കോട്ടയം ന​ഗരത്തിലെ സ്വർണക്കടകളിൽ ജി.എസ്‌.ടി ഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ റെയ്ഡ്; രേഖകളിലാതെ കടത്താൻ ശ്രമിച്ച മൂക്കാല്‍ കിലോയുടെ തങ്കകട്ടികളും 38 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പിടികൂടി; ഇടുക്കി സ്വദേശിയായ ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: രേഖകള്‍ ഇല്ലാതെ വില്പനയ്ക്കായി കൊണ്ടുപോയ സ്വര്‍ണം ജി.എസ്‌.ടി ഇന്റലിജന്‍സ്‌ വിഭാഗം പിടികൂടി. ചന്തക്കവലയിലുള്ള സ്വര്‍ണക്കടയില്‍ നിന്നും സ്വര്‍ണവുമായി വന്ന ഇടുക്കി സ്വദേശിയാണ്‌ ഇന്റലിജന്‍സിന്റെ പിടിയിലായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കോട്ടയം നഗരത്തില്‍ ജിഎസ്ടി ഇന്‍റലിജന്‍സ് നടത്തിയ പരിശോധനയില്‍ മൂക്കാല്‍ കിലോയുടെ തങ്കകട്ടികളും 38 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പിടികൂടി. കോട്ടയം ചന്തക്കവലയിൽ ഓട്ടോറിക്ഷയിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 38 പവൻ സ്വർണ്ണാഭരണങ്ങളാണ് പിടികൂടിയത്. വ്യാഴാഴ്ചയാണ് തങ്കകട്ടി പിടിച്ചെടുത്തത്. നഗരമധ്യത്തിലെ സ്വർണ്ണമൊത്ത വ്യാപാരികൾ കൂടിയായ ഭാഗ്യലക്ഷ്മി ജ്വല്ലറിയിൽ നിന്ന് കട്ടപ്പനയിലെ അമ്പഴത്തിനാൽ ജ്വല്ലറിയിലേക്കാണ് […]

കേരളത്തിന്റെ മുഖ്യമന്ത്രിക്ക് റോഡിലിറങ്ങാന്‍ പേടിയോ? അനുഗമിക്കുന്നത് ദ്രുത കര്‍മ്മ സേനയും നാല്‍പ്പതംഗ സംഘവും ; മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പിഞ്ചുകുഞ്ഞിനെയും രക്ഷിതാക്കളെയും വഴിയില്‍ തടഞ്ഞു; ചെകുത്താനും കടലിനും ഇടയിലായത് കോട്ടയത്തെ പൊലീസ്; കറുത്ത മാസ്ക് ധരിക്കരുതെന്ന് നിർദ്ദേശം വന്നതിന് പിന്നാലെ ആനയ്ക്ക് വരെ വെളുത്ത പെയിന്റടിച്ച് സോഷ്യൽ മീഡിയ; വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം : മുഖ്യമന്ത്രിയുടെ സന്ദർശനത്തെത്തുടർന്ന് കോട്ടയം നഗരത്തിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചത് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കി. സുരക്ഷയ്ക്കായി അനുഗമിച്ചത് ദ്രുത കര്‍മ്മ സേനയും നാല്‍പ്പതംഗ സംഘവുമായിരുന്നു മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പിഞ്ചുകുഞ്ഞിനെയും രക്ഷിതാക്കളെയും വഴിയില്‍ തടഞ്ഞതുൾപ്പെടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് കാരണമായി. വീഡിയോ ഇവിടെ കാണാം കോട്ടയത്ത് രാവിലെ നടന്ന പരിപാടിക്ക് ഉള്‍പ്പെടെ കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രിയെ എത്തിച്ചത്. അതീവ സുരക്ഷയുടെ ഭാഗമായി നാല്‍പ്പതംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തില്‍ 5 പേര്‍ ഉണ്ടാകും. രണ്ട് കമാന്‍ഡോ വാഹനങ്ങളും സുരക്ഷയ്‌ക്കായി ഏര്‍പ്പെടുത്തിയിരുന്നു. എട്ട് അംഗ […]

