സുഹൃത്തിന്റെ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച് കടന്നുകളഞ്ഞു; എരുമേലി സ്വദേശി പൊലീസ് പിടിയിൽ

സ്വന്തം ലേഖിക എരുമേലി: സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഒന്നര പവൻ വരുന്ന മാല മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി അട്ടത്തോട്ട് ഭാഗത്ത് തോണിപ്ലാക്കൽ വീട്ടിൽ സന്തോഷ് മകൻ രാഹുലിനെയാണ് പോലീസ് അറസ്റ്റ് ചെയതത്. മൈക്ക് സെറ്റ് മെക്കാനിക്കായ ഇയാൾ ഉത്സവത്തോടനുബന്ധിച്ച വർക്കുകൾക്കായി പരാതിക്കാരന്റെ വീട്ടിൽ വീട്ടിൽ താമസിച്ചു വരുന്നതിനിടയിൽ , വീട്ടിൽ ആരുമില്ലാത്ത സമയം ഇയാൾ മാല മോഷടിച്ച് കടന്നുകളയുകയായിരുന്നു. മാല കാണാത്തതിനെ തുടർന്ന് നൽകിയ പരാതിയിൽ എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയത് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ […]

ഇത് കോട്ടയത്തെ “ചൂല്‍ സിറ്റി”…! മുളച്ചൂല്‍, പനച്ചൂല്‍, കമ്പിച്ചൂല്‍, തഴയോലച്ചൂല്‍, ഓലച്ചൂല്‍ അങ്ങനെ 25 ലേറെ വെറൈറ്റികൾ; പാലാ- മുട്ടം റോഡില്‍ നീലൂരിന് സമീപമുള്ള ഈ കടയില്‍ ഒരു ദിവസം നടക്കുന്ന കച്ചവടം എത്രയെന്ന് അറിയുമോ….?

സ്വന്തം ലേഖിക കോട്ടയം: അരിക്കട, പച്ചക്കറികട… എന്തിന് ബേക്കറിയില്‍ പോലുമുണ്ട് വിവിധ വലിപ്പത്തിലും ആകൃതിയിലുമുള്ള ചൂലുകള്‍. അങ്ങനെ ചൂല്‍ കച്ചവടത്തില്‍ പെരുമ തീര്‍ത്ത കണ്ടെത്തിമാവിന് പേരും വീണു, ‘ചൂല്‍ സിറ്റി”. പാലാ- മുട്ടം റോഡില്‍ നീലൂരിന് സമീപമുള്ള ഈ ചെറിയ സ്ഥലത്തേക്ക് ചൂല്‍ അന്വേഷിച്ച്‌ എത്താത്തവര്‍ കുറവാണ്. കോവിഡിന് ശേഷം കുടിലുമറ്റത്തില്‍ തങ്കച്ചനും മുണ്ടാട്ട് ജിസ്‌മോനും തോന്നിയ ആശയമാണ് ഈ പ്രദേശത്തെ തലവര മാറ്റിയെഴുതിയത്. പരീക്ഷണാടിസ്ഥാനത്തില്‍ സാധാരണ ചൂലുകളാണ് കടകള്‍ക്ക് മുന്നില്‍ നിരത്തിവച്ചത്. അരിയും പച്ചക്കറിയും വാങ്ങുന്നതിനെക്കാള്‍ കൂടുതല്‍ ആളുകളെത്തിയത് ചൂലിന്. ഡിമാന്‍ഡ് കൂടിയതോടെ […]

‘ഫന്റാസ്റ്റിക്….! കോട്ടയം താഴത്തങ്ങാടി പള്ളിയില്‍ ജുമാ നിസ്കരിച്ച്‌ സെനഗല്‍ പ്രതിനിധി; നിര്‍മ്മിതിയില്‍ വണ്ടറടിച്ച്‌ മുസ്തഫ കമാല്‍ ഗയൂ

