മഴക്കെടുതിയിൽ സഹായവുമായി ബിജെപിയും സേവാഭാരതിയും

സ്വന്തം ലേഖകൻ കുറിച്ചി : മഴക്കെടുതി ശമിക്കാതെ ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ സഹായ ഹസ്തവുമായി സേവാ ഭാരതിയും ബിജെപിയും. കുറിച്ചി പഞ്ചായത്തിലാണ് ബിജെപി സേവാ ഭാരതി പ്രവർത്തകർ രംഗത്തിറങ്ങിയത്. സർക്കാർ സഹായങ്ങളും ലഭ്യമാവാഒറ്റപ്പെട്ട കുടുംബങ്ങൾ ഒട്ടനവധി ആണ്.ഇവരുടെ അടുത്തേക്ക് ആരും തന്നെ കടന്നു ചെന്നിട്ടില്ല. വെള്ളത്തിൽ നീന്തണം എന്നതാണ് തടസ്സം.ക്യാമ്പുക ളിൽ എത്താത്തവർക്കും ഗവൺമെന്റ് സഹായങ്ങൾ അടിയന്തിരമായി ലഭ്യമാക്കണം എന്ന ആവശ്യക്കാർ അനവധി ഉണ്ട്.ഒറ്റപ്പെട്ട നിരവധി കുടുംബങ്ങൾക്ക് സഹായഹസ്തങ്ങ ളുമായി ബിജെപി, സേവാഭാരതി പ്രവർത്തകർ  കുറിച്ചി പഞ്ചായത്തിൽ പ്രവർത്തിച്ചു.വെള്ളം പൂർണ്ണമായി ഒഴിയാത്തതിനാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടരേണ്ട […]

അഭിമനുവിന്റെ രക്തസാക്ഷിത്വത്തിൽ ചവിട്ടി നിന്ന് കൗൺസിലറുടെ തീവ്രവാദി പ്രേമം; എസ്ഡിപിഐക്കൊപ്പം കൈ കോർത്ത് നഗരസഭ കൗൺസിലർ: ഫെയ്സ് ബുക്ക് പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു

പൊളിറ്റിക്കൽ ഡെസ്ക് കോട്ടയം: മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിന്റെ രക്ത സാക്ഷിത്വത്തിന്റെ ചൂടാറും മുൻപ് തീവ്രവാദികളുമായി കൈ കോർത്ത് കോട്ടയം നഗരസഭയിലെ സി പി എം കൗൺസിലർ. അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന എസ്ഡിപിഐയുടെ വനിതാ സംഘടനയായ നാഷണൽ വിമൺസ് ഫ്രണ്ടിന്റെ പരിപാടിയിലാണ് കൗൺസിലർ ആദ്യാവസാനം പങ്കെടുത്തത്. കോട്ടയം നഗരസഭയിലെ 46 പുളിക്കമറ്റം – പാണംപടി വാർഡ് കൗൺസിലർ പി. വി ഷൈലയാണ് പാർട്ടി നിലപാടും അംഗങ്ങളുടെ എതിർപ്പും കണക്കിലെടുക്കാതെ തീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ പരിപാടിയിൽ […]

കരയിലെ മീനുകൾ: കെ.ജെ വിനോദിന്റെ കവിതാ സമാഹാരം പ്രകാശനം ഞായറാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: ഫേബിയൻ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന കെ.ജെ വിനോദിന്റെ കവിതാ സമാഹാരം കരയിലെ മീനുകൾ ജൂലായ് 22 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോട്ടയം ലയൺസ് ക്ലബ് ഹാളിൽ കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്യും. പ്രകാശനത്തിന്റെ ഭാഗമായി ചേരുന്ന യോഗം എസ്.ജോസഫ് ഉദ്ഘാടനം ചെയ്യും. സി.എസ് രാജേഷ് അധ്യക്ഷത വഹിക്കും. സന്ദീപ് കെ.രാജ് പുസ്തക പരിചയം നടത്തും. അന്നമ്മ ജോസഫ് പുസ്തകം ഏറ്റുവാങ്ങും. തിരക്കഥാകൃത്ത് പി.വി ഷാജികുമാർ മുഖ്യപ്രഭാഷണം നടത്തും. ദേശീയ സിനിമാ അവാർഡ് ജേതാവായ സംവിധായകൻ പാമ്പള്ളിയെ യോഗത്തിൽ ആദരിക്കും. സംവിധായകനും […]

