കോട്ടയം നഗരത്തിലെ അനധികൃതക്കച്ചവടം ഒഴിപ്പിച്ച് ജില്ലാ ഭരണകൂടം: നടപടി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി

കോട്ടയം നഗരത്തിലെ അനധികൃതക്കച്ചവടം ഒഴിപ്പിച്ച് ജില്ലാ ഭരണകൂടം: നടപടി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചുതുടങ്ങി.

ജില്ലാ കളക്ടർ എം. അഞ്ജന തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ ഘട്ടമായി കോട്ടയം നഗരത്തിൽ എം.എൽ റോഡ്, കോഴിച്ചന്ത, മീൻ മാർക്കറ്റ് എന്നിവിടങ്ങളിൽ അനധികൃതമായി കച്ചവടം നടത്തിയിരുന്നവരെ റവന്യൂ, മുനിസിപ്പൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചു.

സമൂഹ വ്യാപന പ്രതിരോധത്തിനായി ജില്ലയിലെ മാർക്കറ്റുകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ ഭാഗമായാണ് മാർക്കറ്റുകളുടെ സമീപത്തും മറ്റു മേഖലകളിലും അനധികൃത കച്ചവടം കർശനമായി നിരോധിച്ചത്.

ഒഴിഞ്ഞു പോകണമെന്ന് ആർ.ഡി.ഒ ജോളി ജോസഫ്, തഹസിൽദാർ പി.ജി. രാജേന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച വ്യാപാരികൾക്ക് നിർദേശം നൽകിയിരുന്നു.

ഇതിനു ശേഷവും ഇവിടെ തുടർന്ന താത്കാലിക വിൽപ്പന സംവിധാനങ്ങളാണ് തഹസിൽദാരുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്.

മുനിസിപ്പാലിറ്റി ഹെൽത്ത് സൂപ്പർവൈസർ പി. വിദ്യാധരൻ, ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ്സൺ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്. ശ്രീജിത്ത് , പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ നടപടികളിൽ പങ്കാളികളായി.

വരും ദിവസങ്ങളിലും ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും അനധികൃത കച്ചവടങ്ങൾക്കെതിരെ നടപടി തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.