സ്വന്തം ലേഖിക കോട്ടയം: താഴത്തങ്ങാടി ജുമാമസ്ജിദില്‍ ജുമാ നമസ്കാരത്തിന് ശേഷം കൊത്തുപണികളുടെ ഭംഗി കണ്ട് ആഫ്രിക്കന്‍ രാജ്യമായ സെനഗല്‍ പ്രതിനിധി മുസ്തഫ കമാല്‍ ഗയൂ പറഞ്ഞു, ‘ഫന്റാസ്റ്റിക്’ ! നൂറ്റാണ്ടു മുന്‍പുള്ള നിര്‍മ്മാണ രീതികള്‍ കണ്ട് അദ്ഭുതപ്പെട്ട മുസ്തഫ വിശ്വാസികള്‍ക്കൊപ്പം ഫോട്ടോയടെുത്തും പള്ളിയുടെ വിശേഷങ്ങളോരോന്നും ചോദിച്ചറിഞ്ഞും ചീഫ് ഇമാമിന്റെ കൈയില്‍ സമ്മാനത്തുകയും നല്‍കിയാണ് മടങ്ങിയത്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ ഗ്രീന്‍ ജോബ്സ് പ്രോഗ്രാം തലവനായ മുസ്തഫ കുമരകത്ത് ജി 20 വികസന സമിതി യോഗത്തിനെത്തിയപ്പോഴാണ് താഴത്തങ്ങാടി പള്ളിയുടെ ചരിത്രമറിഞ്ഞത്. ഉടന്‍ വെള്ളിയാഴ്ച നിസ്കാരത്തിന് പോവണമെന്ന […]

വല്ലവന്റെയും ഭാര്യയെ പുറകിൽ ഇരുത്തി ചുറ്റാൻ ഇറങ്ങുന്ന കാമുകൻമാർ സൂക്ഷിച്ചോ..! നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്..! ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പെറ്റി അടയ്ക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് കണ്ടത് സ്വന്തം ഭാര്യ ആരുടേയോ പുറകിൽ കെട്ടിപ്പിടിച്ചിരുന്ന് ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന ചിത്രം ! ദൃശ്യം കണ്ടതോടെ നിയന്ത്രണം വിട്ട ഭർത്തവ് പെറ്റി അടയ്ക്കാതെ മടങ്ങി ! കോട്ടയം ജില്ലയിലെ മലയോര പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവമിങ്ങനെ !

സ്വന്തം ലേഖകൻ കോട്ടയം : വല്ലവന്റെയും ഭാര്യയെ പുറകിൽ ഇരുത്തി ചുറ്റാൻ ഇറങ്ങുന്നവർ സൂക്ഷിക്കുക ! നിങ്ങൾക്ക് പുറകിൽ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സിസിടിവി ക്യാമറകളുണ്ട് . അവിഹിതബന്ധങ്ങൾ തുടരുന്നവർക്ക് അബദ്ധത്തിലെങ്കിലും ഈ സിസിടിവി ക്യാമറകൾ ചിലപ്പോൾ പണി തന്നേയ്ക്കാം.. കഴിഞ്ഞദിവസം കോട്ടയം ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിൽ നടന്ന സംഭവമിങ്ങനെ.. ഹെൽമറ്റ് വയ്ക്കാതെ ബൈക്കിൽ യാത്ര ചെയ്തതിനെ തുടർന്ന് പെറ്റി അടയ്ക്കാൻ സ്റ്റേഷനിൽ എത്തിയതായിരുന്നു ഒരു യുവാവ്. എന്നാൽ താൻ ഹെൽമെറ്റ് വയ്ക്കാതെ യാത്ര ചെയ്തിട്ടില്ലെന്നും പിന്നെയെങ്ങനെയാണ് പെറ്റി വന്നെതെന്നും ഇയാൾ […]

