അമയന്നൂർ കഴുന്നുവലം മെത്രാഞ്ചേരി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ വലിയ പെരുന്നാൾ ഡിസംബർ 21 മുതൽ

അമയന്നൂർ കഴുന്നുവലം മെത്രാഞ്ചേരി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ വലിയ പെരുന്നാൾ ഡിസംബർ 21 മുതൽ

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം : അമയന്നൂർ കഴുന്നുവലം മെത്രാഞ്ചേരി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ വലിയ പെരുന്നാൾ ഡിസംബർ 21 മുതൽ ജനുവരി ഒന്ന് വരെ നടക്കും. ഡിസംബർ 21ന് മാർത്തോമശ്ലീഹായുടെ രക്തസാക്ഷിത്വ ദിനം, രാവിലെ 7. 30ന് ഫാദർ കുര്യാക്കോസ് വി മാണിയുടെ മുഖ്യകാർമികത്വത്തിൽ കുർബാന തുടർന്ന് പ്രഭാതഭക്ഷണം നേർച്ചവിളമ്പ്. 22ന രാവിലെ എട്ടിന് കുർബാന തുടർന്ന് പള്ളി പാരിഷ് ഹാളിൽ കൊച്ചിൻ ഐ ഫൗണ്ടേഷൻ റെ നേതൃത്വത്തിൽ നേത്ര പരിശോധനയും തിമിര ശാസ്ത്രക്രിയ ക്യാംപും ഉണ്ടായിരിക്കും.
24ന് എൽദോ സന്ധ്യാനമസ്‌കാരം. 25ന് പുലർച്ചെ മൂന്നിന് എൽദോ സുശ്രൂഷ തുടർന്ന് കുർബാന, 7 ന് പെരുന്നാൾ കൊടിയേറ്റ്. 29 ന് പ്രഭാത നമസ്‌കാരം, കുർബാന 10.30 ന് ആദ്യഫലശേഖരണം, 5.30ന് സന്ധ്യ നമസ്‌കാരം തുടർന്ന് ആധ്യാത്മിക സംഘടനയുടെ വാർഷികം. ഫാദർ പി കെ കുര്യാക്കോസ് (ഭദ്രാസന സെക്രട്ടറി), മുഖ്യ സന്ദേശം നൽകും.
30 ന് വൈകുന്നേരം സന്ധ്യ നമസ്‌കാരം പ്രഭാതസുശ്രൂഷ ഫാദർ പീലിപ്പോസ് തുടർന്ന് സെമിത്തേരിയിൽ പ്രാർത്ഥന എട്ടിന് പ്രദക്ഷിണം പൂത്തിരി കുരിശടി താന്നിക്കൽ വഴി പള്ളിയിലേക്ക്, 10 ന് ആശിർവാദം ആദം കൈമുത്ത് അത് ആകാശ വിസ്മയക്കാഴ്ച .
31ന് രാവിലെ ഏഴിന് പ്രഭാതനമസ്‌കാരം, എട്ടിന് ഡോക്ടർ യാക്കോബ് മാർ ഐറേനിയോസിന്റെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന, ആശീർവാദം, സ്‌നേഹവിരുന്ന്. ഉച്ചകഴിഞ്ഞ് 2.30 ന് പ്രദക്ഷിണം. 2020 ജനുവരി ഒന്നിന് രാവിലെ 6.30ന് പ്രഭാത നമസ്‌കാരം ഏഴിന് കുർബാന ഫാദർ തോമസ് മാത്യു. എട്ടിന് തൈലാഭിഷേക ശുശ്രൂഷ എന്നിവയും ഉണ്ടായിരിക്കും. വികാരി ഫാദർ ആൻഡ്രൂസ് ടി.ജോൺ ട്രസ്റ്റ് സ്റ്റീഫൻ സി എബ്രഹാം, സെക്രട്ടറി മാത്യു.പി.മാത്യു എന്നിവർ നേതൃത്വം നൽകും