കോട്ടയം ജില്ലയിൽ ഇന്ന് 76 പേർക്ക് കോവിഡ്; 75 പേർക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ 76 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകനും ഉൾപ്പെടുന്നു. 75 പേർ രോഗമുക്തരായി. 2384 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 28 പുരുഷൻമാരും 38 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 18 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 882 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446812 പേർ കോവിഡ് ബാധിതരായി. 444596 പേർ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം-9 […]

തിരുനക്കരപൂരം; കോട്ടയം നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സ്വന്തം ലേഖിക കോട്ടയം: തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ പൂരത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പൂര ദിവസമായ നാളെ (മാർച്ച് 23 ബുധൻ) ഉച്ചയ്ക്കുശേഷം കോട്ടയം നഗരപരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

കോട്ടയം ജില്ലയിൽ മാർച്ച് 22 മുതൽ 26 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ മാർച്ച് 22 മുതൽ 26 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ – ജാഗ്രതാ നിർദ്ദേശങ്ങൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. പൊതുജനങ്ങൾ മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ സ്വീകരിക്കണം. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ […]

ക്രിമിനൽ പശ്ചാത്തലമുള്ള ആൺസുഹൃത്തുമായുള്ള മകളുടെ ബന്ധം അച്ഛനെ തകർത്തു; ബന്ധം തുടരരുതെന്ന് ആവശ്യപ്പെട്ടെങ്കിലും മകൾ പിന്മാറിയില്ല; തകർന്ന പിതാവ് ഒടുവിൽ മകളെയും കൂട്ടി ആത്മഹത്യ ചെയ്തു

സ്വന്തം ലേഖിക അടിമാലി: ക്രിമിനൽ പശ്ചാത്തലമുള്ള ആൺസുഹൃത്തുമായുള്ള മകളുടെ ബന്ധം അറിഞ്ഞ പിതാവ് മകളെ പലതവണ താക്കീത് ചെയ്തെങ്കിലും മകൾ വഴങ്ങിയില്ല. സ്നേഹിച്ചും ലാളിച്ചും താലോലിച്ചും വളര്‍ത്തിയ മകൾ ക്രിമിനൽ പശ്ചാത്തലമുള്ള യുവാവിനൊപ്പം ജീവിതം തിരഞ്ഞെടുക്കുമെന്ന ഭയത്തിൽ പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. നാല് വര്‍ഷത്തോളമായി വിനീഷിന്റെ മകള്‍ പാര്‍വ്വതി ചുങ്കം സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു.പലവട്ടം ഈ ബന്ധം തുടരരുതെന്ന് വിനീഷ് വിലക്കിയിട്ടും ഫലമുണ്ടായില്ല. വിനീഷിന്റെ പ്രതീക്ഷ മുഴുവനും മകളിലായിരുന്നു. പഠിപ്പിച്ച്‌ നല്ല നിലയില്‍ മകളെ എത്തിക്കണമെന്നും ജോലി വാങ്ങി കൊടുക്കണമെന്നും അതിലൂടെ കുടുംബം രക്ഷപ്പെടുമെന്നും […]

ഇ​ന്ന് ലോ​ക ജ​ല​ദി​നം: ഈരാറ്റുപേട്ടയിലുമുണ്ട് നാ​​ടി​​ന്‍റെ അ​​ക്ഷ​​യ​​പാ​​ത്രമായി ഒരു കിണർ; അവിടെ ജാതിയും മതവും സൗഹൃദവും ഒന്നിക്കുന്നു

