ഭയങ്കര ശല്യം, ചീട്ടുകളിയും ബഹളവും വഴക്കും, ഉറങ്ങാന്‍ പറ്റുന്നില്ല സാറെ….! വിളി വന്നതോടെ ഓടിയെത്തിയത് മരണത്തിലേക്ക്; വിളിച്ചിട്ട് കതക് തുറക്കാതെ വന്നതോടെ ചവിട്ടി തുറന്നപ്പോള്‍ പൊക്കം കുറഞ്ഞ പാരപ്പറ്റ് ചതിച്ചു; രാമപുരത്ത് ചീട്ടുകളി പിടിക്കാന്‍ പോയ എസ് ഐ ജോബി ജോര്‍ജിന് സംഭവിച്ചത്…..

സ്വന്തം ലേഖിക കോട്ടയം: ചീട്ടുകളി പിടിക്കാന്‍ പോയ എസ്‌ഐ കെട്ടിടത്തിന് മുകളില്‍ നിന്ന് കാല്‍തെറ്റി വീണ ദുരന്ത വാര്‍ത്ത കേട്ടുകൊണ്ടാണ് മലയാളികള്‍ ഞായറാഴ്ച ഉറക്കം ഉണര്‍ന്നത്. രാമപുരം എസ്. ഐ. ജോബി ജോര്‍ജിന്റെ മരണത്തിനു കാരണമായത് വീഴ്ചയില്‍ തലയ്ക്കു പിന്‍ഭാഗത്തുണ്ടായ മൂന്ന് സെന്റിമീറ്റര്‍ നീളത്തില്‍ ആഴത്തിലുള്ള മുറിവ്. രാത്രി 11 മണിയോടെ രാമപുരം പൊലീസ് സ്റ്റേഷന് സമീപത്തായി കെട്ടിടത്തില്‍ നിന്നുമാണ് എസ്. ഐ വീണത്. വീഴ്ചയില്‍ തലയ്ക്കും, നടുവിനും നെഞ്ചിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഒപ്പം ഒരു പൊലീസുകാരന്‍ ഉണ്ടായിരുന്നിട്ടും നിസ്സഹായനായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. […]

സിപിഐഎം കോട്ടയം ജില്ലാക്കമ്മറ്റി മീനച്ചിലാറില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി; ലാലിച്ചന്‍ ജോര്‍ജ് ഉദ്ഘാടനം നിർവഹിച്ചു

സ്വന്തം ലേഖിക കോട്ടയം: സിപിഐഎം കോട്ടയം ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മീനച്ചിലാര്‍ ശുചീകരണം പാലായില്‍ പഴയ പ്രൈവറ്റ് ബസ്റ്റാന്‍ഡിനു സമീപത്തുള്ള കടവില്‍ നടന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാക്കമ്മിറ്റിയംഗം സജേഷ് ശശി അധ്യക്ഷനായി. പാര്‍ട്ടി ജില്ലാ സെക്രട്ടറി എ വി റസ്സല്‍, ജില്ലാക്കമ്മറ്റിയംഗം കെ.പി പ്രശാന്ത് , പാലാ ഏരിയാ സെക്രട്ടറി പി എം ജോസഫ് ,പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജോസിന്‍ ബിനോ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് പി വി സുനില്‍, സി പി ഐ […]

‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള ഇന്ന് മുതല്‍ നാഗമ്ബടം മൈതാനത്ത്; ഉദ്ഘാടനം മന്ത്രി വി.എന്‍.വാസവന്‍ നിര്‍വഹിക്കും

സ്വന്തം ലേഖിക കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന ‘എന്റെ കേരളം’ പ്രദര്‍ശനവിപണന മേള ഇന്ന് മുതല്‍ 22 വരെ നാഗമ്പടം മൈതാനത്ത് നടക്കും. മേളയുടെ ഉദ്ഘാടനം 16 ന് വൈകിട്ട് നാലിന് മന്ത്രി വി.എന്‍.വാസവന്‍ നിര്‍വഹിക്കും. ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ തോമസ് ചാഴികാടന്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, സി.കെ.ആശ , മാണി സി.കാപ്പന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോബ് മൈക്കിള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് […]

കോട്ടയത്ത് ഹോട്ടലില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കടന്നു കളഞ്ഞു; കാഞ്ഞിരപ്പളളി സ്വദേശി പിടിയിൽ

