ബോബി അലക്സാണ്ടർ നിര്യാതനായി

മറിയപ്പള്ളി : പതിനഞ്ചിൽ പടി തുമ്പയിൽ വീട്ടിൽ പരേതനായ അലക്സാണ്ടറുടെയും വിത്സമ്മയുടെയും മകൻ ബോബി അലക്സാണ്ടർ (33) നിര്യാതനായി. സംസ്കാരം ഏപ്രിൽ ഒന്നിന് തിങ്കളാഴ്ച 12 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 ന് പള്ളം സെന്റ് ജോൺസ് ബാപ്പിസ്റ്റ് സി.എസ്.ഐ പള്ളിയിൽ . സഹോദരി ബോബി ന അലക്സാണ്ടർ.

ആവേശം ആകാശം മുട്ടി: യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനത്തിന് ഉജ്വല തുടക്കം 

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തിന്റെ വികസനത്തിന് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ തന്നെ വിജയിക്കണമെന്ന് ഉറക്കെ പ്രഖ്യാപിച്ച് യുഡിഎഫിന്റെ മണ്ഡല പര്യടനത്തിന് ഉജ്വല തുടക്കം. നാടും നഗരവും ഇളക്കി ജനമനസ് കീഴടക്കി, നാടിന്റെ നായകനാകാൻ തോമസ് ചാഴികാടൻ തന്നെ വേണമെന്ന് ഉറക്കെ പ്രഖ്യാപിച്ച വൻ ജനസഞ്ചയമാണ് ഓരോ വേദിയിലും സ്ഥാനാർത്ഥിയെ കാണാനായി കാത്തിരുന്നത്. അമ്മമാരും, യുവതികളും പിഞ്ചു കുഞ്ഞുങ്ങളുമായി വേദിയിൽ എത്തി തോമസ് ചാഴികാടൻ അനുഗ്രഹ വർഷം ചൊരിഞ്ഞു. ഇന്നലെ രാവിലെ എട്ടു മണിയോടെ വൈക്കം മണ്ഡലത്തിലായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. തുറന്ന […]

ചെങ്കടലായി ഏറ്റുമാനൂർ: ആവേശം നിറച്ച് വി.എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: ചെങ്കടലായി ഏറ്റുമാനൂർ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയും ,സൗഹൃദം പുതുക്കിയും ജനനായകൻ. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ ആർപ്പൂക്കര മഞ്ചാടിക്കരിയിൽ നിന്നായിരുന്നു വി.എൻ വാസവന്റെ പര്യടന തുടക്കം ,സുരേഷ് കുറുപ്പ് എം എൽ എ ,സി പി ഐ നേതാവ് വി.ബി ബിനു എന്നിവർക്കൊപ്പമെത്തിയ സ്ഥാനാർത്ഥിയെ ആവേശ പൂർവ്വം മഞ്ചാടിക്കരി വരവേറ്റു ,സ്വീകരണ ചടങ്ങിലേയ്ക്ക് ജനസാഗരം ഒഴുകി എത്തിയതോടെ ഒരു പൊതു സമ്മേളന പ്രതീതി ,എങ്ങും നിറയെ ആവേശം ,തുടർന്ന് കുമരകത്തേയ്ക്ക് ,നസ്രത്തിലും ,അട്ടിപ്പിടികയിലുമൊക്കെ ആവേശം അണപൊട്ടിയ സ്വീകരണം ,കോട്ടയം എം.എൽ.എ ആയിരിക്കെ അന്ന് […]

