പൊതുമരാമത്ത് വകുപ്പിന്റെ ‘സഹായം’: ഒരു ദിവസം കോട്ടയത്ത് ഒഴുകി പോകുന്നത് ഒരു ലക്ഷം ലിറ്റർ വെള്ളം

സ്വന്തംലേഖകൻ കോട്ടയം: തൊണ്ട നനക്കാൻ ഒരു തുള്ളി വെള്ളത്തിന് ജനങ്ങൾ പരക്കം പായുമ്പോൾ കോട്ടയം നഗരത്തിൽ ദിവസവും പാഴാകുന്നത് 1 ലക്ഷം ലിറ്റർ വെള്ളം. കാലപ്പഴക്കം ചെന്ന പൈപ്പുകളുടെ തകരാറുകൾ പരിഹരിക്കുന്നതിന് റോഡ് പൊളിച്ചു മാറ്റാൻ പൊതുമരാമത്തു വകുപ്പ് അനുമതി നൽകാത്തതാണ് കാരണം. നഗരത്തിലെ പൈപ്പുകളിൽ ഭൂരിഭാഗവും കാലപ്പഴക്കം ചെന്ന് മിക്ക ഭാഗങ്ങളും തകാറിലായതാണ്. കൊടും വേനലിൽ ജനങ്ങൾക്കു വെള്ളം വിതരണം ചെയ്യാതിരിക്കാൻ കഴിയാത്തതിനാൽ ചോർച്ചയുള്ള പൈപ്പുകളിലൂടെയാണ് ദിവസവും വാട്ടർ അതോറിറ്റി വെള്ളം വിതരണം ചെയ്യുന്നത്. ഇങ്ങനെ ദിവസവും ഒരു ലക്ഷം ലിറ്ററോളം വെള്ളം […]

പാചകറാണിമാരെത്തേടി കുടുംബശ്രീയുടെ പാചക മത്സരം ‘രുചിഭേദം ‘

സ്വന്തംലേഖകൻ കോട്ടയം: പാചകറാണികളാകാൻ രുചി വൈവിധ്യങ്ങളൊരുക്കി കുടുംബശ്രീ പ്രവർത്തകരുടെ ആവേശമേറിയ മത്സരം. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് രുചിഭേദം എന്ന പേരിൽ മാമൻ മാപ്പിള ഹാളിൽ വെച്ച് ജില്ലാതല പാചക മത്സരം സംഘടിപ്പിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒൻപത് കഫേ യൂണീറ്റുകളാണ് മത്സരത്തിൽ പങ്കെടുത്തത്. കുടുംബശ്രീ യുണീറ്റുകളുടെയു൦, കഫേ യുണീറ്റുകളുടെയു൦ ഭക്ഷ്യ വിഭവങ്ങൾക്ക് കൂടുതൽ പ്രചാരവും സ്വീകാര്യതയും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. തനത് വിഭവങ്ങൾ , പച്ചക്കറി വിഭവങ്ങൾ, മാംസ വിഭവങ്ങൾ എന്നിങ്ങനെയുള്ള മൂന്നിനങ്ങളിലായിരുന്നു മത്സരം. വിദഗ്ധരായ വിധികർത്താക്കളടങ്ങുന്ന പാനലാണ് മത്സരം വിലയിരുത്തിയത് […]

ഹരിതകേരളത്തിനു മുഖമുദ്രയായി മുടിയൂർക്കര ഗവ.എൽ.പി സ്കൂൾ

സ്വന്തംലേഖകൻ കോട്ടയം : ഹരിത വിദ്യാലയത്തിന്റെ മികച്ച മാതൃകയായി മുടിയൂർക്കര ഗവ.എൽ.പി സ്കൂൾ. കുട്ടികർഷകരും അധ്യാപകരും ഒരേ മനസോടെ കൈകോർത്തു മണ്ണിലിറങ്ങിയപ്പോൾ പ്രകൃതിയുടെ നിലനിൽപ്പിനു മുടിയൂർക്കരയിൽ നിന്നും പുതിയൊരു പച്ചത്തുരുത് ഒരുങ്ങുകയായിരുന്നു. അറിവിന്റെ അക്ഷയ ഖനിയായ പ്രകൃതിയെ അടുത്തറിയാനും പഠിക്കാനും സംരക്ഷിക്കാനും പുതുമയാർന്ന നിരവധി പദ്ധതികളാണ് മുടിയൂർക്കര സ്കൂൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയത്. അദ്ധ്യാപിക മേരിക്കുട്ടി സേവ്യറുടെ നേതൃത്വത്തിൽ സ്കൂളിന്റെ ഒരു ഏക്കർ ഔഷധസസ്യ തോട്ടം , കരനെൽകൃഷി, ജൈവവൈവിധ്യ പാർക്ക്, ഫലവൃക്ഷ തോട്ടം, പൂന്തോട്ടം, ജൈവപച്ചക്കറി കൃഷി, മീൻവളർത്തൽ,കരിയില പുതയിടൽ, വളപ്രയോഗം,യോഗപരിശീലനം, പേപ്പർ ബാഗ് […]

