മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റിലേയ്ക്കു യുവമോർച്ചാ മാർച്ച: മാർച്ചിൽ നേരിയ സംഘർഷം

മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റിലേയ്ക്കു യുവമോർച്ചാ മാർച്ച: മാർച്ചിൽ നേരിയ സംഘർഷം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയന്റേ രാജി ആവശ്യപ്പെട്ടു യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം.

ഗാന്ധ്‌സ്‌ക്വയറിൽ നിന്നും ആരംഭിച്ച പ്രകടനം കളക്ടറേറ്റിനു മുന്നിൽ പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. തുടർന്നു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്നു, രണ്ടു പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടന്ന് അകത്തു കയറി. ഇവരെ പൊലീസ് അനുനയിപ്പിച്ചു പുറത്തിറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു നടന്ന യോഗവും ധർണയും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് അഖിൽ രവീന്ദ്രൻ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബിനു വി, പ്രമോദ് പുതുപ്പള്ളി, ജില്ലാ സെക്രട്ടറി അരവിന്ദ് ശങ്കർ,

വിഷ്ണു ഗോപി ദാസ, വി.പി മുകേഷ്, നന്ദൻ നട്ടാശ്ശേരി വിനോദ് കാരാപ്പുഴ, ശബരി ഏറ്റുമാനൂർ, അരുൺപാല, മണികണ്ഠൻ, സബിൻ കുറുച്ചി, ശ്രീകുമാർ, രാഹുൽപള്ളിക്കത്തോട് എന്നിവർ നേതൃത്വം നൽകി.