ( 15.02.24) നടക്കും. തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്യും. 3.79 കോടി രൂപാ മുടക്കി 3.98 കിലോമീറ്റർ റോഡാണ് നിർമ്മിക്കുന്നത്.

പാമ്പാടി ബ്ലോക്കിൽ വെള്ളാക്കൽ-കുളങ്ങരപ്പടി-തറപ്പേൽപ്പടി, കട്ടേൽ കുരിശുപള്ളി റോഡിന്റെ നിർമ്മാണോത്​ഘാടനവും നാളെ ( 15.02.24) നടക്കും. 3.29 കിലോ മീറ്റർ റോഡിന് 2.96 കോടി രൂപയാണ് നിർമ്മാണ ചിലവ്. പിഎംജിഎസ് വൈ പദ്ധതി പ്രകാരം കോട്ടയം മണ്ഡലത്തിൽ 75.61 കോടി രൂപ മുടക്കി 92.67 കിലോമീറ്റർ റോഡാണ് നിർമ്മിക്കുന്നത്. ഈ പദ്ധതി പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ​ഗ്രാമീണ റോഡുകൾ നിർമ്മിച്ചതും തോമസ് ചാഴികാടനാണ്.