എരുമേലിയിൽ അന്തർ സംസ്ഥാന ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു: അഞ്ചു പേർക്ക് പരിക്ക്

എരുമേലിയിൽ അന്തർ സംസ്ഥാന ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു: അഞ്ചു പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

എരുമേലി: നിയന്ത്രണം വിട്ട അന്തർ സംസ്ഥാന ബസ് റോഡിൽ മറിഞ്ഞ് അഞ്ചു യാത്രക്കാർക്ക് പരിക്കേറ്റു. എരുമേലി
മണങ്ങല്ലൂർ പറപ്പള്ളി വളവിൽ പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. എരുമേലി -കാഞ്ഞിരപ്പള്ളി റോഡിൽ മണങ്ങല്ലൂരിന് സമീപം പറപ്പള്ളി വളവിൽ ബാംഗ്ലൂരിൽ നിന്ന് റാന്നിയിലേയ്ക്ക് പോയ കല്ലട ബസാണ് നിയന്ത്രണം നഷ്ടമായി മറിഞ്ഞത്.


കൊടും വളവിൽ വേഗത മൂലം വളവ് തിരിയാനാകാതെ ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരുക്കേറ്റവരുടെ നില ഗുരുതരമല്ല. റാന്നി മണ്ണടിശാല സ്വദേശികളായ വിജയ ഭവനിൽ ആതിര(18), മാതാവ് ബിന്ദു (43), അപകടത്തിൽപ്പെട്ട ബസിന്റെ ഡ്രൈവർമാരും തമിഴ്‌നാട് സ്വദേശികളുമായ വിജേഷ് തേനി (46), ചന്ദ്രകാന്ത് മോസുക്കാരി എന്നിവർക്കാണ് പരിക്കേറ്റത്.

കാഞ്ഞിരപ്പളളി പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് അപകടത്തിൽ പെട്ടവരെ ഇരുപത്തിയാറാം മൈൽ മേരീ ക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.