അയ്മനം പഞ്ചായത്തിലെ ആറാം വാർഡ് ഹോട്ട് സ്‌പോട്ട്; സംസ്ഥാനത്ത് പുതുതായി 30 ഹോട്ട് സ്‌പോട്ടുകൾ

അയ്മനം പഞ്ചായത്തിലെ ആറാം വാർഡ് ഹോട്ട് സ്‌പോട്ട്; സംസ്ഥാനത്ത് പുതുതായി 30 ഹോട്ട് സ്‌പോട്ടുകൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അയ്മനം പഞ്ചായത്തിലെ ആറാം വാർഡിനെ അടക്കം സംസ്ഥാനത്ത് 30 ഇടത്തു കൂടി ഹോട്ട് സ്‌പോട്ടായി. കൊവിഡ് ഭീതി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് 30 സ്ഥലങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിരിക്കുന്നത്.

അയ്മനം പഞ്ചായത്തിലെ ആറാം വാർഡ് കൂടാതെ കോട്ടയം ജില്ലയിൽ ചിറക്കടവ് പഞ്ചായത്തിലെ നാല് അഞ്ച് വാർഡുകളും, പള്ളിക്കത്തോട് പഞ്ചായത്തിലെ എട്ടാം വാർഡും, എരുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡും, തൃക്കൊടിത്താനം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡും, പാറത്തോട് പഞ്ചായത്തിലെ എട്ടാം വാർഡും, മണർകാട് പഞ്ചായത്തിലെ എട്ടാം വാർഡും ഉൾപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ (കണ്ടൈൻമെന്റ് സോൺ: വാർഡ് 14, 15 കാളമുക്ക് മാർക്കറ്റ്), മൂവാറ്റുപുഴ മുൻസിപ്പാലിറ്റി (1, 28 പേഴക്കാപ്പിള്ളി മാർക്കറ്റ്), കുമ്പളങ്ങി (5, 9), കളമശ്ശേരി മുൻസിപ്പാലിറ്റി (36), തിരുവാണിയൂർ (6), രായമംഗലം (13, 14), കാവലങ്ങാട് (11),

കാസർഗോഡ് ജില്ലയിലെ ബേളൂർ (11), കല്ലാർ (3), പനത്തടി (11), കയ്യൂർ-ചീമേനി (11), കണ്ണൂർ ജില്ലയിലെ മലപ്പട്ടം (5), പായം (2), അഞ്ചരക്കണ്ടി (9), മങ്ങാട്ടിടം (17), പത്തനംതിട്ട ജില്ലയി കല്ലൂപ്പാറ (13), മലയാലപ്പുഴ (3, 11), കൊട്ടങ്ങൽ (2), പാലക്കാട് ജില്ലയിലെ നെല്ലായ (11), കൊല്ലങ്ങോട് (2), വല്ലാപ്പുഴ (5, 13, 16), കോഴിക്കോട് ജില്ലയിലെ നാദാപുരം (എല്ലാ വാർഡുകളും), തൂണേരി, തൃശൂർ ജില്ലയിലെ അരിമ്പൂർ (5), ആതിരപ്പള്ളി (4),

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്ക് (താലൂക്ക് മുഴുവനും), രാമങ്കരി (9), വയനാട് ജില്ലയിലെ പുൽപ്പള്ളി (എല്ലാ വാർഡുകളും), പൂത്താടി (4, 5), കോട്ടയം ജില്ലയിലെ അയ്മനം (6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ വലിയപറമ്പ് (കണ്ടൈൻമെന്റ് സോൺ: വാർഡ് 4, 7,10,13), മടിക്കൈ (2, 12), കാറഡുക്ക (4, 7, 10, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 222 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.