ഹിന്ദുകൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്ന ഹർജി സുപ്രീംകോടതി തള്ളി ;  ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യാണ് ഹർജി സമർപ്പിച്ചത്

ഹിന്ദുകൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്ന ഹർജി സുപ്രീംകോടതി തള്ളി ; ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യാണ് ഹർജി സമർപ്പിച്ചത്

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: എട്ടു സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്ന ആവശ്യവുമായി ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
അറ്റോർണി ജനറൽ പിന്തുണച്ചിരുന്നില്ല. രാജ്യത്തെ 8 സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നായിരുന്നു ഹർജിയിലെ വാദം. എന്നാൽ സംസ്ഥാന അടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങളെ നിർവചിക്കാനാകില്ലെന്നും ഇത്തരം ഹർജികൾ മുഖവിലക്കെടുക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. കൂടാതെ, മതം ദേശീയമായി മാത്രമേ കണക്കിലെടുക്കാനാവൂവെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.

മിസോറം, നാഗാലാൻഡ്, മേഘാലയ, ജമ്മു കശ്മീർ, അരുണാചൽപ്രദേശ്, മണിപ്പുർ, പഞ്ചാബ് സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും ഹിന്ദുക്കളെ ന്യൂനപക്ഷ സമുദായമായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
ഈ വിഷയം മുൻപും സുപ്രീംകോടതിയിൽ എത്തിയിരുന്നു. വിഷയത്തിൽ അറ്റോർണി ജനറലിന്റെ നിലപാട് കോടതി ആരാഞ്ഞിരുന്നു. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിലെത്തി 8 സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group