സവാളയില്ലാതെ ഓംലറ്റും സാമ്പാറില്ലാത്ത ദോശയുമായി ഹോട്ടൽ ആൻഡ് റസ്റ്റ്റന്റ് അസോസിയേഷൻ പ്രതിഷേധം: നൂറു കണക്കിന് ഹോട്ടലുകാർ പങ്കെടുത്തു

സവാളയില്ലാതെ ഓംലറ്റും സാമ്പാറില്ലാത്ത ദോശയുമായി ഹോട്ടൽ ആൻഡ് റസ്റ്റ്റന്റ് അസോസിയേഷൻ പ്രതിഷേധം: നൂറു കണക്കിന് ഹോട്ടലുകാർ പങ്കെടുത്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വിലക്കയറ്റത്തിനും അനധികൃത കച്ചവടത്തിനും എതിരെ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ദോശയും ഓംലറ്റും ഉണ്ടാക്കി പ്രതിഷേധം. നഗരമധ്യത്തിൽ പോസ്റ്റ് ഓഫിസിനു മുന്നിലാണ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചത്. റോഡരികിൽ അടുപ്പിട്ട് വഴിയാത്രക്കാർക്ക് അടക്കം ദോശയും ഓലറ്റും വിതരണം ചെയ്തായിരുന്നു പ്രതിഷേധം.

വിലക്കയറ്റത്തിൽ ഹോട്ടൽ മേഖലയ്ക്കു പിടിച്ചു നിൽക്കാനാവാത്ത സാഹചര്യത്തിലാണ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ വ്യത്യസ്ത പ്രതിഷേധമാർഗവുമായി രംഗത്തെത്തിയത്. വൈകിട്ട് മൂന്നരയോടെ അസോസിയേഷനിലെ നൂറു കണക്കിന് പ്രവർത്തകർ അണി നിരന്ന പ്രതിഷേധ പ്രകടനം പോസ്റ്റ് ഓഫിസിന് മുന്നിലെത്തി. തുടർന്നായിരുന്നു ദോശയും ഓംലറ്റും ഉണ്ടാക്കി വിതരണം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി എൻ.പ്രതീഷ്, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെറീഫ്, ജില്ലാ ട്രഷറർ പി.എസ് ശശിധരൻ, സംസ്ഥാന കമ്മിറ്റി അംഗം അൻസാരി പത്തനാട്, ജില്ലാ വർക്കിംങ് പ്രസിഡന്റ് ആർ.സി നായർ, ജില്ലാ വൈസ് പ്രസിഡന്റ് സി.ടി സുകുമാരൻനായർ , കോട്ടയം യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് മത്തായി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി, മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.കെ ഖാദർ , ടിബി റോഡ് മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് നൗഷാദ് പനച്ചിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

ഹോട്ടൽ ആൻഡ് റസ്റ്ററന്റ് മേഖലയെ തകർക്കുന്ന വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് അസോസിയേഷൻ ധർണ നടത്തിയത്. വിലക്കയറ്റം മൂലം ഹോട്ടൽ മേഖലിൽ ഓരോ ദിവസവും പ്രവർത്തനചിലവ് വർധിക്കുകയാണ്. ഇത് കൂടാതെ അനധികൃത വ്യാപാരശാലകളെ നിയന്ത്രിക്കുകയും വേണം. ഈ വിഷയങ്ങളിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധ വിഷയത്തിൽ പതിയണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ധർണ നടത്തിയത്.