ഹിന്ദുകൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്ന ഹർജി സുപ്രീംകോടതി തള്ളി ; ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യാണ് ഹർജി സമർപ്പിച്ചത്

  സ്വന്തം ലേഖകൻ ന്യൂഡൽഹി: എട്ടു സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്ന ആവശ്യവുമായി ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. അറ്റോർണി ജനറൽ പിന്തുണച്ചിരുന്നില്ല. രാജ്യത്തെ 8 സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നായിരുന്നു ഹർജിയിലെ വാദം. എന്നാൽ സംസ്ഥാന അടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങളെ നിർവചിക്കാനാകില്ലെന്നും ഇത്തരം ഹർജികൾ മുഖവിലക്കെടുക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. കൂടാതെ, മതം ദേശീയമായി മാത്രമേ കണക്കിലെടുക്കാനാവൂവെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. മിസോറം, നാഗാലാൻഡ്, മേഘാലയ, ജമ്മു കശ്മീർ, അരുണാചൽപ്രദേശ്, മണിപ്പുർ, പഞ്ചാബ് സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും […]

പാറേക്കടവ്  പാലത്തിന്റെ നാലാമത് ചരമ വാർഷികം ആചരിച്ചു.

  സ്വന്തം ലേഖകൻ കോട്ടയം : പാറേക്കടവ് പാലത്തിന്റെ നാലാമത് ചരമ വാർഷികം ആചരിച്ചു. ആറുമാനൂർ മീനച്ചിലാറിന്റെ ഇരുകരകളെ തമ്മിൽ ബന്ധിപ്പിച്ച് നിരവധി ആളുകൾക്ക് പ്രയോജനകരമായ രീതിയിൽ നിർമ്മാണം ആരംഭിച്ച പാറേക്കടവ് പാലത്തിന്റെ പണികൾ നാലുവർഷമായി മുടങ്ങിക്കിടക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് അയർക്കുന്നം വികസന സമിതിയുടെ നേതൃത്വത്തിലാണ് പാലത്തിന്റെ നാലാമത് ചരമ വാർഷികം ആചരിച്ചത്.     പ്രതിഷേധ സമരം പ്രസിഡന്റ് ജോയി കൊറ്റത്തിന്റെ അദ്ധ്യക്ഷതയിൽ പി.സി ജോർജ് ഉദ്ഘാടനം ചെയ്തു. ഫാ.മാണി കല്ലാപ്പുറം മുഖ്യപ്രഭാഷണം നടത്തി. ലിസമ്മ ബേബി, ബിനോയി മാത്യു,ജോയിസ് കൊറ്റത്തിൽ, ഗീത […]

ലാഭത്തിൽ കേക്ക് വേണോ; ഗാന്ധിസ്‌ക്വയറിലേയ്ക്ക് ഓടിവരൂ; കൺസ്യൂമർ ഫെഡിന്റെ കിടിലൻ കേക്ക് മേള തയ്യാർ

സ്വന്തം ലേഖകൻ കോട്ടയം: ക്രിസ്മസ് ആഘോഷിക്കാൻ ലാഭത്തിൽ കേക്ക് വേണോ.. എങ്കിൽ തിരുനക്കര ഗാന്ധിസ്‌ക്വയറിലേയ്ക്ക് ഓടിവരിക. മാർക്കറ്റ് വിലയേക്കാൾ ഏറെ കുറഞ്ഞ വിലയിൽ കേക്കുകളുമായി കൺസ്യൂമർ ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി ഗാന്ധിസ്‌ക്വയറിൽ തയ്യാറാണ്. പൊതുവിപണിയിൽ നിന്നും ആൻപത് രൂപ വരെ വില വിലക്കുറവിലാണ് കേക്കുകൾ വിൽക്കുന്നത്. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ക്രിസ്മസ് കേക്ക് വിപണിയുടെ ഭാഗമായാണ് ഇപ്പോൾ ഗാന്ധിസ്‌ക്വയറിലും സഞ്ചരിക്കുന്ന ത്രിവേണി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 24 വരെ കേക്ക് വിപണി ഗാന്ധിസ്‌ക്വയറിൽ ഉണ്ടാകും. 700 ഗ്രാം തൂക്കമുള്ള കേക്കിന് വിപണിയിൽ […]