രണ്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കോടിമതയിൽ ആറ്റിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖിക കോട്ടയം: രണ്ടു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കോടിമതയിൽ ആറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കോടിമത ഭാഗത്തു വച്ചാണ് ചുവന്ന ഷർട്ട് ധരിച്ച യുവാവ് വെള്ളത്തിലേയ്ക്കു ചാടിയത്. ഇയാൾ വെള്ളത്തിലേയ്ക്കു ചാടുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വെസ്റ്റ് പൊലീസ് സംഘവും അഗ്നിരക്ഷാ സേനയും ചേർന്ന് റബർ ഡിങ്കി ഉപയോഗിച്ച് രണ്ടു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

മുണ്ടക്കയത്തെ വാ​യ്പ ത​ട്ടി​പ്പ്; പ​രാ​തി​യുമായി കൂ​ടു​ത​ല്‍ പേർ രംഗത്ത്

സ്വന്തം ലേഖിക മു​ണ്ട​ക്ക​യം: ട്രൈ​ബ​ല്‍ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ല്‍ നി​ന്നു ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ വാ​യ്പ​ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞു നി​ര​വ​ധി​പേ​രി​ല്‍ നി​ന്നാ​യി വ​നി​ത ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​രാ​തി​ക​ളെ​ത്തി. മു​ണ്ട​ക്ക​യം പൊലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​ത്തോ​ളം പേ​രാ​ണ് പു​തി​യ​താ​യി പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മു​ണ്ട​ക്ക​യം, ക​പ്പി​ലാം​മൂ​ട് സ്വ​ദേ​ശി​നി​യെ പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു. ഇ​വ​രു​ടെ വീ​ട്ടി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി രേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. രാ​വി​ലെ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി ഇ​രു​കൂ​ട്ട​രെ​യും പൊലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു വ​രു​ത്തു​ക​യും തു​ട​ര്‍​ന്നു ത​ട്ടി​പ്പു ന​ട​ത്തി​യ വ​നി​ത​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ മേ​യ് ഒ​ൻപതി​നാ​ണ് […]

മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; കോട്ടയത്തെ പൊതുപരിപാടിയില്‍ വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തി; പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുൻപ് വേദിയിലെത്താൻ മാധ്യമങ്ങള്‍ക്കും നിര്‍ദ്ദേശം

സ്വന്തം ലേഖിക കോട്ടയം: സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് കൂട്ടി. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തി. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുൻപ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പാസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പൊലീസ് പറയുന്നത്. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍റെ സമ്മേളന ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയിരിക്കുന്നത്.

കോട്ടയം കറുകച്ചാലിൽ ടോറസ് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

സ്വന്തം ലേഖിക കറുകച്ചാൽ: ടോറസ് ഡിവൈഡറിലിടിച്ച്‌ റോഡില്‍ മറിഞ്ഞ് വീണ്ടും അപകടം. ഡ്രൈവര്‍ പത്തനാട് സ്വദേശി ബാബുവിന് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. പത്തനാട് ഭാഗത്തു നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് ലോഡുമായി പോയ ടോറസ് സെന്‍ട്രല്‍ ജംഗ്ഷനിലെ ഡിവൈഡറില്‍ ഇടിച്ച ശേഷം പൊലീസ് സ്‌റ്റേഷന് സമീപത്തേയ്ക്ക് മറിയുകയായിരുന്നു. പരിക്കേറ്റയാളെ പൊലീസെത്തി കറുകച്ചാലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയില്‍ നിന്ന് മെറ്റില്‍ റോഡില്‍ നിരന്നതോടെ ഗതാഗതം പൂര്‍ണമായി മുടങ്ങി. റോഡിലെ മെറ്റില്‍ നീക്കിയ ശേഷം ക്രെയിന്‍ എത്തിച്ച്‌ ലോറി റോഡില്‍ നിന്നു മാറ്റിയാണ് ഗതാഗതം […]