സ്വന്തം ലേഖിക ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്തെ ഭക്ഷണശാലയില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷണം ചെയ്തയ്യാളെ ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പളളി ചിറക്കടവ്, ശാന്തിഗ്രാം കോളനി ഭാഗത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ ആന്റണി മകന്‍ ഹാരിസ് ഹസീന (അനസ് 27) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം രാവിലെ 7:30 മണിയോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുളള ഭക്ഷണശാലയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, […]

അതിമാരക രാസലഹരിയായ എംഡിഎംഎയുമായി ഐ.ടി ജീവനക്കാരൻ അറസ്റ്റിൽ; പിടിയിലായത് കോട്ടയം സ്വദേശി

സ്വന്തം ലേഖിക കൊച്ചി: അതിമാരക രാസലഹരിയായ എം.ഡി.എം.എയുമായി കോട്ടയം സ്വദേശി പിടിയില്‍. കോട്ടയം കുറവിലങ്ങാട്‌ വില്ലേജില്‍ നസ്രേത്ത്‌ ഹില്‍ പോസ്‌റ്റില്‍ കരിക്കുലം വീട്ടില്‍ ഡിനോ ബാബുവി(33)നെയാണ്‌ ഇന്നലെ പുലര്‍ച്ചെ തൃപൂണിത്തുറ പേട്ടയിലുള്ള മെട്രോ സേ്‌റ്റഷനു സമീപത്ത്‌ നിന്നും 43.84 ഗ്രാം എം.ഡി.എം.എയുമായി അറസ്‌റ്റു ചെയ്‌തത്‌. ഇയാള്‍ കാക്കനാട്‌ ഭാഗത്ത്‌ ഐ.ടി മേഖലയിലെ ജീവനക്കാരനായിരുന്നു. പിന്നീടാണ്‌ ലഹരി വില്‍പ്പനയിലേക്ക്‌ കടന്നത്‌. കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണര്‍ സേതുരാമനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കൊച്ചി സിറ്റി ഡിസിപി ശശിധരന്റെ നിര്‍ദേശാനുസരണം മരട്‌ പോലീസും കൊച്ചി സിറ്റി […]

മരണത്തിലും 7 പേര്‍ക്ക് പുതു ജീവന്‍ പകര്‍‌ന്ന് കൈലാസ്; മസ്തിഷ്‌ക മരണാനന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം..! അഭിമാനനേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളജ്..!! ഹൃദയംതൊടുന്ന കുറിപ്പുമായി മന്ത്രി വീണാ ജോര്‍ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ കോട്ടയം മെഡിക്കൽ കോളേജ് വിജയം കൈവരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കൽ കോളേജിലെത്തി മുഴുവൻ ടീമിനേയും അഭിനന്ദിച്ചു. ഒപ്പം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ വയനാട് സ്വദേശി സുജാതയെ (52) മന്ത്രി നേരിൽ കണ്ട് സന്തോഷം പങ്കുവച്ചു. ആരോഗ്യനില വീണ്ടെടുത്ത സുജാതയെ മന്ത്രിയും മെഡിക്കൽ കോളേജിലെ ടീം അംഗങ്ങളും ചേർന്ന് യാത്രയാക്കി. ഇതുൾപ്പെടെ കോട്ടയം മെഡിക്കൽ കോളേജിൽ നാല് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകകളാണ് വിജയിച്ചത്. […]

മദ്യപാനത്തിനിടെ മൊബൈല്‍ ഫോണിനെ ചൊല്ലി തര്‍ക്കം; ഉറങ്ങിക്കിടന്നയാളെ തലയക്കടിച്ച്‌ കൊലപ്പെടുത്തിയ കോട്ടയം സ്വദേശി അറസ്റ്റില്‍