ബീവറേജസ് ഷോപ്പുകളുടെ മുൻപിൽ അന്യസംസ്ഥാന തൊഴിലാളികളെ വലവീശി പിടിക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ..! കുപ്പി സഹിതം പൊക്കിയാൽ ഭീമമായ തുക പിഴ..! അന്യസംസ്ഥാനക്കാർ കൂട്ടമായെത്തി കുപ്പി വാങ്ങിയാലും പ്രതിയാകുന്നത് ഒരാൾ മാത്രം; തടികേടാകാതിരിക്കാൻ ഒടുവിൽ പണം നൽകി മടങ്ങും…! നാട്ടിലെ നിയമ വശങ്ങളെക്കുറിച്ച് അറിയാതെ വലഞ്ഞ് അതിഥി തൊഴിലാളികൾ; ബോധവൽക്കരിക്കേണ്ടവർ ഒളിഞ്ഞ് നിന്ന് നിയമം നടപ്പിലാക്കുന്നു !

സ്വന്തം ലേഖകൻ കോട്ടയം : ബീവറേജസ് ഷോപ്പുകളുടെ വാതുക്കൽ അന്യസംസ്ഥാന തൊഴിലാളികളെ വലവീശി പിടിക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ. കൂട്ടമായെത്തുന്ന തൊഴിലാളികളെ പിടികൂടി കള്ളക്കേസിൽ കുടുക്കി ഭീമമായ തുക പിഴ ഈടാക്കുകയാണ് ചില വിരുതന്മാർ. അവധി ദിവസങ്ങളിലും ജോലി കഴിഞ്ഞുള്ള വിശ്രമ വേളകളിലുമാണ് അഥിതി തൊഴിലാളികൾ ബിവറേജസ് ഷോപ്പുകളിൽ കൂട്ടമായി എത്തുന്നത്. കൂട്ടമായി എത്തുന്ന ഇവർ ഏഴും എട്ടും പേർക്കായുള്ള ബിയർ കുപ്പികൾ ഒന്നിച്ചു വാങ്ങുന്നു.. ഇതുമായി താമസസ്ഥലങ്ങളിലേക്ക് പോകാൻ നിൽക്കുമ്പോഴാകും എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിവീഴുന്നത്. തൊഴിലാളികളെ കുപ്പി സഹിതം പൊക്കിയാൽ നേരെ ഓഫീസിലേക്ക്… ഇവിടെ […]

തൊഴിലുറപ്പ് വേതനം നൽകൽ; കോട്ടയം ജില്ലയ്ക്ക് ഒന്നാം സ്ഥാനം; അഭിനന്ദിച്ച് ആന്റോ ആന്റണി എം.പി

സ്വന്തം ലേഖിക കോട്ടയം: 2022-23 സാമ്പത്തിക വർഷത്തിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് തൊഴിലുറപ്പ് വേതനം കൃത്യമായി നൽകുന്നതിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തിയ കോട്ടയം ജില്ലയെ അഭിനന്ദിച്ച് ആന്റോ ആന്റണി എം.പി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 98.98 ശതമാനമാണു കോട്ടയം ജില്ലയുടെ സമയബന്ധിത വേതന വിതരണ നിരക്ക്. സാമ്പത്തിക വർഷത്തിൽ അംഗീകരിച്ച ലേബർ ബജറ്റിൽ 103% തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു നൽകിയതിനും ജില്ലയെ ആന്റോ ആന്റണി […]

വരും മണിക്കൂറുകളില്‍ കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കനത്ത മഴ; ഒപ്പം വീശിയടിയ്‌ക്കുന്ന കാറ്റിനും സാധ്യത; കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖിക തിരുവനന്തപുരം: വരുന്ന മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ലഭ്യമാകേണ്ട 42.9 മി.മി വേനല്‍മഴയ്‌ക്ക് പകരം 37.4 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇന്നലെയുണ്ടായ കനത്ത മഴയില്‍ രണ്ട് മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട അടൂര്‍ ചൂരക്കാടില്‍ സ്‌കൂട്ടറിന് മുകളില്‍ മരം ഒടിഞ്ഞുവീണ് യാത്രക്കാരന്‍ മരിച്ചു. നെല്ലിമുഗള്‍ […]