കോട്ടയം ജില്ലയിൽ നാളെ (11/6/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ (11/6/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അണ്ണാൻ കുന്ന്, ശവക്കോട്ട എന്നീ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. കുറവിലങ്ങാട് സെക്ഷന്റെ പരിധിയിൽ കാട്ടാം പാക്ക് ഭാഗത്ത് രാവിലെ 8 മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ 11 KV ടച്ചിംഗ് വർക്കുമായി ബന്ധപ്പെട്ട് പാലാക്കുന്നേൽ , BSNL , അങ്ങാടി , […]

മുഖ്യമന്ത്രിയ്ക്കെതിരെയുള്ള നീക്കം രാഷ്ട്രീയ ഗൂഡാലോചന: എൻസിപി

സ്വന്തം ലേഖിക കോട്ടയം:എൻസിപിയുടെ കോട്ടയം ജില്ലാ തല സ്ഥാപക ദിന ആഘോഷങ്ങൾ ജില്ലാ ആസ്ഥാനത്തു പതാക ഉയർത്തി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചകോട്ടിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എസ് ഡി സുരേഷ് ബാബു മധുര പലഹാരങ്ങൾ വിതരണം ചെയ്തു. സാബുമുരിക്കവേലി അധ്യക്ഷത വഹിച്ചു. യോഗത്തിൽ പി കെ ആനന്ദകുട്ടൻ, പി ഒ രാജേന്ദ്രൻ, ബാബു കപ്പക്കാല, അഡ്വ. എം എസ്. രാജഗോപാൽ, നെബു എബ്രഹാം, അജീഷ് ജിമ്മി ജോർജ്, രാജേഷ് വട്ടയ്ക്കാൻ, എൻ സി ചാക്കോ, ഷിബു നാട്ടകം, രഞ്ചനാധ് കോടിമാതാ, […]

വേമ്പനാട്ടുകായലില്‍ ലവണാംശം താഴ്ന്നു; കിട്ടാക്കനിയായി കൊഞ്ചും കക്കയും; തൊഴിലാളികൾ ദുരിതത്തിൽ

സ്വന്തം ലേഖിക കോട്ടയം: തണ്ണീര്‍മുക്കം ബണ്ട് തുറക്കാന്‍ വൈകിയതിനൊപ്പം വേനല്‍ മഴയും ശക്തി പ്രാപിച്ചതോടെ വേമ്പനാട്ടുകായലിലെ വെള്ളത്തില്‍ ഉപ്പിന്റെ അംശം കുറഞ്ഞു. ഇത് കായലിന്റെ ജൈവ വൈവിദ്ധ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വേലിയേറ്റത്തില്‍ ഉപ്പുവെള്ളം കായലില്‍ എത്തുന്നതോടെ കൊഞ്ച്, കക്ക എന്നിവയുടെ പ്രജനനം കൂടുതലായി നടക്കാം. എന്നാല്‍ ബണ്ട് അടച്ചിടുന്നതോടെ വേലിയേറ്റം ഇല്ലാതാകും. വേമ്പനാട്ടുകായലില്‍ നിന്നുള്ള കൊഞ്ച് ബണ്ടിനപ്പുറം കടലുമായി ചേര്‍ന്നുകിടക്കുന്ന കായലിലാണ് പ്രജനനം നടത്താറുള്ളത്. ബണ്ട് അടയ്ക്കുന്നതോടെ ഇവയുടെ സഞ്ചാര പാത അടയും. ഈ വര്‍ഷം കൃഷി വൈകിയതോടെ മൂന്നു മാസത്തിനു […]

കോട്ടയം ജില്ലയിൽ നാളെ (10.06.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നാളെ (10.06.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തോട്ടപ്പള്ളി, മോഹം, കന്നുകുഴി, പാറാമറ്റം, പൊടിമറ്റം, അരീപറമ്പ് സ്കൂൾ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പൈക സെക്ഷന്റെ പരിധിയിൽ വരുന്ന വാക്കപ്പുലം, അറയ്ക്കപ്പാലം മക്കുതറ, തലക്കുളം , വൈറ്റ് ഹൗസ്, മുത്തോലി മഠം, എന്നീ ട്രാൻസ്‌ഫോർമറിന്റെ ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കുറുപ്പന്തറ […]