പൊൻകുന്നം തനിമ ജംഗ്ഷനിലെ മുറുക്കാൻകട നടത്തുന്ന അറുപതുകാരിയുടെ മാല പൊട്ടിച്ച്‌ മോഷ്ടാവ് ; മൂന്നരപവന്റെ സ്വർണമാലയും ലോക്കറ്റുമായി രക്ഷപ്പെട്ട കള്ളനായി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ പൊൻകുന്നം: കെ.വി.എം.എസ്.-മണ്ണംപ്ലാവ് റോഡില്‍ തനിമ ജംഗ്ഷനിലെ മുറുക്കാൻകട നടത്തുന്ന അറുപതുകാരിയുടെ മാല പൊട്ടിച്ച്‌ മോഷ്ടാവ് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. താഴത്തേടത്ത് കോമളവല്ലിയുടെ മൂന്നരപവൻ സ്വർണമാലയും ലോക്കറ്റുമാണ് നഷ്ടപ്പെട്ടത്. ഏതാനും ദിവസമായി കടയില്‍ മുറുക്കാൻ വാങ്ങാനെത്തി പരിചയം സ്ഥാപിച്ചിരുന്നു ഇയാള്‍. സാധനങ്ങള്‍ എടുത്തുനല്‍കുന്നതിനിടെ മാല പൊട്ടിച്ച്‌ സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പൊൻകുന്നം പോലീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ സ്‌കൂട്ടറിന്‍റെ നമ്ബർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. രണ്ടുമാസം മുൻപ് പഴയിടത്ത് മുറുക്കാൻകട നടത്തുന്ന വയോധികയുടെ മാല സമാനരീതിയില്‍ പൊട്ടിച്ച്‌ […]

പുഞ്ഞാർ മീനച്ചില്‍ ഈസ്റ്റ് ബാങ്കിന്‍റെ ഭരണസാരഥ്യം ഇനി ബിജെപിക്ക്

സ്വന്തം ലേഖകൻ പൂഞ്ഞാർ: സംസ്ഥാനത്തെ പ്രമുഖ അർബൻ സഹകരണ ബാങ്കായ പുഞ്ഞാർ മീനച്ചില്‍ ഈസ്റ്റ് ബാങ്കിന്‍റെ ഭരണസാരഥ്യം ഇനി ബിജെപിക്ക്.പി.സി. ജോർജ് നേതൃത്വം നല്‍കുന്ന കേരള ജനപക്ഷം സെക്കുലർ പാർട്ടിയാണ് പതിറ്റാണ്ടുകളായി ബാങ്ക് ഭരണം നടത്തുന്നത്. കേരള ജനപക്ഷം പാർട്ടി ഒന്നാകെ ബിജെപിയില്‍ ലയിച്ചതോടെ മധ്യ കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ഈസ്റ്റ് ബാങ്ക് ബിജെപി ഭരണസമിതിയായി മാറി. പൂർണമായും റിസർവ് ബാങ്കിന്‍റെ മേല്‍നോട്ടത്തില്‍ പ്രവർത്തിക്കുന്ന ഈസ്റ്റ് ബാങ്ക് 1000 കോടിയുടെ ബിസിനസുള്ള പ്രമുഖ ബാങ്കാണ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ബിജെപിക്ക് ഇത്തരത്തിലുള്ള ധനകാര്യ […]

പ്രകൃതിയെ സംരക്ഷിക്കൂ, ആരോഗ്യമാണ് സമ്പത്ത് ; സൈക്കിളില്‍ ഇന്ത്യചുറ്റി എരുമേലിയിലെത്തി യുവാക്കള്‍

സ്വന്തം ലേഖകൻ എരുമേലി: ബിഹാറുകാരായ 25 വയസുള്ള രാജ് പാല്‍ കുമാറും നാഗേശ്വറും 68 ദിവസമായി ദേശീയ പതാകയുമായി സൈക്കിളില്‍ രാജ്യ സഞ്ചാരത്തിലാണ്. പ്രകൃതിയെ സംരക്ഷിക്കൂ, ആരോഗ്യമാണ് സമ്ബത്ത് എന്നതാണ് ഈ യാത്രയില്‍ ഇരുവരും നല്‍കുന്ന സന്ദേശം. ഇന്നലെ ഇരുവരും എരുമേലിയില്‍ എത്തി. കഴിഞ്ഞ നവംബർ 28 ന് പാറ്റ്നയില്‍നിന്നാണ് യാത്ര ആരംഭിച്ചത്. തങ്ങള്‍ നല്‍കുന്ന സന്ദേശം പുതിയ തലമുറയ്ക്കുവേണ്ടിയാണ്. അനാവശ്യമായി പെട്രോള്‍, ഡീസല്‍, വൈദ്യുതി എന്നിവ ഉപയോഗിക്കുന്നത് ഒരാള്‍ കുറച്ചാല്‍ പാഴാക്കുന്നവയില്‍ അല്പ്പം ഇന്ധനം ഭാവിയിലേക്കുള്ള കരുതല്‍ ആയി രാജ്യത്തിന് നല്‍കാനാകും. കഴിവതും […]

