play-sharp-fill

അയ്മനം പഞ്ചായത്തിലെ ആറാം വാർഡ് ഹോട്ട് സ്‌പോട്ട്; സംസ്ഥാനത്ത് പുതുതായി 30 ഹോട്ട് സ്‌പോട്ടുകൾ

സ്വന്തം ലേഖകൻ കോട്ടയം: അയ്മനം പഞ്ചായത്തിലെ ആറാം വാർഡിനെ അടക്കം സംസ്ഥാനത്ത് 30 ഇടത്തു കൂടി ഹോട്ട് സ്‌പോട്ടായി. കൊവിഡ് ഭീതി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് 30 സ്ഥലങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിരിക്കുന്നത്. അയ്മനം പഞ്ചായത്തിലെ ആറാം വാർഡ് കൂടാതെ കോട്ടയം ജില്ലയിൽ ചിറക്കടവ് പഞ്ചായത്തിലെ നാല് അഞ്ച് വാർഡുകളും, പള്ളിക്കത്തോട് പഞ്ചായത്തിലെ എട്ടാം വാർഡും, എരുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡും, തൃക്കൊടിത്താനം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡും, പാറത്തോട് പഞ്ചായത്തിലെ എട്ടാം വാർഡും, മണർകാട് പഞ്ചായത്തിലെ എട്ടാം വാർഡും ഉൾപ്പെട്ടിട്ടുണ്ട്. എറണാകുളം […]

വനിതാ സ്വയംതൊഴിൽ സംരഭത്തിന് സൗകര്യമൊരുക്കി ആറുമാനൂർ മഹാത്മാ യുവജനക്ഷേമ കേന്ദ്രം

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് കാലത്ത് വിവിധ ആശുപത്രികളിലേക്ക് മെഡിക്കൽ ഗൗൺ തയയ്ച്ചു നല്കുന്നതിന്റെ ഭാഗമായി അർച്ചന വുമൻ സെന്റർ ആരംഭിച്ച വനിതാ ഗ്രൂപ്പിന്റെ ഉദ്ഘാടനം ആറുമാനൂർ യുവജനക്ഷേമ കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോയിസ് കൊറ്റത്തിൽ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ജോസ് കൊറ്റം അദ്ധ്യക്ഷത വഹിച്ചു.മഹാത്മ യുവജനക്ഷേമ കേന്ദ്രം പ്രസിഡണ്ട് തോമസ് ഇല്ലത്തുപറമ്പിൽ, ആനിമേറ്റർ ഗീത ഉണ്ണികൃഷ്ണൻ, ഗ്രൂപ്പ് ലീഡർ പുഷ്പ തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. കോവിഡ് കാലത്ത് കൃത്യമായ അകലം പാലിച്ച് സ്വയം തൊഴിൽ ചെയ്യാൻ പത്തോളം വനിതകൾക്കാണ് യുവജനക്ഷേമ […]

പൊലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യക്ക് കൊവിഡ്: പാലാ പൊലീസ് സ്റ്റേഷൻ ജീവനക്കാർ ഭീതിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയെ ആശങ്കയിലാക്കി പാലാ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ലക്ഷണങ്ങളഎാന്നും ഇല്ലായിരുന്നു എന്നതു ആശങ്കക്കു വഴി വക്കുന്നുണ്ട്. താലൂക്ക് ആശിപത്രിയിലെ കൊവിഡ് ഡ്യൂട്ടിക്ക് ശേഷം ഇവർ ഹോം ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ആരോ​ഗ്യ പ്രവർത്തകർക്ക് നടത്തി വരുന്ന കൊവിഡ് പരിശോധനക്ക് വിധേയമായപ്പോഴാണ് ഇവർക്ക് കൊവിഡ് പോസിറ്റീവായി തെളിഞ്ഞത്. ഇന്നലെ വൈകീട്ട് ഇവരെ മുട്ടമ്പലത്തെ കൊവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് […]

ബി​ഗ് ബിക്കും കൊവിഡ്; അമിതാഭ്ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: കുടുംബാം​ഗങ്ങളെ ടെസ്റ്റിന് വിധേയരാക്കി

സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യൻ ബി​ഗ് ബി അമിതാഭ്ബച്ചന് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. “ഞാന്‍ കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു. ആശുപത്രിയിലേക്ക് മാറി. ആശുപത്രിക്കാര്‍ അധികാരികളെ വിവരമറിയിക്കുന്നുണ്ട്. കുടുംബാംഗങ്ങളും സ്റ്റാഫും ടെസ്റ്റിന് വിധേയരായി. റിസള്‍ട്ട് കാത്തിരിക്കുന്നു. കഴിഞ്ഞ 10 ദിവസങ്ങളായി എന്നോടടുത്തിടപഴകിയവര്‍ എല്ലാം ടെസ്റ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.,” എന്ന് ബച്ചന്‍ ട്വീറ്റ് ചെയ്തു. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ബച്ചൻ ചികിത്സയിലുള്ളത്. ഇന്ത്യൻ സിനിമയുടെ തന്നെ തിലകക്കുറിയായ ആമിതാഭിബച്ചന് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയോടെയാണ് സിനിമാ ലോകവും രാജ്യവും നോക്കിക്കാണുന്നത്. […]

സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു: ജോബിൻ ജേക്കബ്

സ്വന്തം ലേഖകൻ അയ്മനം: സ്വർണ്ണക്കള്ളക്കടത്തു കേസിൽ മുഖം സംരക്ഷിക്കുവാൻ ശ്രമിക്കുന്ന സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ജോബിൻ ജേക്കബ്.കോവിഡിന്റെ മറവിൽ നടത്തിയ തട്ടിപ്പിൽ പ്രതികളെ സംരക്ഷിക്കുന്ന ശ്രമിക്കുന്ന സർക്കാർ അധികാര ദുർവിനയോകം നടത്തിയിരിക്കുകയാണ്. സ്വർണ്ണക്കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് യൂത്ത് കോൺഗ്രസ് അയ്മനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആരോമൽ കെ നാഥ് അധ്യക്ഷത വഹിച്ചു. ഡി സി സി അംഗം എം പി ദേവപ്രസാദ്, […]

കോട്ടയം നഗരത്തിലെ അനധികൃതക്കച്ചവടം ഒഴിപ്പിച്ച് ജില്ലാ ഭരണകൂടം: നടപടി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചുതുടങ്ങി. ജില്ലാ കളക്ടർ എം. അഞ്ജന തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആദ്യ ഘട്ടമായി കോട്ടയം നഗരത്തിൽ എം.എൽ റോഡ്, കോഴിച്ചന്ത, മീൻ മാർക്കറ്റ് എന്നിവിടങ്ങളിൽ അനധികൃതമായി കച്ചവടം നടത്തിയിരുന്നവരെ റവന്യൂ, മുനിസിപ്പൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. സമൂഹ വ്യാപന പ്രതിരോധത്തിനായി ജില്ലയിലെ മാർക്കറ്റുകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ ഭാഗമായാണ് മാർക്കറ്റുകളുടെ സമീപത്തും മറ്റു മേഖലകളിലും അനധികൃത കച്ചവടം കർശനമായി നിരോധിച്ചത്. ഒഴിഞ്ഞു […]

ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും കൊവിഡ് നിയന്ത്രണം നടപ്പാക്കണം: ഉത്തരവാദിത്വം ഉടമകൾക്കു മാത്രം; നിയന്ത്രണം ലംഘിച്ചാൽ കർശന നടപടി

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊവിഡ് സമ്പർക്ക സാധ്യതയും സമൂഹ വ്യാപന സാധ്യതയും കണക്കിലെടുത്ത് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും ചേർന്നാണ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം ഉണ്ടായത്. അനാവശ്യമായി പുറത്തിറങ്ങുന്നതിനും കൂട്ടം കൂടുന്നതിനും നിയന്ത്രണം നിലവിലുണ്ടെങ്കിലും ജില്ലയിൽ ഇത് ലംഘിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നീരീക്ഷണവും നടപടികളും ശക്തമാക്കാൻ ജില്ലാ കളക്ടർ എം. അഞ്ജനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. പകർച്ചവ്യാധി […]

മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റിലേയ്ക്കു യുവമോർച്ചാ മാർച്ച: മാർച്ചിൽ നേരിയ സംഘർഷം

തേർഡ് ഐ ബ്യൂറോ കോട്ടയം: സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയന്റേ രാജി ആവശ്യപ്പെട്ടു യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം. ഗാന്ധ്‌സ്‌ക്വയറിൽ നിന്നും ആരംഭിച്ച പ്രകടനം കളക്ടറേറ്റിനു മുന്നിൽ പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. തുടർന്നു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്നു, രണ്ടു പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടന്ന് അകത്തു കയറി. ഇവരെ പൊലീസ് അനുനയിപ്പിച്ചു പുറത്തിറക്കി. തുടർന്നു നടന്ന യോഗവും ധർണയും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ […]

ക്ല്‌നാനായ പ്രൊട്ടക്ടീവ് മൂവ്‌മെന്റ് ചിങ്ങവനം മോർ അപ്രേം സെമിനാരി ഉപരോധിച്ചു

സ്വന്തം ലേഖകൻ ചിങ്ങവനം:ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ അന്ത്യോഖ്യാ പാത്രീയാർകീസ് ബാവായുടെ കല്പനകളെ നിരന്തരം ലംഘിക്കുകയും അതിന്‌ എതിരായി കേസുകൾ കൊടുപ്പിക്കുകയും, സമുദായത്തിൽ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്ന ക്നാനായ കമ്മറ്റിയിലെ ഒരു വിഭാഗത്തിന്റെ പ്രവർത്തനത്തിനെതിരെ ക്നാനായ പ്രൊട്ടക്റ്റീവ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ മോർ അഫ്രേം സെമിനാരിയിൽ ഉപരോധ സമരം സംഘടിപ്പിച്ചു. ഉപരോധ സമരം ബേബിക്കുട്ടി തേക്കുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. സഭയിൽ ശ്വാശ്വതസമാധാനം ‘ ഉണ്ടാക്കുവാൻ കോടതി വ്യവഹാരങ്ങൾ അവസാനിപ്പിക്കുവാൻ സഭാ നേതൃത്വം തയ്യാറാകണം എന്ന് കെ.പി.എം.ആവശ്യപ്പെട്ടു. എൻ.എ മാത്യു, സച്ചിൻ വയലാ, മനീഷ് പാലത്തിങ്കൽ, […]

മാറ്റമില്ലാതെ സ്വർണ്ണ വില: ഇന്ന് സ്വർണ്ണത്തിന് വില കൂടിയില്ല: ഇന്നത്തെ സ്വർണ്ണ വില അറിയാം

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല. കോട്ടയത്തെ ഇന്നത്തെ സ്വർണ്ണ വില ഇങ്ങനെ. അരുൺസ് മരിയ ഗോൾഡ് GOLD RATE ഇന്ന് (10/07/2020) സ്വർണ്ണ വില യിൽ മാറ്റമില്ല. സ്വർണ്ണവില ഗ്രാമിന് 4575 പവന് :36600 SILVER RATE: 55. 00