ഭരണഘടന ഉയർത്തിപ്പിടിക്കാൻ യുവ അഭിഭാഷകർ മുന്നിട്ടിറങ്ങണം. ജസ്റ്റീസ്  കെ.ടി.തോമസ്

സ്വന്തം ലേഖകൻ കോട്ടയം: തലമുറകളുടെ സഹനങ്ങളുടെ ഭാഗമായി രൂപപ്പെട്ട ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കാൻ യുവ അഭിഭാഷകർ മുന്നിട്ടിറങ്ങണമെന്നു ജസ്റ്റീസ് കെ.ടി.തോമസ് ആവശ്യപ്പെട്ടു. നാമിന്ന് അനുഭവിക്കുന്ന സ്വതന്ത്രത്തിന്റെ ശുദ്ധവായു വലിയ പോരാട്ടങ്ങളുടെ ഉല്പന്നമാണ്. അത് ഉറപ്പു വരുത്തുന്ന മൗലിക തത്വങ്ങൾ ഭരണഘടനയാണു് വിഭാവന ചെയ്തത്. അടിയന്തിരാവസ്ഥയുടെ ഓർമകൾ അതിന്റെ മേൽ നടന്ന കയ്യേറ്റങ്ങളെ അനുസ്മരിപ്പിക്കുന്നു. അതിന്റെ അന്തസത്തയെ സംരക്ഷിക്കാൻ കോടതി മുറികളും പോരാട്ട വേദികളായി. അഭിഭാഷകവൃത്തിയെ തൊഴിലായി സ്വീകരിക്കുന്ന പുതിയ തലമുറ ഈ പാരമ്പര്യങ്ങളെ സ്വാംശീകരിക്കണമെന്നു് അദ്ദേഹം ചൂണ്ടിക്കാട്ടി. ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ […]

ഹരിത കേരളത്തിന്റെ മുഖമുദ്ര കോട്ടയം തന്നെ : മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയിലൂടെ ജലസംരക്ഷണത്തിന് കോട്ടയം ജില്ലക്ക് ദേശീയ പുരസ്ക്കാരം

സ്വന്തം ലേഖകൻ കോട്ടയം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജലസംരക്ഷണത്തിനായി മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുമായി ചേർന്ന് നടപ്പാക്കിയ പ്രവർത്തനങ്ങൾക്ക് ദേശീയ ഗ്രാമവികസന വകുപ്പ് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരത്തിന് കോട്ടയം ജില്ല അർഹമായി. ജില്ലയിലെ എഴുന്നൂറു കിലോമീറ്റർ നീർച്ചാലുകൾ 2017-18 വർഷത്തെ പദ്ധതിയുടെ ഭാഗമായി പ്രത്യേക പാക്കേജ് തയ്യാറാക്കി തെളിച്ചെടുത്താണ് കോട്ടയം അവാർഡ് കരസ്ഥമാക്കിയത്. സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിൽ അഡ്വ.കെ.അനിൽ കുമാറിന്റെ നേതൃത്വത്തിൽ മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ജനകീയ കൂട്ടായ്മയും കോട്ടയം ജില്ലയിലെ […]

അനുഗ്രഹ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് സാന്ത്വനോപകരണങ്ങൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: അഞ്ചു വർഷത്തിലേറെയായി കോട്ടയത്ത് പ്രവർത്തിക്കുന്ന അനുഗ്രഹ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പു രോഗികൾക്ക് സാന്ത്വനോപരണങ്ങൾ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം പ്രസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. പ്രസിഡന്റ് സി.കെ. റഷീദ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഞ്ചു വർഷത്തിലേറെയായി നഗരത്തിൽ പ്രവർത്തിക്കുന്ന അനുഗ്രഹ ചാരിറ്റബിൾ സൊസൈറ്റിയിൽ നിന്നും പ്രതിവർഷം ആയിരക്കണക്കിന് നിർധനർക്കാണ് ചികിത്സാ സഹായവും, വിവിധ സഹായങ്ങളും ലഭിക്കുന്നത്. എസ്.എൻ.ഡി.പി കോട്ടയം യൂണിയൻ താലൂക്ക് സെക്രട്ടറി ആർ. രാജീവ് നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു.തോമസ്, നഗരസഭ അംഗം […]

പ്രളയബാധിതര്‍ക്ക് സഹായമാകുന്ന ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം മാതൃകാപരം

സ്വന്തം ലേഖകൻ തൃശൂര്‍: പ്രളയദുരിതത്തില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ഏറ്റെടുത്ത പ്രവര്‍ത്തനം മാതൃകാപരമെന്ന് കൃഷിവകുപ്പ്മന്ത്രി വി.എസ് സുനില്‍കുമാര്‍. ഡിബിസിഎല്‍സി ഓഡിറ്റോറിയത്തില്‍ നടന്ന ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ആരംഭിച്ച ഭവനപദ്ധതിയുടെ ഗുണഭോക്താക്കളുടെ സ്‌നേഹക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 ലെ പ്രളയത്തില്‍ കിടപ്പാടം നഷ്ടമായതായിരുന്നു കേരളം നേരിട്ട പ്രതിസന്ധി. ഈ ഘട്ടത്തില്‍ സര്‍ക്കാരിന് കൈത്താങ്ങായി മാറുകയായിരുന്നു ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍. 40000 കോടിയുടെ നഷ്ടം നേരിട്ട പ്രളയത്തെ അതിജീവിച്ച രീതിയായിരുന്നു വ്യത്യസ്തം. എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ത്ത കാഴ്ച്ചയ്ക്ക് നാം സാക്ഷിയായതാണ്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള […]

