ദുരിതപ്പെരുമഴയിൽ കോട്ടയം മുങ്ങി; എം.സി റോഡ് വെള്ളത്തിലായി: പെരുമഴപ്പെയ്ത്തിൽ വിറങ്ങലിച്ച് നാട്

സ്വന്തം ലേഖകൻ കോട്ടയം: ദുരിതപ്പെരുമഴയിൽ മുങ്ങിത്താഴ്ന്ന് കോട്ടയത്തെ നാടും നഗരവും. നാഗമ്പടത്ത് എം.സി റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. കോട്ടയം കുമരകം റോഡിൽ ഇല്ലിക്കലിലും, താഴത്തങ്ങാടിയിലും അടക്കം അഞ്ചിടത്താണ് ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരിക്കുന്നത്. ഇതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ 90 ശതമാനവും വെള്ളത്തിനിടിയിലായി. കഴിഞ്ഞ അഞ്ചു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയാണ് ജില്ലയെ പൂർണമായും മുക്കിയത്. പ്രധാന നദികളായ മീനച്ചിലാറും, കൊടൂരാറും, മണിമലയാറും മൂന്നു കിലോമീറ്ററെങ്കിലും പല സ്ഥലത്തം കരകവിഞ്ഞൊഴുകുകയാണ്. കൃഷിയ്ക്കായി തയ്യാറാക്കിയിരുന്ന പാടശേഖരങ്ങളിൽ ഏതാണ്ട് എല്ലായിടത്തും വെള്ളം […]

വെള്ളത്തിൽ മുങ്ങി കോട്ടയം: ദുരിതപെയ്ത്ത് തുടരുന്നു;പതിനായിരങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെമ്പാടും തുടരുന്ന പെരുമഴപ്പെയ്ത്തിൽ ജില്ലയിലും ദുരിതം. ജില്ലയിലെ 80 ശതമാനം പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. മഴയിൽ മുങ്ങിയതോടെ ജില്ലയിൽ പതിനായിരങ്ങൾ ദുരിതാശ്വാസ ക്യാമ്പിലായി. പലയിടത്തും താഴ്ന്ന പ്രദേശങ്ങളിൽ വീടുകൾ വെള്ളത്തിൽ മുങ്ങി. ഒരു മാസത്തിനിടെ മൂന്നാം തവണ എത്തിയ മഴ ജില്ലയുടെ പ്രധാന മേഖലകളെ എല്ലാം തകർത്തു. സർക്കാർ സംവിധാനങ്ങളെല്ലാം സജീവമായി രംഗത്തുണ്ടെങ്കിലും എല്ലാ മേഖലകളിലും സഹായം എത്തിക്കാനാവുന്നില്ലന്ന പ്രശ്നം നിലനിൽക്കുന്നു. ജില്ലയിൽ പലയിടത്തും മീനച്ചിലാർ കവിഞ്ഞ് ഒഴുകുന്നു. മഴവെള്ളം കര കവിഞ്ഞ് ഒഴുകിയതോടെ റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. […]

ക്രമസമാധാനത്തിൽ മുന്നിൽ: മെഡൽ തിളക്കത്തിലും മികവ് തെളിയിച്ച് ജില്ലാ പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണത്തിലും മികവ് തെളിയിച്ച ഒരു പിടി പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ സമ്മാനിച്ചു. റിപബ്ലിക്ക് ദിനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച പൊലീസ് മെഡലുകളാണ് ഇക്കുറി സ്വാതന്ത്ര്യ ദിനത്തിൽ വിതരണം ചെയ്തത്. കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് നടന്ന ചടങ്ങിൽ മന്ത്രി അഡ്വ.കെ.രാജുവാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് മെഡലുകൾ വിതരണം ചെയ്തത്. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസറായ സി.ഐ എ.ജെ തോമസിന്റെ കു്റ്റാന്വേഷണ മികവാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിനു അർഹനാക്കിയത്. നഗരമധ്യത്തിൽ യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസ് […]

മഴയിലും പ്രൗഢിചോരാതെ സ്വാതന്ത്ര്യ ദിനാഘോഷം: ദുരിതാശ്വാസത്തിന് ആഹ്വാനവുമായി സ്വാതന്ത്ര്യ ദിനത്തിൽ ജില്ലാ ഭരണകൂടം

