ലഹരിവസ്തു ഉപയോഗിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം; മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് ഏറ്റുമാനൂർ സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: ഏറ്റുമാനൂരിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ജവഹർ കോളനിയിൽ രാജൻ മകൻ അനന്തു രാജൻ (21), ഏറ്റുമാനൂർ ജവഹർ കോളനിയിൽ സുനിൽ മകൻ രഞ്ജിത്ത് സുനിൽ(19) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ജവഹർ കോളനി ഭാഗത്തുള്ള മധ്യവയസ്കനെയാണ് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവാക്കൾ ലഹരിവസ്തു ഉപയോഗിച്ചതിനെ ഇയാൾ ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമാണ് ഇവർ ഇയാളെ സംഘം ചേർന്ന് ആക്രമിച്ചത്. ഇത് തടയാൻ എത്തിയ ഇയാളുടെ ബന്ധുവായ സ്ത്രീയെയും […]

ഏറ്റുമാനൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; കേസിൽ അതിരമ്പുഴ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പടിഞ്ഞാറ്റിൻഭാഗത്ത് ചൂണ്ടക്കാട്ടിൽ വീട്ടിൽ അജിത്ത് രാജു (28) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചതിനു ശേഷം, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

കോട്ടയം ജില്ലയില്‍ കനത്ത മഴ; ഈരാറ്റുപേട്ടയില്‍ മരങ്ങള്‍ കടപുഴകി വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീണു; ഇടി മിന്നലില്‍ പ്രദേശത്തെ വൈദ്യുതി ബന്ധം തകര്‍ന്നു; വ്യാപക നാശനഷ്ടം

സ്വന്തം ലേഖിക കോട്ടയം: കോട്ടയം ജില്ലയില്‍ കനത്ത മഴ. ഈരാറ്റുപേട്ടയില്‍ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. മരങ്ങള്‍ കടപുഴകി. ഇടി മിന്നലില്‍ പ്രദേശത്തെ വൈദ്യുതി ബന്ധം തകര്‍ന്നു. ഉച്ച കഴിഞ്ഞു 2.30 ഓടെയാണ് കനത്ത മഴ എത്തിയത്. ഈരാറ്റുപേട്ട പാല റോഡില്‍ കാറിനും സ്‌കൂട്ടറിനും മുകളിലേക്കാണ് മരം ഒടിഞ്ഞുവീണത്. സംഭവത്തില്‍ ആളപായമില്ല. അതേസമയം, 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ […]

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം : വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന നവ ജനാധിപത്യ സമ്മേളനം മെയ് 20ന് ..! സാമൂഹിക പ്രവർത്തകനും ചരിത്രകാരനായ പഴ അതിയമാൻ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം: വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവജനാധിപത്യ സമ്മേളനം സാമൂഹിക പ്രവർത്തകനും ചരിത്രകാരനായ പഴ അതിയമാൻ ഉദ്ഘാടനം ചെയ്യും. മെയ് 20 ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ വെച്ചാണ് സമ്മേളനം നടക്കുക. പെരിയാർ ഇ വി രാമസ്വാമി ഉയർത്തിയ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായ പഴ അതിയമാൻ വൈക്കം സത്യാഗ്രഹത്തെ കുറിച്ച ദീർഘകാലത്തെ ഗവേഷണ പഠനങ്ങൾക്ക് ശേഷം “വൈക്കം പോരാട്ടം” എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയാണ്. കേരളീയ […]

ജയിലിൽ കേറാൻ ഇവിടെ ക്യൂവാണ്….! ഈ ജയിലിൽ കിടന്നാൽ സമ്മാനം ഉറപ്പ്; എന്റെ കേരളം പ്രദർശന വിപണന മേളയിൽ താരമായി കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസ് ഒരുക്കിയ സ്റ്റാളിലെ കോട്ടയം ജില്ലാ ജയിൽ

സ്വന്തം ലേഖിക കോട്ടയം: ജയിലിൽ കയറാൻ ആളുകൾക്കിത്ര കൊതിയാണോ എന്ന് ആരെങ്കിലും അൽപം ശങ്കിച്ചാലും കുറ്റം പറയാൻ പറ്റില്ല. കാരണം എന്റെ കേരളം പ്രദർശന വിപണന മേളയിൽ കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസ് ഒരുക്കിയ സ്റ്റാളിലെ ജയിൽ അനുഭവം കാണാൻ കയറിയിറങ്ങുന്നവരുടെ തിരക്ക് കണ്ടാൽ ആരും പറഞ്ഞുപോകും. മേളയിൽ പ്രധാന ആകർഷണങ്ങളിലൊന്നാണ് പ്രദർശനപവിലിയന്റെ തുടക്കത്തിലെ സ്റ്റാളുകളിലൊന്നിൽ തന്നെയുള്ള ജില്ലാ ജയിലിന്റെ മാതൃക. ഇനി കണ്ടിട്ടു ജയിൽ അനുഭവം അങ്ങോടു തൃപ്തിയായില്ലെങ്കിൽ ഒരു മണിക്കൂർ ഏകാന്തത്തടവ് അനുഭവിക്കുന്ന ‘ഫീൽ എ ജയിൽ ചാലഞ്ച്’ മത്സരവും […]

ഗൺ കണ്ടിട്ടുണ്ടോ ഗൺ….? എ.കെ. 47 ഗൺ…! റൈഫിളുകളും ഫോറൻസിക് സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തി എന്റെ കേരളം പ്രദർശന വിപണന മേളയിലെ പോലീസ് വകുപ്പിന്റെ സ്റ്റാൾ; വൻ തിരക്ക്