അമയന്നൂർ കഴുന്നുവലം മെത്രാഞ്ചേരി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ വലിയ പെരുന്നാൾ ഡിസംബർ 21 മുതൽ

  സ്വന്തം ലേഖകൻ കോട്ടയം : അമയന്നൂർ കഴുന്നുവലം മെത്രാഞ്ചേരി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ വലിയ പെരുന്നാൾ ഡിസംബർ 21 മുതൽ ജനുവരി ഒന്ന് വരെ നടക്കും. ഡിസംബർ 21ന് മാർത്തോമശ്ലീഹായുടെ രക്തസാക്ഷിത്വ ദിനം, രാവിലെ 7. 30ന് ഫാദർ കുര്യാക്കോസ് വി മാണിയുടെ മുഖ്യകാർമികത്വത്തിൽ കുർബാന തുടർന്ന് പ്രഭാതഭക്ഷണം നേർച്ചവിളമ്പ്. 22ന രാവിലെ എട്ടിന് കുർബാന തുടർന്ന് പള്ളി പാരിഷ് ഹാളിൽ കൊച്ചിൻ ഐ ഫൗണ്ടേഷൻ റെ നേതൃത്വത്തിൽ നേത്ര പരിശോധനയും തിമിര ശാസ്ത്രക്രിയ ക്യാംപും ഉണ്ടായിരിക്കും. 24ന് എൽദോ സന്ധ്യാനമസ്‌കാരം. […]

ഏറ്റുമാനൂരിൽ വീണ്ടും ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ : യുവാവിന് പരിക്ക് ; അതീവ ജാഗ്രതയിൽ പൊലീസ്

  സ്വന്തം ലേഖകൻ കോട്ടയം : ഒരിടവേളയ്ക്ക് ശേഷം ഏറ്റുമാനൂർ വീണ്ടും ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിനും കുടിപ്പക തീർക്കുന്നതിനുമുള്ള വേദിയായി മാറുന്നു. ഏറ്റുമാനൂരിൽ അരമണിക്കൂർ വ്യത്യാസത്തിൽ വ്യാഴാഴ്ച്ച രണ്ട് ഗുണ്ടാ ആക്രമണങ്ങളാണ് നടന്നത്. രാത്രി 8.45 ന് ക്വൊട്ടേഷൻ സംഘം പത്ര വ്യാപാരി റോയിയെ തലയ്ക്കടിച്ച് വീഴ്ത്തി കൊല്ലാൻ ശ്രമിച്ചപ്പോൾ മറ്റൊരു യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഏറ്റുമാനൂർ സ്വദേശി ജഗൻ ഫിലിപ്പിനെയാണ് ( 33 ) ഗുണ്ടാസംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യാഴാഴ്ച്ച രാത്രി ഒൻപതേകാലോടെ മനയ്ക്കപ്പാടം മേൽപ്പാലത്തിന് അടിയിൽ വച്ചാണ് ജഗനെ ഗുണ്ടാസംഘം ആക്രമിച്ചത്. […]

സവാളയില്ലാതെ ഓംലറ്റും സാമ്പാറില്ലാത്ത ദോശയുമായി ഹോട്ടൽ ആൻഡ് റസ്റ്റ്റന്റ് അസോസിയേഷൻ പ്രതിഷേധം: നൂറു കണക്കിന് ഹോട്ടലുകാർ പങ്കെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: വിലക്കയറ്റത്തിനും അനധികൃത കച്ചവടത്തിനും എതിരെ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ദോശയും ഓംലറ്റും ഉണ്ടാക്കി പ്രതിഷേധം. നഗരമധ്യത്തിൽ പോസ്റ്റ് ഓഫിസിനു മുന്നിലാണ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചത്. റോഡരികിൽ അടുപ്പിട്ട് വഴിയാത്രക്കാർക്ക് അടക്കം ദോശയും ഓലറ്റും വിതരണം ചെയ്തായിരുന്നു പ്രതിഷേധം. വിലക്കയറ്റത്തിൽ ഹോട്ടൽ മേഖലയ്ക്കു പിടിച്ചു നിൽക്കാനാവാത്ത സാഹചര്യത്തിലാണ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ വ്യത്യസ്ത പ്രതിഷേധമാർഗവുമായി രംഗത്തെത്തിയത്. വൈകിട്ട് മൂന്നരയോടെ അസോസിയേഷനിലെ നൂറു കണക്കിന് പ്രവർത്തകർ അണി നിരന്ന പ്രതിഷേധ പ്രകടനം പോസ്റ്റ് ഓഫിസിന് […]