സ്വന്തം ലേഖിക കൊല്ലം: ഉറങ്ങിക്കിടന്നയാളെ തലയക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. തമിഴ്നാട് മധുര ഇല്യാസ് നഗറില്‍ വേലുതേവര്‍ മകന്‍ മഹാലിംഗം (54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം കറുകച്ചാല്‍ സ്വദേശി ബിജുവിനെ (38) ചവറ പോലീസ് പിടികൂടി. മൊബൈല്‍ ഫോണിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നണ് കൊലപാതകം. തമിഴ്നാട് സ്വദേശിയെ ഒപ്പം ജോലിചെയ്യുന്ന ബിജു തലയ്ക്കടിച്ചുകൊല്ലുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30-ഓടെയായിരുന്നു സംഭവം. നീണ്ടകര പുത്തന്‍തുറയ്ക്കു സമീപത്തെ ദേവീക്ഷേത്രത്തിന്റെ നിര്‍മാണജോലികള്‍ക്ക് എത്തിയതാണ് ഇരുവരും. വ്യാഴാഴ്ച രാത്രി ഇരുവരുമൊരുമിച്ചു മദ്യപിക്കുകയും മൊബൈല്‍ ഫോണിനെച്ചൊല്ലി വാക്കേറ്റമുണ്ടാകുകയും ചെയ്തതായി പോലീസ് പറയുന്നു. […]

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കാപ്പാ നിയമം ലംഘിച്ച് കോട്ടയം ജില്ലയിൽ പ്രവേശിച്ച പാമ്പാടി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി വെള്ളൂർ കൈതേത്തറ വീട്ടിൽ റോയ് മകൻ റിറ്റോമോൻ റോയ് (23) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം, അടിപിടി തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ ഈ നിയമം ലംഘിച്ച് കോട്ടയത്ത് എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് […]

കോട്ടയം നഗരത്തിൽ പഴയ സ്വർണ്ണം വില്ക്കാനെത്തിയ യുവതിയെ 916 സ്വർണ്ണമല്ലന്ന് പറഞ്ഞ് കടയുടമ പറ്റിച്ചതായി പരാതി; സ്വർണ്ണ വിലയുടെ കണക്ക് ചോദിച്ച യുവതിയുടെ സഹോദരനെ കടയുടമ കത്രികയ്ക്ക് കുത്താൻ ശ്രമിച്ചു; ആന്റണീസ് ക്രൗൺ ഗോൾഡ് ഉടമ ആന്റണി പ്ലാമൂടനെതിരെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി

സ്വന്തം ലേഖകൻ കോട്ടയം : നഗരത്തിൽ പഴയ സ്വർണ്ണം വില്ക്കാനെത്തിയ യുവതിയെ 916 സ്വർണ്ണമല്ലന്ന് പറഞ്ഞ് കടയുടമ പറ്റിച്ചതായി പരാതി നഗരമധ്യത്തിൽ മുനിസിപ്പൽ ഷോപ്പിംങ് കോംപ്ലക്സിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന ആന്റണീസ് ക്രൗൺ ഗോൾഡ് ഉടമ ആന്റണിക്കെതിരെയാണ് വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കല്ലറ സ്വദേശിനിയായ യുവതി പരാതി നല്കിയത്. യുവതി ഇന്നലെ 26. 730 ഗ്രാം സ്വർണ്ണം ആന്റണിയുടെ കടയിൽ വില്പന നടത്തി. എന്നാൽ സ്വർണ്ണം 916 അല്ലന്ന് പറഞ്ഞ് ഗ്രാമിന് 600 രൂപയിലധികം കുറച്ച് 136050 രൂപ നല്കി. സ്വർണ്ണത്തിന്റെ പ്യൂരിറ്റി പരിശോധിച്ച് […]

ഓട്ടോമൊബൈൽസ് വർക്ക് ഷോപ്പിൽ നിന്ന് പിക്കപ്പ് വാനിന്റെ പാർട്സ് മോഷ്ടിച്ചു; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് പുതുപ്പള്ളി സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളിയിൽ പിക്കപ്പ് വാനിന്റെ പാർട്സ് മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി എസ്.സി കവല ഭാഗത്ത് അരയാട്ടുപറമ്പിൽ വീട്ടിൽ അനിയൻകുഞ്ഞ് മകൻ നിഥിൻ കുമാർ (28), പുതുപ്പള്ളി എസ്.സി കവല ഭാഗത്ത് ശ്യാമാലയം വീട്ടിൽ സുരേന്ദ്രൻ മകൻ ശ്രാവൺ കുമാർ (25) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം പുലർച്ചെ പുതുപ്പള്ളി വെട്ടത്ത് കവല ഭാഗത്ത് പ്രവർത്തിക്കുന്ന ഓട്ടോമൊബൈൽസ് വർക്ക് ഷോപ്പിൽ കിടന്നിരുന്ന പിക്കപ്പ് വാനിന്റെ 27,000 രൂപ വിലമതിക്കുന്ന […]