സ്വന്തം ലേഖിക കോട്ടയം: ഇന്ന് ലോകജല ദിനം. ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തിയുള്ള ദിനം. മണ്ണിനോടും ജലസ്രോതസുകളോടുമുള്ള മനുഷ്യൻ്റെ ക്രൂരത ശുദ്ധജലത്തെ കിട്ടാക്കനിയാക്കി മാറ്റുന്ന കാലം. എന്നാൽ ഈ കാലത്തിനും പറയാനുണ്ട് വ്യത്യസ്തമായൊരു കിണറിൻ്റെ കഥ. പ​​ണം കൊ​​ടു​​ത്തു വെ​​ള്ളം വാ​​ങ്ങു​​ന്ന ഇ​​ക്കാ​​ല​​ത്തും അ​​നു​​വാ​​ദം പോ​​ലും ചോ​​ദി​​ക്കാ​​തെ മോ​​ട്ടോ​​ര്‍ ഉ​​പ​​യോ​​ഗി​​ച്ച്‌ വെ​​ള്ള​​മെ​​ടു​​ക്കു​​ന്ന ഒരു ​​കി​​ണ​​റ്റി​​ന്‍​​ക​​ര. കു​​ടി​​നീ​​രി​​നാ​​യി ജ​​നം നെ​​ട്ടോ​​ട്ട​​മോ​​ടു​​മ്പോഴും നൂ​​റി​​ല്‍​​പ്പ​​രം കു​​ടും​​ബ​​ങ്ങ​​ളു​​ടെ അ​​ക്ഷ​​യ​​പാ​​ത്ര​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​ണ് ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലെ ഒ​​രു കി​​ണ​​ര്‍. ജാ​​തി​​യും മ​​ത​​വു​​മെ​​ല്ലാം ഈ ​​കി​​ണ​​റ്റി​​ന്‍​​ക​​രി​​യി​​ല്‍ ഒ​​ന്നാ​​കുന്നു. ന​​ട​​യ്ക്ക​​ല്‍ മു​​ല്ലൂ​​പ്പാ​​റ പ​​രേ​​ത​​നാ​​യ അ​​ലി സാ​​ഹി​​ബി​​ന്‍റെ പു​ര​യി​ട​ത്തി​ലെ […]

മാസങ്ങളായി ഇരുട്ടിൽ തപ്പി ശാസ്ത്രി റോഡിലെ വെയ്റ്റിംഗ് ഷെഡ്;തപ്പി തടഞ്ഞ് യാത്രക്കാർ; ഇരുട്ടിൻ്റെ മറവിൽ അനാശാസ്യക്കാരടക്കം വെയ്റ്റിംഗ് ഷെഡ് കൈയേറുന്നു; വനിതകളടക്കമുള്ള യാത്രക്കാരെ സാമൂഹിക വിരുദ്ധർ വെയ്റ്റിംഗ് ഷെഡിൽ നിന്നും ആട്ടിയോടിക്കുന്നു; കളക്ടറും, എസ്പിയും, ജില്ലാ പഞ്ചായത്ത് പ്രസിഡൻറും, നഗരസഭാ അധ്യക്ഷയും വനിതകൾ; സുരക്ഷ ഇന്നോവയിൽ യാത്ര ചെയ്യുന്ന ഇവർക്ക് മാത്രം മതിയോ?

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിന്റെ പല ഭാഗങ്ങളും ഇരുട്ടിലായിട്ട് മാസങ്ങൾ. വഴിവിളക്കുകൾ തെളിയാതെ ഇരുട്ടിലാകുന്ന നഗരത്തിൻ്റെ പല ഭാഗങ്ങളും അനാശാസ്യക്കാരുടേയും സാമൂഹ്യവിരുദ്ധരുടേയും താവളമാണ്‌. കോട്ടയത്തെ പ്രധാനപ്പെട്ട ബസ് സ്റ്റോപ്പായ ശാസ്ത്രീ റോഡും ഇവിടുത്തെ വെയിറ്റിംഗ് ഷെഡും ഇരുട്ടിൽ മുങ്ങിയിട്ട് മാസങ്ങളായി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാർ വന്നുപോകുന്ന ശാസ്ത്രീ റോഡിലെ വെയ്റ്റിംങ് ഷെഡിന് മുൻപിലുള്ള ഹൈ മാസ്റ്റ് ലൈറ്റും , വെയിറ്റിംങ് ഷെഡിനുള്ളിലെ പതിനഞ്ചോളം ലൈറ്റുകളും കത്താതായിട്ട് മാസങ്ങളായി. കഞ്ഞിക്കുഴിയിലേക്കും മണർകാട് ഭാഗത്തേക്കും പോകാനുള്ള നിരവധിയാളുകളാണ് ഇവിടെ വന്ന് ബസ് കാത്ത് നില്ക്കുന്നത്. ലൈറ്റുകൾ […]

