കോട്ടയം ജില്ലയിൽ നാളെ (27/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (27/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ നാളെ (27/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ ഇല്ലിച്ചു വട്, കാട്ടാം പാക്ക് എൻഎസ്എസ്, ചായം മാവ്, കല്യാണി മുക്ക് , ഞരളം കുളം, നസ്രത്ത് ഹിൽ, ഡീപോൾ , ശാലോം നഗർ, കരികുളം എന്നീ ഭാഗങ്ങളിൽ വൈദ്യുതി ഭാഗികമായി തടസ്സപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ പുളിമൂട് ജംഗ്ഷൻ, ചള്ളിയിൽ റോഡ് ,എം എൽ
റോഡ്, കെ എസ് ആർ ടി സി , ടിബി റോഡ് എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി തടസ്സപ്പെടും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പുതുച്ചിറ, സങ്കേതം ട്രാൻസ്ഫോർമർ കളുടെ പരിധിയിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പൈക സെക്ഷന്റെ പരിധിയിൽ വരുന്ന തോടനാൽ, കപ്പിലിക്കുന്ന് ഭാഗങ്ങളിൽ നാളെ രാവിലെ 9 .30 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശാസ്ത അമ്പലം, പോലീസ് സ്റ്റേഷൻ, ചെമ്മനംപടി, കലിങ്ക്, ആറ്റുമാലി ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കല്ലുങ്കത്ര , വല്യാട് , എന്നീ പ്രദേശങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

പുതുപള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മക്രോണി, ആനത്താനം , എം ഒ സി, റബർ ബോർഡ് ഭാഗങ്ങളിൽ നാളെ രാവിലെ 9.30 മുതൽ 10:45 വരെ വൈദ്യുതി മുടങ്ങും.