നിറഞ്ഞ മനസോടെ ഓട്ടോറിക്ഷ തൊഴിലാളികൾ ആ മൊബൈൽഷോപ്പ് ഉദ്ഘാടനം ചെയ്തു

സ്വന്തംലേഖകൻ കോട്ടയം : കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ എതിർവശത്തായി ഞായറാഴ്ച ആരംഭിച്ച സാം ടെൽ ഇ-വേൾഡ് എന്ന മൊബൈൽ സെയിൽസ് ആൻഡ് സർവീസിങ് ഷോപ്പ് ഉത്ഘാടനം ചെയ്തത് സിനിമാ, സീരിയൽ, രാഷ്ട്രീയ, മേഖലകളിലെ പ്രമുഖ വ്യക്തികൾ ആരും അല്ല. യൂണിവേഴ്‌സിറ്റിയുടെ മുൻവശത്ത് വർഷങ്ങളായി വാഹനം ഓടിച്ചു ഉപജീവന മാർഗ്ഗം നടത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരാണ്. ഏറ്റുമാനൂർ വേദഗിരി സ്വദേശിയായ സൈലേഷ് വി.പിയുടെ മൂന്നാമത്തെ മൊബൈൽ ഷോപ്പാണിത്. ഉദ്ഘാടകരെ തിരഞ്ഞെടുത്തതിന് കാരണമായി സൈലേഷ് പറഞ്ഞത് ഇതാണ് “എന്റെ സ്ഥാപനം സാധാരണക്കാർക്കുവേണ്ടി ഉള്ളതാണ്, അതുകൊണ്ടുതന്നെ ഇത് ഉദ്ഘാടനം ചെയ്യാൻ […]

ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിക്കുന്ന മാഫിയ സംഘത്തലവൻ ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ആന്ധ്ര, ഒറീസ എന്നിവിടങ്ങളിൽ നിന്നും കഞ്ചാവ് തോട്ടങ്ങളിൽ പോയി കഞ്ചാവ് വാങ്ങി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കഞ്ചാവ് വിതരണം ചെയ്തിരുന്ന തമിഴ്‌നാട് കമ്പം തമ്പീസ് തീയറ്ററിനു സമീപം വടക്കുപെട്ടി വാർഡിൽ തലൈവർ രാസാങ്കം എന്ന് വിളിക്കുന്ന രാസാങ്ക (45) ത്തെ ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡ് തമിഴ്‌നാട്ടിലെ കമ്പത്തെ കഞ്ചാവ് കോളനിയിൽ നിന്നും പിടികൂടി. രാസാങ്കമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കഞ്ചാവ് മാഫിയയെ നിയന്ത്രിക്കുന്നത്. തമിഴ്‌നാട്ടിലെ കമ്പം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയ സംഘം ആന്ധ്ര ഒറീസ സംസ്ഥാനങ്ങളിൽ നിന്നുള്ള […]

ചായക്കടക്കാരൻ പ്രധാനമന്ത്രിയായത് കോൺഗ്രസിന് ഇതുവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല’ : നരേന്ദ്ര മോദി

സ്വന്തംലേഖകൻ കോട്ടയം : ചായക്കടക്കാരൻ പ്രധാനമന്ത്രിയായത് കോൺഗ്രസിന് ഇതുവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇവർ ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഓരോ നുണകളുമായി വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ഡൽഹിയിലെ തൽകതോര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഞാനും കാവൽ എന്ന ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖജനാവിൻ തൊടാൻ അഴിമതിക്കാരെ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി അഴിമതിയിൽ നിന്ന് രാജ്യത്തെസംരക്ഷിക്കുമെന്നും പറഞ്ഞു. കാവൽക്കാരൻ എന്നത് കേവലമൊരു യൂണിഫോമല്ല. അത് ഒരു മനോഭാവമാണ്. രാജ്യത്തിലെ ഓരോ ജനങ്ങളും കാവൽക്കാരനാണെന്നും പ്രധാനമന്ത്രി ‘ പറഞ്ഞു.ബാലാകോട്ട പ്രത്യാക്രമണം, ശക്തി മിസൈൻ പരീക്ഷണം എന്നിവയെ സംബന്ധിച്ച […]

യുവതിയുടെ ഫോണിൽ വീഡിയോ കോൾ വിളിച്ച് ദമ്പതിമാരുടെ കിടപ്പറ രംഗം പകർത്തി: സാമുദായിക ട്രസ്റ്റ് ചെയർമാൻ അറസ്റ്റിലായി

സ്വന്തം ലേഖകൻ കോതമംഗലം: യുവതിയുമായുള്ള അടുപ്പം മുതലെടുത്ത് ദമ്പതിമാരുടെ കിടപ്പറ രംഗം വീഡിയോ കോളിലൂടെ മൊബൈലിൽ പകർത്തി, വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച കേസിൽ സാമുദായിക ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി പൊലീസ് പിടിയിലായി. പത്തനംതിട്ട ഏഴകുളം തോക്കുപാറ കരയിൽ മനീഷ് ഭവനിൽ മനീഷ് മണി(39)യെയാണു സി.ഐ: ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. യുവതിയും മനീഷും തമ്മിൽ സൗഹൃദമുണ്ടായിരുന്നു. ഇതേ തുടർന്ന് മനീഷ് ആവശ്യപ്പെട്ട പ്രകാരം, കിടപ്പറയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ച വച്ച് യുവതി ഭർത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു. തുടർന്ന് ഈ […]

