വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ പക്ഷികൾക്ക് പുതുജീവൻ പകർന്ന് ഒരു കൂട്ടം മനുഷ്യർ: ആഡംബര പക്ഷികൾക്ക് ഇവർ നൽകിയത് പുതുജീവൻ

വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ പക്ഷികൾക്ക് പുതുജീവൻ പകർന്ന് ഒരു കൂട്ടം മനുഷ്യർ: ആഡംബര പക്ഷികൾക്ക് ഇവർ നൽകിയത് പുതുജീവൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വെള്ളത്തിൽ മുങ്ങിയ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന്റെ ചുറ്റിലും പ്രവർത്തിക്കുന്ന വളർത്തു മൃഗ -പക്ഷി വിൽപനശാലയിൽ നിന്നും മൃഗങ്ങളെയും -പക്ഷികളെയും രക്ഷിച്ച് മൃഗ സംരക്ഷണ പ്രവർത്തകർ.

നാഗമ്പടം സ്റ്റേഡിയത്തിനു ചുറ്റിലും പ്രവർത്തിക്കുന്ന കടകൾ വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചതോടെയാണ് ആഡംബര പക്ഷികളും വളർത്തുമൃഗങ്ങളും ദുരിതത്തിലായത്. നാല് ചുറ്റിലും വെള്ളം നിറഞ്ഞതോടെ ഈ കടകൾ ദിവസങ്ങളായി അടഞ്ഞു കിടക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടിൽ കഴിഞ്ഞിരുന്ന ജീവികൾക്കും പക്ഷികൾക്കും സമയത്ത് ആഹാരം പോലും ലഭിച്ചിരുന്നില്ല.
ഇതേ തുടർന്ന് സംഭവം ശ്രദ്ധയിൽപ്പെട്ട വൈറ്റിനറി ചീഫ് സർജൻ ഡോ: പി. ബിജുവിനോടൊപ്പം പി.എൽ വി മാരായ ഷൈജു, ഫൈസൽ എന്നിവർ സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടർന്ന് ഇവിടെ പ്രവർത്തിക്കുന്ന ആറ് കടകളുടെ ഉടമസ്ഥരെ വിളിച്ചു വരുത്തി. ദിവസങ്ങളായി വെള്ളത്തിൽ കഴിഞ്ഞിരുന്ന പക്ഷികളും മൃഗങ്ങളും വെള്ളപ്പൊക്കത്തിൽ ചിലത് ചാവുകയും ചിലതിനെ പാതി ജീവനോടെ കിട്ടുകയും ചെയ്തു.

 

അവയുടെ സുരക്ഷയും, സംരക്ഷണവും സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുകയും, വളർത്തു മൃഗങ്ങളുടെ സുരക്ഷയിൽ വീഴ്ച വരുത്തിയാൽ ഉണ്ടാകുന്ന നിയമപ്രശ്നങ്ങളും ബോധ്യപ്പെടുത്തുകയും ചെയ്തു.
ജില്ലാ കലക്ടർ, ലീഗൽ സർവ്വീസ് സെക്രട്ടറി സുധീപ് എന്നിവരെ വിവരങ്ങൾ ധരിപ്പിച്ചു.