ബാങ്ക് ലയനങ്ങൾ സ്വകാര്യവത്ക്കരണത്തിനുള്ള കുറുക്കുവഴി: എകെബിഇഎഫ്

സ്വന്തം ലേഖകൻ കോട്ടയം: പൊതുമേഖലാ ബാങ്ക് ലയനങ്ങൾ നിർത്തിവയ്ക്കുക, ജനവിരുദ്ധ ബാങ്കിംഗ് പരിഷ്ക്കാരങ്ങളിൽ നിന്ന് പിന്തിരിയുക, കിട്ടാക്കടങ്ങൾതിരിച്ചുപിടിക്കുക, സർവ്വീസ് ചാർജ്ജ് വർദ്ധനവും പിഴകളും പിൻവലിക്കുക, നിക്ഷേപങ്ങൾക്ക് വെട്ടിക്കുറച്ച പലിശ നിരക്ക് പുനസ്ഥാപിക്കുക, തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ചേർന്ന് സംയുക്തമായി ദേശവ്യാപകമായി പണിമുടക്ക് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കോട്ടയത്ത് ചേർന്ന ധർണ്ണ ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് എ സി ജോസഫ് […]

അയ്യപ്പധർമ്മത്തെ അടിച്ചമർത്തുന്നവർ കാലത്തിന്റെ ചുവരെഴുത്തു കാണുന്നില്ല: കുമ്മനം

സ്വന്തം ലേഖകൻ കോട്ടയം: അയ്യപ്പധർമ്മത്തെയും അയ്യപ്പഭക്തരെയും അടിച്ചമർത്തുവാനും പിച്ചിച്ചീന്തുവാനും ശ്രമിക്കുന്നവർ കാലത്തിന്റെ ചുവരെഴുത്തു കാണാൻ ശ്രമിക്കാത്തവരാണെന്ന് മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ പറഞ്ഞു. അയ്യപ്പധർമ്മ പ്രചരണ രഥയാത്രയുടെ മൂന്നാം ദിവസം തിരുനക്കരയിൽ നടന്ന ഭക്തജന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ഏകോദര സഹോദരങ്ങളെപ്പോലെ കഴിയുന്ന ശബരിമലയിൽ വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും വിഷവിത്തുകൾ പാകിയത് ഭരണ വർഗ്ഗമാണെന്നും കുമ്മനം പറഞ്ഞു. സ്വാഗതസംഘം വർക്കിംഗ് പ്രസിഡന്റ് ശങ്കർ സ്വാമിയുടെ അദ്ധ്യക്ഷതയിൽ സൂര്യകാലടി ജയസൂര്യൻ ഭട്ടതിരിപ്പാട്, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, സുധീർ ചൈതന്യ, എൻ.കെ. നീലകണ്ഠൻ, […]

കാറും കഴുകി നൽകി കനത്ത മഴ: ഈരയിൽക്കടവിലെ റോഡിൽ പാർക്ക് ചെയ്ത കാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

സ്വന്തം ലേഖകൻ കോട്ടയം: ഈരയിൽക്കടവ് റോഡിൽ മലയാള മനോരമയുടെ വാഹനങ്ങളുടെ അനധികൃത പാർക്കിംങ് തേർഡ് ഐ ന്യൂസ് ലൈവ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന കാറിന് മഴ നൽകിയ വാട്ടർ സർവീസിന്റെ വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. കനത്ത മഴയിൽ ആരോ, വീഡിയോ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ വൈറലായി മാറിയതോടെ ഈരയിൽക്കടവിൽ മഴയുള്ളപ്പോൾ ആരെങ്കിലും വാഹനം പാർക്ക് ചെയ്യാൻ എത്തുമോ എന്നാണ് കണ്ടറിയേണ്ടത്. തിങ്കളാഴ്ച പെയ്ത കനത്ത മഴയിൽ ഈരയിൽക്കടവ് റോഡിൽ പാർക്ക് ചെയ്തിരുന്ന […]

കൊല്ലാട് ചൂളക്കവലയിൽ സംഘർഷമെന്ന് സോഷ്യൽ മീഡിയ: പൊലീസ് കാവൽ നിൽക്കുന്ന ചിത്രം സഹിതം നാടിനെ ഞെട്ടിച്ച് പ്രചാരണം: ആ ചിത്രത്തിനു പിന്നിലെ സത്യം ഇതാണ്..!