കോട്ടയം കാരാപ്പുഴയിൽ ദമ്പതികളെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചു; ഗൃഹോപകരണങ്ങൾ അടിച്ചു തകർത്തു; കേസിൽ രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കാരാപ്പുഴയിൽ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വേളൂർ കാരപ്പുഴ പതിനാറില്‍ച്ചിറ ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ അജി മകൻ ആദർശ് മോൻ പി. എ (22), വേളൂർ കാരാപ്പുഴ പതിനാറില്‍ച്ചിറ ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ശിവപ്രസാദ് മകൻ ഗോകുൽ ശിവപ്രസാദ് പി.എ (22) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ഇന്നലെ രാത്രി കാരാപ്പുഴ പതിനാറില്‍ച്ചിറയില്‍ താമസിക്കുന്ന പ്രമോദ് എന്നയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി പ്രമോദിനെ കയ്യിൽ […]

മുണ്ടക്കയത്ത് മകനെ കുത്തികൊലപ്പെടുത്താൻ ശ്രമം: പിതാവ് അറസ്റ്റിൽ; പിടിയിലായത് കോരുത്തോട് സ്വദേശി

സ്വന്തം ലേഖിക കോട്ടയം: മുണ്ടക്കയത്ത് മകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മ്ലാപ്പാറ കോരുത്തോട് മൂഴിക്കൽ ഭാഗത്ത് കുന്നേൽ വീട്ടിൽ ഗോപാലൻ (രാമയ്യ 55) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. മ്ലാപ്പാറ കോരുത്തോട് ഇരുമ്പ്കയം ഭാഗത്ത് വെച്ച് ഇയാൾ തന്റെ മകനുമായി വാക്കു തർക്കത്തില്‍ ഏര്‍പ്പെടുകയും തുടർന്ന് തന്റെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മകനെ കുത്തുകയുമായിരുന്നു. ഫെബ്രുവരി മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിനുശേഷം ഇയാൾ ഒളിവില്‍ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് […]

ആയില്യം നക്ഷത്രത്തില്‍ ജനിച്ച രണ്ട് വയസുകാരനെ കാണാതിരിക്കാന്‍ മറ; അയല്‍വാസികള്‍ക്ക് അപകടം സംഭവിക്കും എന്ന് പ്രചരണം; കുഞ്ഞ് മുറ്റത്തിറങ്ങിയാല്‍ പോലും ആട്ടിയോടിക്കും; അയല്‍വാസിയുടെ പീഡനം സഹിക്കാനാകാതെ വീട് വിട്ടു പോകേണ്ട അവസ്ഥയില്‍ കരുനാഗപ്പള്ളിയിലെ ഒരു കുടുംബം…!

സ്വന്തം ലേഖിക കൊല്ലം: ആയില്യം നക്ഷത്രത്തില്‍ ജനിച്ച കുട്ടിയുടെ പേരില്‍ അയല്‍വാസികള്‍ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നെന്ന് പട്ടികജാതി കുടുംബം. കൊല്ലം കരുനാഗപ്പള്ളിയിലെ സംഭവം സാമൂഹിക പ്രവര്‍ത്തകയായ ധന്യ രാമന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. കരുനാഗപ്പള്ളി സ്വദേശിയും കെപിഎംഎസ് മുന്‍ ഖജാന്‍ജിയുമായ സുശീന്ദ്രനെതിരെയാണ് അയല്‍വാസിയുടെ പീഡനം. സുശീന്ദ്രന്റെ മകന്‍ ജനിച്ചത് ആയില്യം നക്ഷത്രത്തില്‍ ആണെന്നും അതുകൊണ്ട് അയല്‍വാസികള്‍ക്ക് അപകടം സംഭവിക്കും എന്ന് പറഞ്ഞാണ് പീഡനം. കുഞ്ഞിനെ കാണാതിരിക്കാന്‍ മറകെട്ടി തിരിച്ചിട്ടുണ്ടെന്നും ധന്യ രാമന്‍ പറയുന്നു. എസ്‌എന്‍ഡിപി നേതാവാണ് ഈ പട്ടികജാതി കുടുംബത്തിനെതിരെ […]