ഹരിത കേരളത്തിന്റെ മുഖമുദ്ര കോട്ടയം തന്നെ : മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയിലൂടെ ജലസംരക്ഷണത്തിന് കോട്ടയം ജില്ലക്ക് ദേശീയ പുരസ്ക്കാരം

ഹരിത കേരളത്തിന്റെ മുഖമുദ്ര കോട്ടയം തന്നെ : മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയിലൂടെ ജലസംരക്ഷണത്തിന് കോട്ടയം ജില്ലക്ക് ദേശീയ പുരസ്ക്കാരം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജലസംരക്ഷണത്തിനായി മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുമായി ചേർന്ന് നടപ്പാക്കിയ പ്രവർത്തനങ്ങൾക്ക് ദേശീയ ഗ്രാമവികസന വകുപ്പ് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരത്തിന് കോട്ടയം ജില്ല അർഹമായി. ജില്ലയിലെ എഴുന്നൂറു കിലോമീറ്റർ നീർച്ചാലുകൾ 2017-18 വർഷത്തെ പദ്ധതിയുടെ ഭാഗമായി പ്രത്യേക പാക്കേജ് തയ്യാറാക്കി തെളിച്ചെടുത്താണ് കോട്ടയം അവാർഡ് കരസ്ഥമാക്കിയത്.

സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിൽ അഡ്വ.കെ.അനിൽ കുമാറിന്റെ നേതൃത്വത്തിൽ മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ജനകീയ കൂട്ടായ്മയും കോട്ടയം ജില്ലയിലെ ദാരിദ്ര്യലഘുകരണ വിഭാഗവും ചേർന്നാണു് പ്രത്യക പദ്ധതി തയ്യാറാക്കിയത്. ജില്ലാ പ്രോജക്ട് ആഫിസറായിരുന്ന ജെ.ബന്നിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതി വൻ ജനപങ്കാളിത്തത്തോടെ നടപ്പാക്കിയാണ് ദേശീയ പുരസ്ക്കാരത്തിനർഹമായ പ്രവർത്തനങ്ങൾ പൂർത്തികരിച്ചത്. കയർ ഭൂവസ്ത്രമുപയോഗിച്ച് തോടുകളും, തീരങ്ങളുടെ സംരക്ഷണവും നടപ്പിലാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017 ഒക്ടോബറിൽ നടന്ന ശില്പശാലകളിൽ രുപപ്പെടുത്തിയ പദ്ധതി ഒക്ടോ 16ന്‌ ഇല്ലിക്കകൽ കവലയിൽ നടന്ന സമ്മേളനത്തിൽ കെ.സുരേഷ് കുറുപ്പ് എംഎൽഎ ഉദ്ഘാടനം ചെയ്തു. തുടർന്ന് അഞ്ചു മാസങ്ങൾ കൊണ്ട് 26 ലക്ഷം തൊഴിൽ ദിനങ്ങൾ ചിലവഴിച്ച് നിർച്ചാലുകൾ വീണ്ടെടുത്തും തെളിച്ചെടുത്തും തീവ്രമായി നടത്തിയ പ്രവർത്തനങ്ങളെ തുടർന്നു് തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിൽ കോട്ടയം ജില്ല മുൻപന്തിയിലെത്തിയിരുന്നു.