സ്വന്തം ലേഖകൻ കോട്ടയം: കൊല്ലാട് ചൂളക്കവലയിൽ സംഘർഷമെന്ന രീതീയിൽ ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ പ്രചാരണം. സംഘർഷ സ്ഥലത്ത് തൊപ്പിയും, ലാത്തിയും അടക്കമുള്ള ആയുധങ്ങൾ പിടിച്ച് നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രം സഹിതമാണ് രാവിലെ മുതൽ സോഷ്യൽ മീഡിയ പ്രചാരണം നടത്തിയത്. സംഘർഷത്തിന്റെ കാരണം അറിയാതെ നാട്ടുകാർ ഞെട്ടിവിറച്ച് പിന്നാലെ കൂടുകയും ചെയ്തു. ഇതിനിടെയാണ് ഇപ്പോൾ പൊലീസ് ചിത്രത്തിന്റെ രഹസ്യം പുറത്ത് വന്നത്. എന്നാൽ, സംഭവത്തിനു പിന്നിലുള്ള യഥാർത്ഥ ചിത്രം പുറത്തു വന്നതോടെയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച തട്ടിപ്പ് കഥ പൊളിഞ്ഞത്. എം.ജി സർവകലാശാലയിലെ […]

മാവോയിസ്റ്റ് മേഖയിൽ നിന്നും വാങ്ങിയ അഞ്ചരകിലോ കഞ്ചാവ് കോട്ടയത്ത് വിൽപ്പനയ്‌ക്കെത്തിച്ചു. തുച്ഛമായ വിലയ്ക്ക് കിട്ടുന്ന കഞ്ചാവ് വിൽക്കുന്നത് ലക്ഷങ്ങൾക്ക് ; ട്രെയിൽ മാർഗം കോട്ടയത്ത് എത്തിയ ഒറീസ്സ സ്വദേശിയെ ഗാന്ധിനഗർ പോലീസ് കുടുക്കി

ക്രൈം ഡെസ്‌ക് കോട്ടയം : ആന്ധ്രയിലെയും ഒറീസ്സയിലെയുംമ അടക്കമുള്ള മാവോയിസ്റ്റ് മേഖലയിൽ നിന്ന് തുച്ഛമായ വിലയ്ക്ക് കഞ്ചാവ് ജില്ലയിലെത്തിച്ച് വൻവിലയ്ക്ക് വിൽക്കുന്ന മൊത്തക്കച്ചവടക്കാരനായ ഇതരസംസ്ഥാന തൊഴിലാളി ജില്ലാ പോലീസിന്റെ പിടിലായി. ഒറീസ്സയിൽ നിന്ന് ട്രെയിൽമാർഗം കേരളത്തിച്ച് കഞ്ചാവ് ചെറുകിടക്കച്ചവടക്കാർക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് ഗാന്ധിനഗർ പോലീസ് ഇയാളെ പിടികൂടിയത്. ഒറീസ്സ ഗാൻഞ്ചാം ഗോലൻന്തറ സ്വദേശി സുശാന്ത് കുമാർ സാഹുവിനെയാണ് ( 28 ) ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫീസ് ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച്ച രാത്രി വൈകിയാണ് എസ്. എച്ച് […]

വമ്പൻ ഹോട്ടലുകളെ തൊടാൻ മടിയ്ക്കാതെ ആഞ്ഞടിച്ച് കോട്ടയം നഗരസഭ: കോടിമതയിലെ വമ്പൻ ഹോട്ടലുകളായ വിൻസർ കാസിലിലും, വേമ്പനാട് ലേക്ക് റിസോർട്ടിലും മിന്നൽ പരിശോധന; ചെറുകിട കടകളിൽ മാത്രമല്ല സ്റ്റാറെണ്ണമുള്ള കടകളിലും നഗരസഭ പഴകിയ ഭക്ഷണം പിടിച്ചു തുടങ്ങി