കൃഷി നിലനിർത്താൻ കെട്ടിയ മട തകർന്നു; ഒപ്പം തകർന്നത് അവരുടെ സ്വപ്നങ്ങളും ഹൃദയവും

സ്വന്തം ലേഖകൻ അയ്മനം: ഒൻപതിനായിരം ഏക്കറിന് ഒരു ദിവസം മുഴുവൻ അവർ കാവലിരുന്നു. പെരുമഴ പെയ്തപ്പോൾ കൃഷിയോടൊപ്പം തകർന്നത് അവരുടെ സ്വപ്നങ്ങളായിരുന്നു, അവരുടെ ജീവിതങ്ങളായിരുന്നു. പെരുമഴയത്ത് രാത്രിയിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നൂറുകണക്കിന് പേർ മട നിലനിർത്താൻ പരിശ്രമിച്ചു. ഒടുവിൽ എല്ലാം തകർത്തെറിഞ്ഞ് മട വീണു. ഒൻപതിനായിരം ഏക്കറിലെ പാതി വളർന്ന നെൽച്ചെടികൾ , അവരുടെ തിരുവോണ സ്വപ്നങ്ങളെയും തകർത്ത് കുത്തിയൊലിച്ച് കൃഷിഭൂമി വെള്ളത്തിന്നടിയിലാക്കി. കൃഷി മാത്രമല്ല അവരുടെ വീട്ടിലെ ഫർണിച്ചറുകൾ ,ഇലക്ട്രിക് ഉപകരണങ്ങൾ എല്ലാം തന്നെ നിലനിർത്തുന്നത് ആ മടകളായിരുന്നു. അവരുടെ കുടിവെള്ളം മുട്ടി, […]

മഴക്കെടുതി: അയ്മനത്ത് വയോധികൻ മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ വെള്ളത്തിൽ വീണ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. അയ്മനം കുഴിത്താറിൽ മണ്ണഞ്ചേരിൽ രവിയെ(73)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസം മുൻപ് വീട്ടിൽ നിന്നു പുറത്തേയ്ക്കു പോയ രവിയെ കാണാതായിരുന്നു. വെള്ളത്തിൽ വീണതായി ബന്ധുക്കളും നാട്ടുകാരും അന്ന് തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലൊന്നും തിരച്ചിൽ നടത്തിയിട്ട് രവിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വെള്ളിയാഴ്ച രാവിലെ പ്രദേശത്തെ വീട്ടുമുറ്റത്ത് വെള്ളം കയറിയ സ്ഥലത്ത് രവിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അഗ്നിശമന സേനാ അധികൃതരും, പൊലീസും സ്ഥലത്ത് എത്തി […]

വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ പക്ഷികൾക്ക് പുതുജീവൻ പകർന്ന് ഒരു കൂട്ടം മനുഷ്യർ: ആഡംബര പക്ഷികൾക്ക് ഇവർ നൽകിയത് പുതുജീവൻ

സ്വന്തം ലേഖകൻ കോട്ടയം: വെള്ളത്തിൽ മുങ്ങിയ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന്റെ ചുറ്റിലും പ്രവർത്തിക്കുന്ന വളർത്തു മൃഗ -പക്ഷി വിൽപനശാലയിൽ നിന്നും മൃഗങ്ങളെയും -പക്ഷികളെയും രക്ഷിച്ച് മൃഗ സംരക്ഷണ പ്രവർത്തകർ. നാഗമ്പടം സ്റ്റേഡിയത്തിനു ചുറ്റിലും പ്രവർത്തിക്കുന്ന കടകൾ വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചതോടെയാണ് ആഡംബര പക്ഷികളും വളർത്തുമൃഗങ്ങളും ദുരിതത്തിലായത്. നാല് ചുറ്റിലും വെള്ളം നിറഞ്ഞതോടെ ഈ കടകൾ ദിവസങ്ങളായി അടഞ്ഞു കിടക്കുകയാണ്. കൂട്ടിൽ കഴിഞ്ഞിരുന്ന ജീവികൾക്കും പക്ഷികൾക്കും സമയത്ത് ആഹാരം പോലും ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് സംഭവം ശ്രദ്ധയിൽപ്പെട്ട വൈറ്റിനറി ചീഫ് സർജൻ ഡോ: പി. ബിജുവിനോടൊപ്പം […]