സ്വന്തം ലേഖകൻ കോട്ടയം: ദുരിതപ്പെരുമഴയ്ക്കിടയിലും ആഘോഷങ്ങളൊഴിവാക്കി ജില്ലയിലും സ്വാതന്ത്ര്യദിനാചരണം. ആഘോഷങ്ങളും ആർഭാടങ്ങളും പൂർണമായും ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യണമെന്ന ആഹ്വാനവുമായാണ് ബുധനാഴ്ച ജില്ലയിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നത്. രാവിലെ എട്ടിനു പൊലീസ് പരേഡ് മൈതാനത്ത് നടന്ന പരിപാടിയിൽ പതാക ഉയർത്തിയ മന്ത്രി അഡ്വ.കെ.രാജു പരേഡിനു അഭിവാദ്യം സ്വീകരിച്ചു. സ്വാതന്ത്ര്യദിനത്തിൽ അതി രാവിലെ തന്നെ ജില്ലയിലും കനത്ത മഴ തുടങ്ങിയിരുന്നു. തുള്ളിക്കൊരുകുടം എന്ന നിലയിൽ പെരുമഴ പെയ്‌തൊഴിയാതെ നിന്നതോടെ പരേഡ് ഇൻഡോർ സ്‌റ്റേഡിയത്തിലേയ്ക്കു മാറ്റാനായിരുന്നു ആദ്യം പദ്ധതി. എന്നാൽ, മഴയാണെങ്കിലും പൊലീസ് പരേഡ് മൈതാനത്ത് […]

ടോണി വെമ്പള്ളി മാധ്യമ പുരസ്കാരം ബി.സുനിൽകുമാറിനും അനിൽ കുറിച്ചിത്താനത്തിനും സമ്മാനിച്ചു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ടോണി വെമ്പള്ളി മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച ലേഖകനുള്ള പുരസ്കാരം മാധ്യമം ലേഖകൻ ബി. സുനിൽകുമാറിനും മികച്ച കാമറാമാനുള്ള പുരസ്കാരം സ്റ്റാർവിഷൻ ചാനൽ കാമറാമാൻ അനിൽ കുറിച്ചിത്താനത്തിനുമാണ് നൽകിയത്. സ്റ്റാർവിഷൻ ചാനലിന്റെ സീനിയർ ക്യാമറാമാനായിരുന്ന അന്തരിച്ച ടോണി വെമ്പള്ളിയുടെ സ്മരണ നിലനിർത്തുന്നതിനു വേണ്ടി കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ഏറ്റുമാനൂർ യൂണിറ്റും സ്റ്റാർവിഷൻ ചാനലും ചേർന്ന് ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഏറ്റുമാനൂർ താരാ ഓഡിറ്റോറിയത്തിൽ നടന്ന ടോണി വെമ്പള്ളി അനുസ്മരണ സമ്മേളനത്തിൽ വച്ചാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. അഡ്വ. സുരേഷ് കുറുപ്പ് എം.എൽ.എ […]

ബിഗ് ബസാറിന്റെ ബിഗ് കുരുക്ക്: പരസ്യം കിട്ടിയതിനാൽ മനോരമയും മിണ്ടുന്നില്ല; നഗരത്തെ ശ്വാസം മുട്ടിച്ച് ബിഗ് ബസാറിന്റെ കച്ചവടം; പാർക്കിംഗിന് സ്ഥലമില്ലാത്തിടത്ത് കോഴകൊടുത്ത് തട്ടിപ്പ് കെട്ടിടവും

സ്വന്തം ലേഖകൻ കോട്ടയം: ഓണക്കച്ചവടമെന്ന് മലയാള മനോരമയിൽ പരസ്യം കൊടുത്ത ബിഗ് ബസാർ നഗരത്തെ ശ്വാസം മുട്ടിക്കുന്നു. മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങളും, നഗരസഭയും റോഡ് നിർമ്മിച്ച കെ.എസ്.ടി.പിയും എല്ലാം കച്ചവട ഭീമന് കുടപിടിച്ച് നിന്നതോടെ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി. ഒരു മാസം മുൻപ് പ്രവർത്തനം ആരംഭിച്ച ബിഗ് ബസാറിന്റെ ബിഗ് കുരുക്കാണ് ഇപ്പോൾ നഗരത്തിലെ സാധാരണക്കാരെ അടക്കം മണിക്കൂരുകളോളം വലയ്ക്കുന്നത്. റോഡരികിൽ ചെറിയ വണ്ടികൾ കണ്ടാൽ പെറ്റിയടിക്കുന്ന പൊലീസ് ഏമാന്മാർ റോഡിൽ കുരുക്ക് തീർക്കുന്ന വ്യവസായ ഭീമന്റെ മുന്നിലെ വാഹന നിരയ്‌ക്കെതിരെ ഒരക്ഷരം […]