കോബ്രാ അരുണിന്റെ ആക്രമണത്തിൽ മൃതപ്രായനായ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ: പക്കാ ക്രിമിനലായ അരുൺ കടുത്ത മോദി ഭക്തൻ; കുട്ടിയുടെ ജീവൻ അപകട പരിധി വിട്ടു

സ്വന്തം ലേഖകൻ കൊച്ചി: തൊടുപുഴയിൽ ഗുണ്ട കോബ്ര അരുണിന്റെ ആക്രമണത്തിൽ മൃതപ്രായനായ ഏഴു വയസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ. തലച്ചോറിലേയ്ക്കുള്ള രക്തസ്രാവം 90 ശതമാനത്തിലേറെ കുറഞ്ഞിരിക്കുന്ന കുട്ടിയുടെ സ്ഥിതി ഓരോ മണിക്കൂറിലും മോശമാകുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതി അരുൺസിവിൽ എൻജിനീയറിംഗ് കഴിഞ്ഞ ഇയാൾ ലഭിച്ച ജോലിയും ഉപേക്ഷിച്ച് ക്രിമിനൽ കുറ്റകൃത്യങ്ങളിലാണ് താത്പര്യം കണ്ടെത്തിയിരുന്നത്. മദ്യപാനത്തിനിടെ സ്വന്തം സുഹൃത്തിനെ ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് കൊന്ന കേസിലെ പ്രതി കൂടിയാണ് അരുൺ ആനന്ദ്. തിരുവനന്തപുരത്ത് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥരുടെ മകനാണ് ഇയാൾ. മൂത്ത സഹോദരൻ […]

രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ ; ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ച് എ.കെ ആന്റണി

സ്വന്തംലേഖകൻ കോട്ടയം : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എ കെ ആന്റണി, കെ സി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍,സുര്‍ജോവാല എന്നിവരാണ് മാധ്യമങ്ങളെ വിളിച്ചു പ്രഖ്യാപനം നടത്തിയത്. യുപിയിലെ അമേത്തിയിലാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥിരം മണ്ഡലം. അവിടെയും ഇത്തവണ രാഹുല്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞതവണ രാഹുലുമായി ഏറ്റുമുട്ടിയ സ്മൃതി ഇറാനി തന്നെയാണ് അമേത്തിയിലെ ബിജെപിയില്‍ സ്ഥാനാര്‍ത്ഥി. വര്‍ഷങ്ങളായി വന്‍ ഭൂരിപക്ഷം കിട്ടിയിരുന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണ രാഹുലിന് ഭൂരിപക്ഷം കുറഞ്ഞിരുന്നു. […]

അഖിലകേരള മൊബൈൽ ഫോട്ടോഗ്രഫി മത്സരം

സ്വന്തംലേഖകൻ കോട്ടയം : എഫ്ക്ക കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഖില കേരള മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. അകാലത്തിൽ പൊലിഞ്ഞ പ്രതിഭയായ ക്രിസ്റ്റഫർ ഏബ്രഹാം ജേക്കബിന്റെ നാമധേയത്തിൽ ക്രിസ്റ്റോയുടെ പിതാവ് ഏർപ്പെടുത്തിയിട്ടുള്ള മെമ്മോറിയൽ അവാർഡിന് വേണ്ടിയുള്ളതാണ് ഈ മൊബൈൽ ഫോട്ടോഗ്രഫി മത്സരം. 8-ാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് അഖില കേരള അടിസ്ഥാനത്തിലുള്ള ഈ മത്സരത്തിൽ പങ്കെടുക്കാം. ഒരാൾക്ക് ഒരു എൻട്രിവീതം [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ 2019 ഏപ്രിൽ 20 ന് രാത്രി 12.00 മണിക്ക് മുൻപായി അയക്കാം. […]