കോട്ടയം ജില്ലയിൽ നാളെ (27/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നാളെ (27/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ ഇല്ലിച്ചു വട്, കാട്ടാം പാക്ക് എൻഎസ്എസ്, ചായം മാവ്, കല്യാണി മുക്ക് , ഞരളം കുളം, നസ്രത്ത് ഹിൽ, ഡീപോൾ , ശാലോം നഗർ, കരികുളം എന്നീ ഭാഗങ്ങളിൽ വൈദ്യുതി ഭാഗികമായി തടസ്സപ്പെടും. കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ പുളിമൂട് ജംഗ്ഷൻ, ചള്ളിയിൽ റോഡ് ,എം എൽ റോഡ്, കെ എസ് ആർ ടി സി , ടിബി റോഡ് എന്നിവിടങ്ങളിൽ നാളെ […]

എന്‍റെ കേരളം വിപണനമേള; കോട്ടയം നാഗമ്പടം മൈതനാത്ത് ഏപ്രിൽ 28 മുതല്‍

സ്വന്തം ലേഖകൻ കോട്ടയം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ജില്ലാതല ആഘോഷങ്ങള്‍ ഈ മാസം 28ന് കോട്ടയം നാഗമ്പടം മൈതാനത്ത് ആരംഭിക്കും. രാവിലെ 11ന് നാഗമ്പടം മൈതാനത്ത് പ്രത്യേക വേദിയില്‍ മന്ത്രി വി എന്‍ വാസവന്‍ മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ലൈഫ് വീടുകളുടെ താക്കോല്‍ വിതരണവും, ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. കലാസാംസ്കാരിക പരിപാടികളുടേയും ഭക്ഷ്യമേളയും ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എം.പി നിര്‍വഹിക്കും. കോവിഡ് […]

ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

സ്വന്തം ലേഖകൻ ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം 123 വൃക്ക രോഗികൾക്ക് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാ.ജോൺ ഐപ്പ് അധിക്ഷത വഹിച്ച യോഗത്തിൽ മാതൃഭൂമി ബ്യൂറോ സ്പെഷ്യൽ കറസ്പോണ്ടന്റ് എസ്.ഡി സതീശൻ നായർ ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. അനുഗ്രഹമിഷൻ സെക്രട്ടറി ഷുബി ജോൺ, സിസ്റ്റർ. സ്ലോമോ , ജോസഫ് കുര്യൻ, എം സി ചെറിയാൻ, ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.

കോട്ടയം ജില്ലയിലെ ട്രാഫിക്ക് പോലീസുകാർക്ക് സൗജന്യ ശബ്ദപരിശോധന ക്യാമ്പുമായി ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്റർ എൽഎൽപി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ ട്രാഫിക്ക് പോലീസുകാർക്കായി ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്റർ എൽ എൽ പി (Shabdha Hearing Aid Center LLP) നടത്തുന്ന ഒരാഴ്ച നീളുന്ന സൗജന്യ ശബ്ദപരിശോധന ക്യാമ്പ് കോട്ടയം കഞ്ഞിക്കുഴി ബ്രാഞ്ചിൽ വെച്ച് കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ ഉല്ഘാടനം ചെയ്തു. ഡോ. ബിബിൻ (Laproscopic Surgeon & IMA President, Kottayam, ഡോ. രാജേഷ് കുമാർ (MS ENT_Surgeon), മാത്യു മാത്യു (Director, Shabdha Clinic), കോട്ടയം ട്രാഫിക്ക് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ […]

കോട്ടയം ജില്ലയിൽ ഇന്ന് (26/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഇന്ന് (26/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇല്ലച്ചുവട് ,കാട്ടാം പാക്ക് , എന്നിവിടങ്ങളിൽ പൂർണ്ണമായും , നസ്രത്ത് ഹിൽ, ശാലോം നഗർ, ഡീപോൾ , കരികുളം, ഗയ്ക്കോ, മാർട്ടിൻ വുഡ്, ബിന്ദു, ആനിക്കോട്, കൊല്ലംകോട് , പുല്ലു വട്ടം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8:30 മുതൽ വൈകിട്ട് 5:30 വരെയും ഭാഗികമായും വൈദ്യുതി തടസ്സപ്പെടും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കുറ്റിയേക്കവല, പൂഴിക്കനട എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 […]

കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കുറവിലങ്ങാട്: കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വെമ്പള്ളി കദളിക്കാട്ടിൽ പരേതനായ ബാബുവിന്റെ ഏക മകൻ ജിഷ്ണു ബാബു(24) ആണ് മരിച്ചത്. കോട്ടയം കുറവിലങ്ങാട് വെമ്പള്ളി കടപ്ലാമറ്റം റോഡിൽ കല്ലോലി പാലത്തിനു സമീപം ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം. വെമ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ജിഷ്ണു സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ എത്തിയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ നിന്നും ഇറങ്ങി […]

ധൈര്യമായി മീന്‍ കഴിക്കാം; മായമില്ലെന്ന് ഉറപ്പിച്ച്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്; കോട്ടയം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഒരിടത്തും രാസവസ്തുക്കള്‍ ചേര്‍ത്ത മീന്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ കോട്ടയം: മീനില്‍ വ്യാപകമായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ടെന്ന പ്രചരണം തള്ളി ഭക്ഷ്യസുരക്ഷാ വിഭാഗം. ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഒരിടത്തും രാസവസ്തുക്കള്‍ ചേര്‍ത്ത മീന്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വാദം. അതിര്‍ത്തി ജില്ലകളില്‍ പച്ചമീന്‍ കഴിച്ച്‌ പൂച്ചചാവുകയും വീട്ടമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങുണ്ടാകുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ‘ഓപ്പറേഷന്‍ സാഗര്‍ റാണി’ എന്ന പേരില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം റെയ്ഡ് നടത്തിയത്. മീനിലെ രാസവസ്തുക്കളുടെ സാന്നിദ്ധ്യം പരിശോധിക്കാന്‍ അമോണിയ കിറ്റും ഫോര്‍മാലിന്‍ കിറ്റുമാണ് ഉപയോഗിക്കുന്നത്. മീനിന്റെ സാമ്പിള്‍ റീ ഏജന്റുകളുടെ സഹായത്തോടെ സ്ട്രിപ്പ് ഉപയോഗിച്ച്‌ പരിശോധിക്കുമ്പോള്‍ നിറം […]

കൊപ്രത്ത് ക്ഷേത്രത്തിൽ തൃക്കോടിയേറ്റ് ഏപ്രിൽ 25 ന്; ആറാട്ട് മെയ് 2ന്

സ്വന്തം ലേഖകൻ കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തിന് ഏപ്രിൽ 25 തിങ്കൾ വൈകിട്ട് 6.30 ന് തന്ത്രി പെരിഞ്ചേരി മന വാസുദേവൻ നമ്പൂതിരി കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. വൈകിട്ട് 4.30 ന് മാടപ്പാട്ട് ക്ഷേത്രത്തിൽ നിന്നും കുലവാഴ – കൊടിക്കയർ- കൊടിക്കുറ ഘോഷയാത്ര. വൈകിട്ട് 7ന് കലാമണ്ഡപത്തിൽ തിരുനക്കര എൻഎസ്എസ് വനിതാ സമാജത്തിന്റെ തിരുവാതിര കളി , 8 ന് അവർണിക അനിലിന്റെ ഭരതനാട്യം രാത്രി 9 ന് തിരുവനന്തപുരം സംഘ കേളിയുടെ നാടകം – […]

ഹീമോഫീലിയ സൊസൈറ്റി കോട്ടയം ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ലോക ഹീമോഫീലിയ ദിനാചരണം നടത്തി

സ്വന്തം ലേഖകൻ കോട്ടയം:ഹീമോഫീലിയ സൊസൈറ്റി കോട്ടയം ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ലോക ഹീമോഫീലിയ ദിനാചരണം മെഡിക്കൽ കോളേജ് ഹാളിൽ വച്ച് നടന്നു. യോഗം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ ജയകുമാർ കെ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ഹീമോഫിലിയേ നോഡൽ ഓഫീസർ ഡോക്ടർ ഇർഷാദ്, ഹീമോഫിലിയേ യൂണിറ്റ് പ്രസിഡന്റ്‌ കെ.കെ കുഞ്ഞ് എന്നിവരുടെ സ്തുത്യർഹമായ സേവനം മുതൽക്കൂട്ടാണെന്നും, വിലമതിക്കാനാവാത്തതാണെന്നും യോഗം വിലയിരുത്തി.

കോട്ടയം ജില്ലയിൽ ഇന്ന് (24/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും: വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഇവ സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഇന്ന് (24/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കേരള ബാങ്ക് ട്രാൻസ്‌ഫോർമറിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.