എന്‍റെ കേരളം വിപണനമേള; കോട്ടയം നാഗമ്പടം മൈതനാത്ത്  ഏപ്രിൽ 28 മുതല്‍

എന്‍റെ കേരളം വിപണനമേള; കോട്ടയം നാഗമ്പടം മൈതനാത്ത് ഏപ്രിൽ 28 മുതല്‍

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ജില്ലാതല ആഘോഷങ്ങള്‍ ഈ മാസം 28ന് കോട്ടയം നാഗമ്പടം മൈതാനത്ത് ആരംഭിക്കും.

രാവിലെ 11ന് നാഗമ്പടം മൈതാനത്ത് പ്രത്യേക വേദിയില്‍ മന്ത്രി വി എന്‍ വാസവന്‍ മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.
ചടങ്ങില്‍ ലൈഫ് വീടുകളുടെ താക്കോല്‍ വിതരണവും, ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലാസാംസ്കാരിക പരിപാടികളുടേയും ഭക്ഷ്യമേളയും ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എം.പി നിര്‍വഹിക്കും. കോവിഡ് പ്രതിസന്ധിക്ക് ശേഷം സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മെയ് 4വരെ സംഘടിപ്പിക്കുന്ന മേളയില്‍ 67 വകുപ്പുകളും,155 സ്ഥാപനങ്ങളും പങ്കെടുക്കും.

60,000 ചതുരശ്ര അടി വിസ്തൃതിയുള്ള പന്തലില്‍ 155 സ്റ്റാളുകളാണ് ഒരുക്കുന്നത്. 155 വ്യത്യസ്തമായ പരിപാടികളും ഇതോടൊപ്പം സംഘടിപ്പിക്കും. ജില്ലാ കളക്ടര്‍ ഡോ. പി കെ ജയശ്രീ, ജില്ലാ പോലീസ് മേധാവി ഡി ശില്പ തുടങ്ങിയവര്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.