നാട്ടകം വിഎച്ച്എസ്ഇയിൽ പത്ത് ലക്ഷത്തിന്റെ പദ്ധതിയുമായി നഗരസഭ

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയുടെ വാർഷിക പദ്ധതി പ്രകാരം അനുവദിച്ച 10 ലക്ഷം രൂപയുടെ കമ്പ്യൂട്ടറുകളുടെയും സയൻസ് ലാബ് ഉപകരണങ്ങളുടെയും വിതരണോത്ഘാടനം നാട്ടകം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാധ്യക്ഷ ഡോ. പി . ആർ സോന നിർവ്വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ജോസ് പള്ളിക്കുന്നേൽ, കെ. കെ പ്രസാദ്, ലീലാമ്മ ജോസഫ്, കൗൺസിലർമാരായ ശങ്കരൻ, അഡ്വ.ടിനോ കെ തോമസ്, പ്രിൻസിപ്പാൾ സജൻ എസ്.നായർ, ഹെഡ്മിസ്ട്രസ് മാരായ ജയലക്ഷ്മി, ജി.സുജാത തുടങ്ങിയവർ പ്രസംഗിച്ചു.

അമലിഗിരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു: 25 ഓളം പേർക്ക് പരിക്കേറ്റു

സ്വന്തം ലേഖകൻ കോട്ടയം: അമലഗിരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരിക്കേറ്റു. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന  റോസ് മേരി ആർദ്ര ബസുകളാണ് കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന റോസ് മേരി ബസ് ഏറ്റുമാനൂർ ഭാഗത്തു നിന്നു വരികയായിരുന്നു. ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ആർദ്ര. എതിർ ദിശയിൽ നിന്നു വന്ന ബസുകൾ നേർക്കൂനേർ കൂട്ടിയിടിക്കുകയായിരുന്നു. റോസ് മേരി ബസ് മറ്റൊരു ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്നു ഗാന്ധിനഗർ എസ്.ഐ […]

കനത്ത മഴ: ജില്ലയിലെ ചിലയിടങ്ങളിൽ അവധി

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. അതിരൂക്ഷമായ മഴയെ തുടർന്ന് മീനച്ചിൽ പ്രദേശത്ത് ഉരുൾപൊട്ടാനുള്ള സാധ്യത അടക്കം കണക്കിലെടുത്താണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മീനച്ചിൽ താലൂക്കിലെ ഹയർസെക്കൻഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് വെള്ളിയാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, മുൻ നിശ്ചയ പ്രകാരം പ്രഖ്യാപിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

എന്തിനാ പൊലീസേ ഇങ്ങനെ പിടിച്ചു പറിക്കുന്നത്: സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക്ക് പൊലീസിന്റെ പോക്കറ്റടി; പാർക്കിംഗില്ലാത്ത നഗരത്തിൽ എവിടെ വണ്ടിയിട്ടാലും കൊള്ള

സ്വന്തം ലേഖകൻ കോട്ടയം: പൊളിച്ചിട്ടിരിക്കുന്ന തിരുനക്കര മൈതാനം, ജോസ്‌കോ പാർക്ക് ചെയ്ത ശേഷം മിച്ചമുണ്ടെങ്കിൽ മാത്രം ഇട നൽകുന്ന പഴയ പൊലീസ് സ്റ്റേഷൻ മൈതാനം.. പിന്നെ അല്ലറ ചില്ലറ റോഡരികുകളും.. നഗരത്തിൽ ആകെ വാഹന പാർക്കിഗിനായി സൗകര്യമുള്ളത് ഈ ചെറിയ ഇടങ്ങൾ മാത്രമാണ്. ഇവിടെയാണ് കയ്യിലൊരു മഞ്ഞ കുറിയുമായി പൊലീസ് എത്തുന്നത്. നഗരത്തിൽ അനധികൃത പാർക്കിംഗ് തടയുന്നതിനു പൊലീസ് നടത്തുന്ന ഈ ഇടപെടൽ ഗുണം ചെയ്യുന്നതുമുണ്ട്. പക്ഷേ, ഇവിടെ പ്രശ്‌നമാകുന്നത് കാര്യമായ കുരുക്കില്ലാത്ത സെൻട്രൽ ജംഗ്ഷന്റെയും ഗാന്ധിനസ്‌ക്വയറിന്റെയും ഇടനാഴിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കുള്ള ബുക്ക്ഡ് […]