തേർഡ് ഐ ബ്യൂറോ കോട്ടയം: പാവപ്പെട്ട ചെറുകിട ഹോട്ടലുകളിൽ മാത്രം നിരന്തര പരിശോധന നടത്തുകയും, സാധാരണക്കാരായ ഹോട്ടൽ ഉടമകളെ മുൾമുനയിൽ നിർത്തുകയും ചെയ്തിരുന്ന നഗരസഭ ഇപ്പോൾ വമ്പൻമാർക്കെതിരെയും തിരിഞ്ഞു. കോടിമതയിലെ ത്രീ സ്റ്റാർ ഹോട്ടലായ വിൻസർ കാസിലിനെതിരെയും, വേമ്പനാട് ലേക്ക് റിസോർട്ടിനെതിരെയും ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി കർശന നടപടികളിലേയ്ക്കു നഗരസഭ കടന്നതോടെയാണ് നാട്ടുകാർ ഇതിനെ ആവേശത്തോടെ സ്വീകരിച്ചിരിക്കുന്നത്. നേരത്തെ കോട്ടയം നഗരത്തിലെ ചെറുകിട ഹോട്ടലുകളിൽ മാത്രം പരിശോധന നടത്തി, നടപടിയെടുത്ത് സായൂജ്യം അടയുന്നതായിരുന്നു നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ രീതി. വമ്പൻ ഹോട്ടലുകളിൽ നിന്നും കൃത്യമായി […]

കുട്ടികൾ ഫീസ് അടയക്കാൻ ഒരു ദിവസം വൈകിയാൽ ക്ലാസിന് പുറത്ത്; പക്ഷേ, ഒരു മടിയും കൂടാതെ നികുതി അടയ്ക്കാതെ സ്‌കൂൾ ബസ് ഓടിക്കും; ചങ്ങനാശേരി സെന്റ് ആൻസ്, തൃക്കൊടിത്താനം പയനിർ സ്‌കൂളുകളുടെ വാഹനങ്ങൾ നികുതി അടച്ചിട്ട് മാസങ്ങൾ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: കുട്ടികളിൽ നിന്നും സ്‌കൂൾ ഫീസ് കുത്തിപ്പിഴിഞ്ഞ് വാങ്ങാൻ യാതൊരു മടിയുമില്ലാത്ത സ്വകാര്യ സിബിഎസ്ഇ സ്‌കൂൾ അധികൃതർക്ക്ു പ്‌ക്ഷേ, സ്‌കൂൾ ബസിന്റെ നികുതി അടയ്ക്കാൻ മടി. നാലു മാസത്തിലേറെയായി നികുതി അടയ്ക്കുന്നതേയില്ലെന്ന് കണ്ടെത്തിയ ചങ്ങനാശേരിയിലെ രണ്ട് സ്‌കൂളുകളുടെ ബസുകൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തു. ചങ്ങനാശ്ശേരി സെൻറ് ആൻസ്,തൃക്കൊടിത്താനം പയനിയർ എന്നീ സ്‌കൂളുകളുടെഉടമസ്ഥതയിലുള്ള സ്‌കൂൾ ബസുകൾ കൾ നാലുമാസമായി നികുതി അടയ്ക്കുന്നതേയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം […]

സിനിമാ ഷൂട്ടിംങിനായി തമിഴ്‌നാട് രജിസ്‌ട്രേഷൻ കാരവാൻ: നികുതി അടയ്ക്കാതെ കറങ്ങി നടന്ന കരവാൻ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു; പിടിച്ചെടുത്തത് പാലായിൽ ഷൂട്ടിംങിനായി ഉപയോഗിച്ച കാരവാൻ