തൊഴിലിടങ്ങളില്‍ പരിശോധന

സ്വന്തംലേഖകൻ കോട്ടയം : സൂര്യാഘാതവുമായി ബന്ധപ്പെട്ട മുന്‍കരുതലുകളുടെ ഭാഗമായി കോട്ടയം ചാലുകുന്ന്, കുടയംപടി, ബേക്കര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ തൊഴിലിടങ്ങളില്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പകല്‍ 12 മുതല്‍ മൂന്നു വരെ  വെയിലത്തു ജോലി ചെയ്യാന്‍ പാടില്ലെന്ന് തൊഴിലാളികള്‍ക്കും തൊഴില്‍ ലുടമകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി.

കുടുംബശ്രീ വനിതകളുടെ പാചക മത്സരം ‘രുചിഭേദം’ 29 ന്

സ്വന്തംലേഖകൻ കോട്ടയം: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ അടിസ്ഥാനത്തിൽ കുടുംബശ്രീ വനിതകളെ ഉൾപ്പെടുത്തി പാചക മത്സരം സംഘടിപ്പിക്കുന്നു. ‘രുചിഭേദം’ എന്ന് പേര് നൽകിയിരിക്കുന്ന മത്സരം 29 നു രാവിലെ 9.30ന് മാമൻ മാപ്പിള ഹാളിൽ ആരംഭിക്കും. കുടുംബശ്രീ യുണീറ്റുകളുടെയു൦, കഫേ യുണീറ്റുകളുടെയു൦ ഭക്ഷ്യ വിഭവങ്ങൾക്ക് കൂടുതൽ പ്രചാരവും സ്വീകാര്യതയും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനേഴ് കഫേ യുണീറ്റുകൾ മത്സരത്തിൽ പങ്കെടുക്കും. മാംസ്യവിഭവങ്ങൾ, പച്ചക്കറി വിഭവങ്ങൾ, തനത് വിഭവങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.വിദഗ്ധരായ മൂന്ന് […]

ഇരിപ്പിടമില്ല, വെള്ളവും വെളിച്ചവുമില്ല, തീപാറുന്ന വെയിലിൽ തിരുനക്കര ബസ്റ്റാന്റിൽ യാത്രക്കാരെ വട്ടം കറക്കി കോട്ടയം നഗരസഭ

സ്വന്തംലേഖകൻ കോട്ടയം : ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിനു കോട്ടയം നഗരസഭയുടെ അവഗണന. ചുട്ടു പൊള്ളുന്ന വെയിലിൽ യാത്രക്കാർക്ക് ഇരിക്കാൻ ആവശ്യത്തിന് ഇരിപ്പിടങ്ങളോ കുടിവെള്ള സംവിധാനമോ ബസ് സ്റ്റാൻഡിൽ ഒരുക്കിയിട്ടില്ല. ഇരിപ്പിടങ്ങൾ എല്ലാം ഒടിഞ്ഞു തൂങ്ങി കമ്പികൾ മാത്രം ബാക്കിയായ നിലയിലാണ്. കോട്ടയം മെഡിക്കൽ കോളേജിലേക്കുള്ള വാഹനങ്ങൾ വന്നുപോകുന്നതിനാൽ നിരവധി യാത്രക്കാരാണ് തിരുനക്കര സ്റ്റാൻഡിനെ ആശ്രയിക്കുന്നത്.ചൂടും സഹിച്ചു മണിക്കൂറുകളോളം നിന്ന് യാത്രക്കാർ കുഴഞ്ഞു വീഴുന്നതും ഇവിടെ പതിവാണ്. സ്റ്റാൻഡിനുള്ളിൽ കുടിവെള്ള സംവിധാനം ഒരുക്കാൻ എല്ലാ വർഷവും നഗരസഭാ ഫണ്ട് വകയിരുത്തുന്നതല്ലാതെ […]