സ്വന്തം ലേഖിക കോട്ടയം: റൈഫിളുകളും ഫോറൻസിക് സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തി മേളയിലെ പോലീസ് വകുപ്പിന്റെ സ്റ്റാൾ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ ജില്ലാ പോലീസ് സ്റ്റാളിലാണ് തോക്കുകളും, ഗ്രനേഡുകളും, ഫോറൻസിക് ഉപകരണങ്ങളുമടക്കം പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. റിവോൾവർ, പിസ്റ്റൾ തുടങ്ങി റഷ്യൻ നിർമ്മിത എ. കെ. 47 അടക്കമുള്ള അത്യാധുനീക റൈഫിളുകളുമാണ് പോലീസ് സ്റ്റാളിലെ താരങ്ങൾ. അതോടൊപ്പം തോക്കുകളിൽ ഉപയോഗിക്കുന്ന വിവിധ വലുപ്പത്തിലുള്ള ബുള്ളറ്റുകളും ഇവിടെ പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്. പോലീസുദ്യോഗസ്ഥർ പരസ്പരം ആശയ വിനിമയത്തിനായി ഉപയോഗിക്കുന്ന വിവിധ […]

നാവിൽ പൊട്ടിത്തെറിക്കും കരിഞ്ചീരക കോഴി; എന്റെ കേരളം പ്രദർശന വിപണന മേളയിൽ രുചിയുടെ കലവറ തുറന്ന് കുടുംബശ്രീ ഫുഡ് കോർട്ട്

സ്വന്തം ലേഖിക കോട്ടയം: നാവിൽ രുചി വിസ്മയം തീർക്കും കരിഞ്ചീരക കോഴിയാണ് ഇത്തവണ നാഗമ്പടത്തു നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ താരം. കോഴിക്കോടു നിന്നാണ് താരത്തിന്റെ വരവ്. കരിഞ്ചീരകം ചേർത്ത പ്രത്യേക മസാലയാണ് ഈ കോഴിയുടെ രുചികൂട്ട്. പേര് പോലെ വ്യത്യസ്തമായ ഈ ചിക്കൻ വിഭവത്തിന്റെ രുചിയും പൊളിയാണെന്നാണ് ഭക്ഷണ പ്രേമികൾ പറയുന്നത്. കരിഞ്ചീരക കോഴിക്ക് ബെസ്റ്റ് കോമ്പിനേഷൻ പൊറോട്ടയും, ചപ്പാത്തിയുമാണ്. സരസ് മേളയിൽനിന്നു കഴിച്ച ദം ബിരിയാണിയുടെ രുചി മറക്കാത്തവരും കുടുംബശ്രീയുടെ ഫുഡ് കോർട്ടിലേക്ക് എത്തുകയാണെന്ന് കോഴിക്കോട് കുടുംബശ്രീ യൂണിറ്റിൽ […]

പൊൻകുന്നത്ത് മധ്യവയസ്കനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ; പിടിയിലായത് ചിറക്കടവ് സ്വദേശി

സ്വന്തം ലേഖിക പൊൻകുന്നം: മധ്യവയസ്കനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് പ്ലാവോലിക്കവല ഭാഗത്ത് പുല്ലുപാലത്ത് വീട്ടിൽ മാത്യു മകൻ ജോബിൻ മാത്യു (36) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി സമീപവാസിയായ മധ്യവയസ്കനെ ആക്രമിക്കുകയായിരുന്നു. ഇയാൾ തന്റെ ഭാര്യയെ ഉപദ്രവിച്ചത് മധ്യവയസ്കൻ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇയാൾ മധ്യവയസ്കനെ കമ്പും, കത്തിയും ഉപയോഗിച്ച് ആക്രമിച്ചത്. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ […]

ഏറ്റുമാനൂരിൽ ബാറിൽ ഉണ്ടായ തർക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് പേരൂർ സ്വദേശി

സ്വന്തം ലേഖിക കോട്ടയം: ഏറ്റുമാനൂരിൽ ബാറിൽ ഉണ്ടായ തർക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ തെള്ളകം മറ്റത്തിൽ വീട്ടിൽ സുരേഷ് മകൻ സൂരജ് (28) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കാരിത്താസ് ജംഗ്ഷന് സമീപമുള്ള ബാറിനുള്ളിൽ വച്ച് തെള്ളകം സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും ഇടിക്കുകയും തുടർന്ന് വെളിയിൽ ഇറങ്ങിയ ഇയാളെ കൂട്ടമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മാര്‍ച്ച്‌ അഞ്ചാം തീയതിയായിരുന്നു കേസി നാസ്പദമായ സംഭവം. […]

എൻ.സി.പി.യുടെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹ ശതാബ്ദിയാഘോഷങ്ങൾ മെയ് 29, 30 തീയതികളിൽ; വിദ്യാർത്ഥികൾക്കായി വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കും

സാന്തം ലേഖിക കോട്ടയം: എൻ.സി.പി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹ ശതാബ്ദിയോ ഘോഷങ്ങൾ മെയ് 29, 30 തീയതികളിൽ വൈക്കത്തു നടത്തും. ആഘോഷ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്രസംഗം, ഉപന്യാസരചന, ദേശഭക്തി ഗാനം, ചിത്രരചന എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും ഓരോ മത്സരത്തിലെയും വിജയികൾക്ക് കാൽ ലക്ഷം രൂപ വീതം ഒന്നാം സമ്മാനവും, 15000 രൂപ രണ്ടാം സമ്മാനവും,10000 രൂപ മൂന്നാം സമ്മാനവും പ്രശസ്തിപത്രവും ഫലകവും സമ്മാനിക്കുമെന്നും സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. എൻ.സി.പി. സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ. രാജൻ, എൻ […]