സ്വന്തം ലേഖകൻ കോട്ടയം: അനധികൃതമായി തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച് സിനിമാ ഷൂട്ടിംങിനായി ഉപയോഗിച്ചിരുന്ന കാരവാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. പാലായിൽ ഷൂട്ടിംങിനായി എത്തിച്ച കാരവാനാണ് തമിഴ്‌നട്ടിൽ രജിസ്റ്റർ ചെയ്ത ശേഷം നികുതി വെട്ടിച്ച് കേരളത്തിൽ ഷൂട്ടിംങിനായി ഉപയോഗിച്ചിരുന്നത്. ഇതേ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ്് വിഭാഗം പാലാ ഇടമറുക് ഭാഗത്ത് സിനിമാ ഷൂട്ടിംഗിനായി എത്തിച്ച കാരവാൻ പിടിച്ചെടുത്തത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഉള്ള കാരവാൻ കേരളത്തിൽ നികുതി അടയ്ക്കാതെ അനധികൃതമായി ഉപയോഗിക്കുകയായിരുന്നു. കേരള രജിസ്‌ട്രേഷനിൽ കാരവാൻ ഉള്ളപ്പോഴാണ് സ്വകാര്യ വാഹനങ്ങൾ […]

വീണ്ടും ഓട്ടോറിക്ഷകൾക്കെതിരെ നടപടി: മീറ്ററിടാത്ത അഞ്ച് ഓട്ടോറിക്ഷകൾക്കും; ടൗൺ പെർമിറ്റില്ലാത്ത രണ്ട് ഓട്ടോറിക്ഷകൾക്കെതിരെയും നടപടി; ഓട്ടോയിൽ കയറുന്ന യാത്രക്കാർ മീറ്റർ ഇടാൻ ആവശ്യപ്പെടണം

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിൽ ഓട്ടോറിക്ഷകൾ മീറ്റർ പ്രവർത്തിപ്പിക്കുന്നുണ്ടോ എന്ന പരിശോധന മോട്ടോർ വാഹന വകുപ്പ് തുടരുന്നു. വെള്ളിയാഴ്ച കോട്ടയം നഗരത്തിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഏഴ് ഓട്ടോറിക്ഷകൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഓ ടോജോ എം.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം നടപടി എടുത്തത്. മീറ്ററിടാതെ സർവീസ് നടത്തിയ അഞ്ച് ഓട്ടോറിക്ഷകൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് തുടർച്ചയായ രണ്ടാം ദിവസവും നടപടിയെടുത്തത്. ഇത് കൂടാതെ പെർമിറ്റില്ലാതെ സർവീസ് നടത്തിയ രണ്ട് ഓട്ടറിക്ഷകൾ കൂടി പിടിയിലായി. കഴിഞ്ഞ ദിവസം നാല് ഓട്ടോറിക്ഷകൾ […]

മണർകാട് പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗക്കാരനെ ആക്രമിച്ചെന്ന പരാതി: മൂന്നു യാക്കോബായ വിഭാഗക്കാർക്ക് മുൻകൂർ ജാമ്യം

സ്വന്തം ലേഖകൻ മണർകാട്: പിറവം പള്ളി ഓർത്തോക്‌സ് വിഭാഗത്തിന് കൈമാറിയതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെ ഓർത്തഡോക്‌സ് വിഭാഗം പ്രവർത്തകനെ ആക്രമിച്ചെന്ന പരാതിയിൽ മൂന്ന് യാക്കോബായ വിഭാഗക്കാർക്ക് ജാമ്യം. കഴിഞ്ഞ മാസം 26 നാണ് ഓർത്തഡോക്‌സ് വിഭാഗക്കാരനായ സന്തോഷ് ജോർജിനെ മണർകാട് പള്ളിയിലെ ഒരു വിഭാഗം യാക്കോബായ വിശ്വാസികൾ ആക്രമിച്ച് കാലൊടിച്ചതെന്നായിരുന്നു പരാതി. സംഭവത്തിൽ മണർകാട് പള്ളി ഇടവകാംഗങ്ങളായ തോമസ് രാജൻ, സന്തോഷ് തോമസ്, ജിബിൻ ജോർജ് എന്നിവരെ പ്രതികളാക്കി പൊലീസ് കേസും രജിസ്റ്റർ ചെയതിരുന്നു. എന്നാൽ, പൊലീസിന്റെ എഫ്‌ഐആറും, ആക്രമിക്കപ്പെട്ട് സന്തോഷിന്റെ മൊഴിയും അടിസ്ഥാനമാക്കി […]