ലോക്സഭാ തിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം ആരംഭിച്ചു

സ്വന്തംലേഖകൻ കോട്ടയം :   ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് ഏപ്രില്‍ നാലു വരെ പത്രികകള്‍ നല്‍കാം. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ തീയതിയില്‍ 25 വയസാണ് സ്ഥാനാര്‍ഥികളുടെ ഏറ്റവും കുറഞ്ഞ പ്രായപരിധി. നിലവിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരിക്കുകയും വേണം. ഏതെങ്കിലും കുറ്റകൃത്യത്തിന് രണ്ടു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടവരും തടവുശിക്ഷയ്ക്കിടെ ജാമ്യത്തിലിറങ്ങിയവരും മത്സരിക്കാന്‍ യോഗ്യരല്ല. ക്രിമിനല്‍ കേസുകള്‍ പരസ്യപ്പെടുത്തണം.. നാമനിര്‍ദേശ പത്രിക നല്‍കുന്നവരുടെ […]

ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുഗമവുമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ കോട്ടയം ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ

സ്വന്തംലേഖകൻ കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുഗമവുമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ കോട്ടയം ജില്ലയില്‍ പുരോഗമിച്ചുവരുന്നതായി ജില്ലാ കളക്ടർ സുധീർ ബാബു അറിയിച്ചു. ജില്ലയിലെ എല്ലാ പോളിംഗ് സ്‌റ്റേഷനുകളും സെക്ടറല്‍ ഓഫീസര്‍മാരും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരും നേരിട്ട് പരിശോധന പൂര്‍ത്തീകരിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയും പൂര്‍ത്തിയാക്കി. മെഷീനുകളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 25ന് നടന്നു. വോട്ടിംഗ് മെഷീനുകള്‍ മാര്‍ച്ച് 30ന് അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും. വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ ഏപ്രില്‍ പത്തിന് കളക്ട്രേറ്റിലെ […]

എരുമേലിയിൽ അന്തർ സംസ്ഥാന ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു: അഞ്ചു പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ എരുമേലി: നിയന്ത്രണം വിട്ട അന്തർ സംസ്ഥാന ബസ് റോഡിൽ മറിഞ്ഞ് അഞ്ചു യാത്രക്കാർക്ക് പരിക്കേറ്റു. എരുമേലി മണങ്ങല്ലൂർ പറപ്പള്ളി വളവിൽ പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. എരുമേലി -കാഞ്ഞിരപ്പള്ളി റോഡിൽ മണങ്ങല്ലൂരിന് സമീപം പറപ്പള്ളി വളവിൽ ബാംഗ്ലൂരിൽ നിന്ന് റാന്നിയിലേയ്ക്ക് പോയ കല്ലട ബസാണ് നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. കൊടും വളവിൽ വേഗത മൂലം വളവ് തിരിയാനാകാതെ ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. റാന്നി മണ്ണടിശാല സ്വദേശികളായ വിജയ ഭവനിൽ ആതിര(18), മാതാവ് ബിന്ദു […]

സർവീസിൽ നിന്നു വിരമിക്കുന്ന ഹരിഹരൻ നായർക്ക് യാത്രയയപ്പ് നൽകുന്നു

സ്വന്തം ലേഖകൻ കോട്ടയം: 37 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ‘ കാരാപ്പുഴ ചെറുകരക്കാവ് ദേവസ്വം കഴകം ഹരിഹരൻ നായർക്ക് ദേവസ്വം ജീവനക്കാരുടെനേതൃത്വത്തിൽ യാത്രയപ്പ് നൽകുന്നു. 31 ഞായർ വൈകിട്ട് 8 മണിക്ക് ചെറുകരക്കാവ് ക്ഷേത്ര സന്നിധിയിൽ ചേരുന്നു. ബ്രഹ്മശ്രീ എസ്.ഹരിദാസ് ഭട്ടതിരി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കും ടഏ0 ഗീതാകുമാരി ഠഉഋഎ സംസ്ഥാന ജനറൽ സെക്രട്ടറി തുറവുർ പ്രേംകുമാർ ,ജി.ഗോപകുമാർ ‘ സ്‌പെഷ്യൽ ഗ്രേഡ്’ എസ്.ജി.ഒ, ബിപിൻ ‘സി. ആർ. അനൂപ്, ശങ്കരൻ […]