വെള്ളപ്പൊക്ക ദുരിതാശ്വാസനടപടികൾ  അപര്യാപ്തം : നഗര വികസന സമിതി

സ്വന്തം ലേഖകൻ കോട്ടയം: ഒരു നൂറ്റാണ്ട് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന കോട്ടയം ജനതയോട് ജില്ലാ ഭരണകൂടം കടുത്ത അനാസ്ഥയാണു കാട്ടുന്നതെന്ന് നഗര വികസന സമിതി ഭാരവാഹികൾ ആരോപിച്ചു. കോട്ടയം നഗരത്തെ സ്തംഭിപ്പിച്ച മഴയെ, ചില സ്കൂളുകൾക്ക് അവധി നൽകിക്കൊണ്ട് നേരിടുവാൻ മാത്രമാണു ഭരണകൂടം ശ്രമിച്ചത്. മഴ വരും പോകും, ഞങ്ങൾ എന്തു ചെയ്യാൻ എന്ന മട്ടിലായിരുന്നു കോട്ടയം ജില്ലാ ഭരൺകൂടത്തിൻ്റെ നിലപാട്. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിപ്പിക്കേണ്ട സ്കൂളീലും വെള്ളം കയറിയാൽ, പിന്നെ ഒരെണ്ണം മാറ്റി തുറക്കുവാൻ പോലും പലേടത്തും […]

കനത്ത മഴയും കാറ്റും: നഗരം മുങ്ങി; കാർ വെള്ളത്തിൽ മുങ്ങിയാൽ എന്ത് ചെയ്യണം

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയിൽ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. ശാസ്ത്രി റോഡും കുര്യൻ ഉതുപ്പ് റോഡുമെല്ലാം വെള്ളക്കെട്ടായി മാറി. കനത്ത മഴയിൽ നഗരത്തിലെ ഓടകൾ നിറഞ്ഞ് കവിഞ്ഞാണ് കുര്യൻ ഉതുപ്പ് റോഡും ശാസ്ത്രി റോഡിലും വെള്ളം കയറിയത്. എം സി റോഡിലും നാഗമ്പടത്തും കോടിമതയിലും വെള്ളം കയറിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളെല്ലാം വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. കാറുകൾ വെള്ളത്തിൽ മുങ്ങിയാൽ എന്ത് ചെയ്യണം ? വെള്ളത്തിലായ വാഹനത്തിന് ഇൻഷുറൻസ് കിട്ടുമോ? ‌ മഴ കനത്തത്തോടെ […]

മഴക്കെടുതി വെള്ളപ്പൊക്കം: ദേശീയ ദുരന്തനിവാരണ സേന ജില്ലയിലെത്തി; പാലായിലും നഗരത്തിലും രക്ഷാപ്രവർത്തനം തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ അതിരൂക്ഷമായ വെള്ളപ്പൊക്കക്കെടുതിയിൽ നിന്നു രക്ഷപെടുത്താൻ ജില്ലയിൽ ദേശീയ ദുരന്തനിവാരണ സേന എത്തി. രണ്ടു യൂണിറ്റ് ദുരന്ത നിവാരണ സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്താൻ ജില്ലയിൽ എത്തിയിരിക്കുന്നത്. കളക്ടറേറ്റിൽ എത്തിയ സേനാംഗങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കായി വിവിധ സ്ഥലങ്ങളിലേയ്ക്കു തിരിച്ചിട്ടുണ്ട്. കാലവർഷ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. 20 പേർ വീതമുള്ള രണ്ട് യൂണിറ്റാണ് പ്രത്യേക യൂണിഫോം ധരിച്ച് ജില്ലയിൽ എത്തിച്ചേർന്നിരിക്കുന്നത്. കളക്ടറേറ്റ് വളപ്പിൽവച്ച് തന്നെ സേനയെ രണ്ടായി തിരിക്കും. ഇതിൽ ഒരു […]

നാലാം ദിവസവും കനത്ത മഴ: കോട്ടയം നഗരവും പരിസരവും വെള്ളത്തിൽ; ചിത്രങ്ങൾ കാണാം

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. നാലാം ദിവസവും തുടരുന്ന കനത്ത മഴയാണ് ജില്ലയിൽ ദുരിത പെയ്ത്തിന് ഇടയാക്കിയത്. എം സി റോഡിൽ കോടിമതയിൽ വെള്ളം കയറി. മണ്ണിട്ട് ഉയർത്തിയ റോഡിലാണ് ഇപ്പോൾ വെള്ളം കയറിയിരിക്കുന്നത്. എം സി റോഡരികിലെ പമ്പും , സ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങി. കോടിമതയിൽ ബോട്ട് ജട്ടിയും കോടിമത പൊലീസ് സ്റ്റേഷൻ ക്യാന്റീനും സ്റ്റേഷന്റെ ഒരു ഭാഗവും വെള്ളത്തിൽ മുങ്ങി. എം ജി റോഡിലെ പച്ചക്കറി മാർക്കറ്റിന്റെ പ്രദേശം മുഴുവനും വെള്ളത്തിൽ മുങ്ങി. താഴത്തങ്ങാടിയും […]