സ്ത്രീപക്ഷ നവകേരളം സമാപന സമ്മേളനവും സ്ത്രീശക്തി കലാജാഥയ്ക്ക് സ്വീകരണവും നൽകി

സ്വന്തം ലേഖിക കോട്ടയം: കോട്ടയം നഗരസഭയുടെയും കുടുംബശ്രീ ജില്ലാ മിഷൻ്റെയും നോർത്ത് സൗത്ത് സിഡിഎസുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്ത്രീ പക്ഷ നവകേരളം എന്ന പേരിൽ സമാപന സമ്മേളനവും സ്ത്രീശക്തി കലാജാഥയ്ക്ക് സ്വീകരണവും നൽകി. സ്ത്രീധനത്തിനെതിരെ സ്ത്രീധന പീഡനത്തിനെതിരെ തുടങ്ങിയ മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ടുള്ള സ്ത്രീപക്ഷം നവകേരളം എന്ന പരിപാടിയാണ് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമല ജിമ്മി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ, […]

കോട്ടയം ജില്ലയിൽ ചൊവ്വാഴ്ച 66 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ 66 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ 4 കേന്ദ്രങ്ങളിൽ 12 -14 വയസ്സ് , 6 കേന്ദ്രങ്ങളിൽ 15 -18 വയസ്സ് വരെയുള്ള കുട്ടികൾക്കും 56 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്. 12 വയസ് മുതൽ 14 വയസ്സുവരെയുള്ള (2008 ,2009 ,2010 വർഷങ്ങളിൽ ജനിച്ചവർ) […]

തിരുനക്കര പൂരം മാർച്ച് 23 ബുധനാഴ്ച്ച; നഗരത്തിൽ ശക്തമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്; വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത് ഇങ്ങനെ

സ്വന്തം ലേഖിക തിരുനക്കര: മാർച്ച് 23 ബുധനാഴ്ച്ച തിരുനക്കര പൂരം പ്രമാണിച്ച് നഗരത്തിൽ ശക്തമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്. വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത് ഇങ്ങനെ…. 1. തെക്കുനിന്നും എം സി റോഡിലൂടെ വരുന്ന വലിയ വാഹനങ്ങള്‍ സിമന്റ് കവല ജംഗ്ഷനില്‍ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാല്‍ റോഡുവഴി തിരുവാതുക്കല്‍- കുരിശുപള്ളി- അറുത്തൂട്ടി ജംഗ്ഷനില്‍ എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്‍ – അറുത്തൂട്ടി വഴി പോവുക. 2. എം സി […]

കോട്ടയം നഗരത്തിൽ പിഞ്ചു കുഞ്ഞിനെയും ഒക്കത്തിരുത്തി പൊരിവെയിലത്ത് യുവതിയുടെ വ്യാപാരം; ബേക്കർ ജംഗ്ഷനിൽ ബാലവേലയിൽ ഏർപ്പെട്ടിരിക്കുന്നത് പത്തോളം പിഞ്ചുകുഞ്ഞുങ്ങൾ; നടപടിയെടുക്കാതെ ശിശുക്ഷേമ സമിതിയും ജില്ലാ ഭരണകൂടവും

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിൽ പിഞ്ചു കുഞ്ഞിനെയും ഒക്കത്തിരുത്തി പൊരിവെയിലത്ത് യുവതിയുടെ വ്യാപാരം. ബേക്കർ ജംഗ്ഷനിൽ ബാലവേലയിൽ ഏർപ്പെട്ടിരിക്കുന്നത് പത്തോളം പിഞ്ചുകുഞ്ഞുങ്ങങ്ങളാണ്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുക്കാതെ ശിശുക്ഷേമ സമിതിയും ജില്ലാ ഭരണകൂടവും. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതലാണ് പൊരിവെയിലത്ത് ബേക്കർ ജംഗ്ഷനിൽ കാറുകളുടെ ഗ്ലാസ് വൃത്തിയാക്കുന്ന ഉത്പന്നം വിൽക്കാനായിട്ട് ഇവരെത്തിയത്. ഉത്തരേന്ത്യൻ സ്വദേശികളാണ് ഇവർ. തിരുനക്കര ഉത്സവത്തിൻ്റെ ഭാഗമായി നഗരത്തിൽ വ്യാപാരത്തിനെത്തിയവരാണ് ഇവർ. കൂട്ടത്തിൽ മുതിർന്നവർ ഉണ്ടെങ്കിലും അവർ മാറിയിരുന്ന് കുട്ടികളെ കൊണ്ട് ഉൽപന്നം വിറ്റഴിക്കുന്ന കാഴ്ച്ചയാണ് തേർഡ് ഐ ന്യൂസ് സംഘത്തിന് […]