നവകേരള സദസ്സിൽ തോമസ് ചാഴികാടൻ എം പി ഉന്നയിച്ച ചേർപ്പുങ്കൽ സമാന്തര പാലം യാഥാർത്ഥത്തിലേക്ക് ! എം പിയുടെ ആവശ്യത്തിന് പിന്നാലെ യുദ്ധകാല അടിസ്ഥാനത്തിൽ പാലം നിർമാണം പൂർത്തിയാക്കി. സമാന്തര പാലം ഗതാഗതത്തിനായി ഉടൻ തുറക്കുമെന്ന് എം പി ! പാലം യാഥാർത്ഥ്യമായതോടെ പ്രയോജനമുണ്ടാകുന്നത് നാട്ടുകാർക്ക് പുറമെ ചേർപ്പുങ്കൽ മാർ സ്ലീവാ ഫെറോന പള്ളിയിലെത്തുന്ന തീർത്ഥാടകർക്കും മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തുന്ന രോഗികൾക്കും

സ്വന്തം ലേഖകൻ പാലാ: നവകേരള സദസ്സിനിടെ മുഖ്യമന്ത്രിക്ക് മുന്നിൽ കോട്ടയം എം പി തോമസ് ചാഴികാടൻ അവതരിപ്പിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ചേർപ്പുങ്കൽ പാലം നിർമാണം അടിയന്തരമായി പൂർത്തിയാക്കണം എന്നത്. വേദിയിൽ എം പിയെ തിരുത്തിയെങ്കിലും ചാഴികാടന്റെ ആവശ്യത്തെ മുഖ്യമന്ത്രിയും മുഖവിലയ്ക്ക് എടുത്തു. ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയായി. പാലത്തിന്റെ പെയിന്റിങ് ജോലികൾ ഒഴികെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഇത് കഴിഞ്ഞാലുടൻ പാലം ജനങ്ങൾക്കായി തുറന്നു നൽകുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു. പാലം പണി പൂർത്തിയാകുന്നത് ഏറെ അഭിമാനവും സന്തോഷവും […]

പുതുപ്പള്ളി ഹൈസ്‌കൂള്‍ മൈതാനം വീണ്ടെടുക്കണം; മൈതാനം സംരക്ഷിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ മൈതാനം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കും ; ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ പ്രതിഷേധ ക്രിക്കറ്റ് മാച്ച്

സ്വന്തം ലേഖകൻ പുതുപ്പള്ളി ഹൈസ്‌കൂള്‍ മൈതാനം വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ ക്രിക്കറ്റ് മാച്ച്. പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിലാണ് മാച്ച് നടന്നത്. ഹൈസ്‌കൂള്‍ മൈതാനത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. മൈതാനം സംരക്ഷിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ മൈതാനം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് നിവേദനത്തില്‍ പറയുന്നു. ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള തര്‍ക്കം മൂലമാണ് ഈ മൈതാനം ഇങ്ങനെ കിടക്കാന്‍ കാരണമെന്നും തന്റെ മണ്ഡലത്തിലെ പല […]

ഏജന്റിന്റെ ഡെപ്പോസിറ്റ് തുകയ്ക്ക് മുകളിൽ പാൽ ക്രെഡിറ്റ് നൽകാൻ നിയമമില്ല ; ഒന്നരക്കോടിയുടെ കുടിശിക; കോട്ടയം ഡയറിയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ ; ചങ്ങനാശേരി ഹബ്ബിലെ പാൽ വിതരണവുമായി ബന്ധപ്പെട്ടാണ് നടപടി

സ്വന്തം ലേഖകൻ കോട്ടയം : ഓണം സീസണിൽ വിതരണം ചെയ്ത പാലിന്റെ കുടിശികയായ ഒന്നരക്കോടി രൂപ വാങ്ങിയെടുക്കാൻ കഴിയാത്ത കോട്ടയം ഡയറിയിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് മിൽമ. ചങ്ങനാശേരി ഹബ്ബിലെ പാൽ വിതരണവുമായി ബന്ധപ്പെട്ടാണ് നടപടി. കാഞ്ഞിരപ്പള്ളി, മരങ്ങാട്ടുപിള്ളി, ചങ്ങനാശേരി ഹബ്ബ് വഴിയാണ് മിൽമയുടെ പ്രാദേശിക വിതരണം. ചങ്ങനാശേരി ഹബ്ബിലേയ്ക്കുള്ള പാൽ അയച്ചെങ്കിലും ഏജന്റ് പണം നൽകിയില്ല. അടുത്ത ദിവസങ്ങളിലും പണം കൈപ്പാറ്റാതെ പാൽ നൽകി. 1.52 കോടി രൂപ കുടിശികയായപ്പോഴാണ് അന്വേഷണമെത്തിയത്. ഏജന്റിന്റെ ഡെപ്പോസിറ്റ് തുക 20 ലക്ഷമാണ്. ഇതിന് മുകളിൽ […]

സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം രണ്ടര മാസം വനത്തില്‍ ഒളിവില്‍ ; താമസിച്ചത് വനത്തിലെ പാറയിടുക്കില്‍ വേട്ടയാടിയും പഴങ്ങൾ കഴിച്ചും ; ഒടുവിൽ കമ്പംമെട്ട് പോലിസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം രണ്ടര മാസം വനത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍.ഇടുക്കി കരുണാപുരം സ്വദേശി ആടിമാക്കല്‍ സന്തോഷ് എന്ന ചക്രപാണി സന്തോഷിനെയാണ് കമ്പംമെട്ട് പോലിസ് അറസ്റ്റ് ചെയ്തത്. വനത്തിലെ പാറയിടുക്കില്‍ താമസിച്ച് വേട്ടയാടിയാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. സന്തോഷും സുഹൃത്തായ മനുവും ചേര്‍ന്ന് മറ്റൊരു സുഹൃത്തിനെ ആക്രമിയ്ക്കുകയായിരുന്നു. ഇയാളുടെ തലയ്ക്കാണ് പരുക്കേറ്റത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സന്തോഷ് തമിഴ്‌നാട് കിഴക്കേപട്ടി വനമേഖലയിലാണ് കഴിഞ്ഞിരുന്നത്. വേട്ടയാടി പിടിയ്ക്കുന്ന ചെറു മൃഗങ്ങളും പഴങ്ങളുമായിരുന്നു ഭക്ഷണം. […]

പെരുവന്താനത്തിനു സമീപം നാൽപ്പതാം മൈലിൽ ബസും കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം ; നാല് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ പെരുവന്താനത്തിനു സമീപം നാൽപ്പതാം മൈലിൽ ബസും കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം.രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. കാറും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇതേ സമയം പിന്നിൽ നിന്നെത്തിയ ട്രാവലറും കാറിൽ ഇടിച്ചു. നാല് പേർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല.

ഒരു ഗ്രാമവും കെഎസ് ആർടിസിയും കൈകോർത്തപ്പോൾ ; പത്തു വർഷത്തെ കെ എസ് ആർ ടി സി സർവീസിന് പാമ്പാടിയിൽ ഗ്രാമസേവിയുടെ പൗരസ്വീകരണം നൽകി

സ്വന്തം ലേഖകൻ പാമ്പാടി: ഗ്രാമസേവിനി റെസിഡൻ്റ്സ് അസോസിയേഷൻ്റെ പരിശ്രമ ഫലമായി കോട്ടയം ,പാമ്പാടി -നെ ന്മല, പൂത കുഴി , കുമ്പന്താനം കങഴ വഴി നെടുങ്കുന്നത്തേക്കും തിരിച്ചുമുള്ള കെ എസ് ആർ ടി സി ബസ്സ് സർവീസ് ആരംഭിച്ച് 10 വർഷമായി. കോവിഡ് കാലമൊഴികെ സ്ഥിരമായി ഓടുന്ന ബസ്സ് നാട്ടുകാരുടെയും ഗ്രാമ സേവിനിയുടെയും ചങ്കാണ്. പൂത കുഴി ,കുമ്പ ന്താനം, നെന്മല പ്രദേശങ്ങളിൽ നിന്നും പാമ്പാടി താലൂക്ക് ആശുപത്രി , കോട്ടയം ഭാഗത്തേക്ക് മറ്റു പൊതുഗതാഗത സൗകര്യമില്ലാത്തതിനാൽ ഈ ബസ്സ് വലിയ സഹായമാണ്. അതുകൊണ്ടു […]

കോട്ടയം ജില്ലയിൽ നാളെ (04/ 02/2024) കൂരോപ്പട, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (04/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂരോപ്പട കവല, പടിഞ്ഞാറ്റക്കര റോഡ്, കൂരോപ്പട അമ്പലം, വില്ലേജ് ഓഫീസ്,തോണിപ്പാറ, കിസാൻ കവല, കുഴിപ്പള്ളിൽ സോ മിൽ, മാച്ച് ഫാക്ടറി ഭാഗങ്ങളിൽ നാളെ (04.02.2024) 10.00 മുതൽ 2.00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റബ്ബർ ബോർഡ് ലാബ്, റബർ ബോർഡ് ട്രെയിനിങ് സെൻറർ, കേന്ദ്ര വിദ്യാലയം, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ […]