കോട്ടയം ജില്ലയിൽ 1510 ഓട്ടോറിക്ഷകൾ പരിശോധിച്ചു ; യൂണിഫോമില്ലാതെ ഓടിച്ച 400 ഡ്രൈവർമാർക്കെതിരെയും, മീറ്ററില്ലാതെ ഓടിയ 88 ഓട്ടോ ഡ്രൈവർമാർക്കെതിരെയും നിയമ നടപടി ; കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഡ്രൈവ്

സ്വന്തം ലേഖകൻ  കോട്ടയം: കോട്ടയം ജില്ലയിൽ യൂണിഫോം ധരിക്കാതെയും, മീറ്റർ ഘടിപ്പിക്കാതെയും, ഇവ ശരിയായ രീതിയില്‍ പ്രവർത്തിക്കാതെയും ഓടിച്ചിരുന്ന 488 ഓട്ടോറിക്ഷകൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇന്നലെ (16.10.2023) നടന്ന സ്പെഷ്യൽ ഡ്രൈവിൽ ജില്ലയിലൂടെനീളം 1510 ഓട്ടോറിക്ഷകൾ പരിശോധിക്കുകയും, യൂണിഫോം ധരിക്കാതെ ഓടിച്ച 400 പേർക്കെതിരെയും, മീറ്റർ ഘടിപ്പിക്കാതെയും മറ്റും ഓടിയതുമായ 88 പേർക്കെതിരെയുമാണ് നിയമനടപടി സ്വീകരിച്ചത്. ഇതുകൂടാതെ മദ്യപിച്ച് വാഹനം ഓടിക്കുകയും,അനധികൃത പാർക്കിംഗ് ചെയ്തതിനും, മതിയായ രേഖകൾ ഇല്ലാതെ വാഹനം ഓടിച്ചതുമായ 30 ഓളം പേർക്കെതിരെയും […]

കോട്ടയം നാ​ല്പാ​ത്തി​മ​ല-​അ​തി​ര​മ്പു​ഴ റോ​ഡി​ൽ അ​പ​ക​ടം ; നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അ​പ​ക​ട​ത്തി​ൽ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു ; സം​ഭ​വ സ്ഥ​ല​ത്ത് ബ​സ് കാ​ത്തു​നി​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി മാ​റി​യ​തി​നാ​ൽ വൻ ദു​ര​ന്തം ഒ​ഴി​വാ​യി

സ്വന്തം ലേഖകൻ കോ​ട്ട‍​യം: നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. നാ​ല്പാ​ത്തി​മ​ല-​അ​തി​ര​മ്പു​ഴ റോ​ഡി​ൽ പ​ന്പ് ഹൗ​സി​നു സ​മീ​പം ഇ​ന്ന് രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ്ലാ​ങ്കു​ഴി മാ​യി​ൻ​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്കാ​ണ് ബ​സ് ഇ​ടി​ച്ചു​ക​യ​റി​യ​ത്. കോ​ട്ട​യം പി​റ​വം റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ​ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. അ​പ​ക​ട സ​മ​യ​ത്ത് സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്ത് ബ​സ് കാ​ത്തു​നി​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി മാ​റി​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. അ​തി​ര​ന്പു​ഴ-​യൂ​ണി​വേ​ഴ്സി​റ്റി-​മാ​ന്നാ​നം റോ​ഡി​ൽ ടാ​റിം​ഗ് ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ല്പാ​ത്തി​മ​ല-​അ​തി​ര​മ്പു​ഴ റോ​ഡി​ലൂ​ടെ​യാ​ണ് ബ​സു​ക​ൾ […]

എസ്ഡിപിഐയും എംഎല്‍എയും പരാതിപ്പെട്ടിട്ടും കുലുക്കമില്ല, ഈരാറ്റുപേട്ടയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ച്‌ കോട്ടയം എസ് പി കെ. കാര്‍ത്തിക്

  സ്വന്തം ലേഖിക കോട്ടയം: തീവ്രവാദപ്രവര്‍ത്തനം ശക്തമായതിനാല്‍ ഈരാറ്റുപേട്ടയില്‍ ഭീകരവിരുദ്ധ സ്ക്വാഡ് ഓഫീസ് നിര്‍മ്മിക്കണമെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനെ ചൊല്ലി വിവാദം ശക്തം. എസ്.ഡി.പി.ഐ നേതാക്കള്‍ക്കൊപ്പം സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എയും, സി.പി.എം പ്രാദേശിക നേതാക്കളും എസ്.പിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടപ്പോള്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് എസ്.പി കെ.കാര്‍ത്തിക്. പൂഞ്ഞാറില്‍ പൊലീസിന്റെ കൈവശമുള്ള മൂന്നേക്കര്‍ സ്ഥലം മിനി സിവില്‍ സ്റ്റേഷൻ നിര്‍മ്മാണത്തിന് വിട്ടു നല്‍കണമെന്ന റവന്യൂ വകുപ്പിന്റെ അപേക്ഷ ലഭിച്ച ഡി.ജി.പി വിശദമായ റിപ്പോര്‍ട്ട് എസ്.പിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ലോക്കല്‍ പൊലീസ് പ്രദേശം സെൻസിറ്റീവ് മേഖലയാണെന്ന് […]

കോട്ടയം മെഡിക്കല്‍ കോളേജില്‍ അപൂര്‍വ്വ ശസ്ത്രക്രിയ; 48കാരിയുടെ ഗര്‍ഭാശയത്തില്‍ നിന്ന് 15 കിലോയുള്ള മുഴ നീക്കി; ആറുമാസമായി വയറുവേദനയുമായി ചികിത്സയിലായിരുന്നു യുവതി

  സ്വന്തം ലേഖിക ഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളേജിലെ കാൻസര്‍ ശസ്ത്രക്രിയാ വിഭാഗത്തില്‍ അപൂര്‍വ ശസ്ത്രക്രിയ. 48 വയസ്സുകാരിയുടെ ഗര്‍ഭാശയത്തില്‍നിന്ന് നീക്കിയത് 15 കിലോയുള്ള മുഴ. ആറുമാസമായി വയറുവേദനയുമായി ചികിത്സയിലായിരുന്ന യുവതി രണ്ടാഴ്ച മുൻപാണ് മെഡിക്കല്‍ കോളേജിലെത്തുന്നത്. പരിശോധനയില്‍ മുഴ കണ്ടെത്തി. തുടര്‍ന്ന് കാൻസര്‍ ശസ്ത്രക്രിയാ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോ. ജോണ്‍, ഡോ. ജിനോ, ഡോ. നവ്യ, ഡോ. അനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു.

വികസനത്തിന്റെ ചിറകിലേറി ഏറ്റുമാനൂര്‍; പുതിയ കോടതി സമുച്ചയ നിര്‍മ്മാണത്തിനുള്ള സ്ഥലം പരിഗണനയില്‍

കോട്ടയം: പുത്തൻ കോടതി സമുച്ചയത്തെ വരവേല്‍ക്കാൻ ഒരുങ്ങി ഏറ്റുമാനൂര്‍. വികസനപദ്ധതികളുടെ ഭാഗമായി ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ നിര്‍മ്മാണത്തിനൊരുങ്ങുന്ന കോടതി സമുച്ചയത്തിനുള്ള സ്ഥലം കേരള സഹകരണ- രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ സന്ദര്‍ശിച്ചു. ദീര്‍ഘകാല വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായി സാക്ഷാത്ക്കരിക്കപ്പെടാൻ പോകുന്ന ഏറ്റുമാനൂരിലെ മിനി സിവില്‍ സ്റ്റേഷൻ പദ്ധതിയുടെ ആദ്യ ചുവടുവെയ്‌പ്പില്‍ അഡ്വക്കെറ്റുമാരായ സിബി വെട്ടൂര്‍, കെ. ആര്‍. മനോജ്‌കുമാര്‍, പി. രാജീവ്‌ ചിറയില്‍, ജി.സുരേഷ്,കെ. ജെ. സനല്‍, ജെയ്സണ്‍ ജോസഫ്, ടി. പി. പ്രദീപ്കുമാര്‍, പി. ജെ. ജോസഫ്, ഗവ. പ്ലീഡര്‍ അഡ്വ. നിധിൻ […]

മഴ: കോട്ടയം ജില്ലയിൽ മുന്നറിയിപ്പ് സ്വീകരിക്കാൻ വകുപ്പുകൾക്ക് കളക്ടറുടെ നിർദ്ദേശം; കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ മലയോര മേഖലകളിൽ പ്രത്യേകം മുന്നറിയിപ്പ്

കോട്ടയം: ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ പ്രത്യേക ജാഗ്രത പുലർത്താൻ വകുപ്പുകൾക്ക് നിർദ്ദേശം. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് നിർദ്ദേശം. മലയോര പ്രദേശത്തേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണം. കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്താൻ പൊലീസ്, അഗ്നിരക്ഷ സേന, കെ.എസ്.ഇ.ബി., ആരോഗ്യം – റവന്യൂ–തദ്ദേശസ്വയംഭരണ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ വകുപ്പുകൾ സജ്ജമായിരിക്കാനും മൂന്നു ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന […]

കോട്ടയം ജില്ലയിൽ നാളെ (17-10-2023) കുറിച്ചി, തെങ്ങണാ, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (17-10-2023) കുറിച്ചി, തെങ്ങണാ, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോയിപ്പുറം, കല്ലുകടവ് ന.1, കണ്ണന്തറപ്പടി, കേളൻകവല എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9.30 മുതൽ 5മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 2. തെങ്ങണാ സെക്ഷന്റ പരിധിയിൽ വരുന്ന മുട്ടത്തു പടി , സങ്കേതം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ് 3.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ […]

പാമ്പാടിയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; തുടർന്ന് ബാറിൽ വെച്ച് യുവാവിനെ കൊലപ്പെടുത്താനും ശ്രമിച്ചു; ഒളിവിലായിരുന്ന രണ്ട് പേർ അറസ്റ്റിൽ

പാമ്പാടി: പാമ്പാടിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, തുടർന്ന് ബാറിൽ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഒളിവിലായിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു. മീനടം വട്ടക്കുന്ന് പെരുമ്പറയിൽ വീട്ടിൽ ഷിജോമോൻ ജോസഫ് (39), പാമ്പാടി പൊത്തൻപുറം ഭാഗത്ത് തലയ്ക്കൽ വീട്ടിൽ നിജു റ്റി.എം(44) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തായ ഷിജോ ചാക്കോയും ചേര്‍ന്ന് കഴിഞ്ഞ മാസം 30 ന് രാത്രിയോടുകൂടി കാളച്ചന്ത ഭാഗത്ത് താമസിക്കുന്ന ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. […]

കൂട്ടുകാരനെ ചീത്ത വിളിച്ചത് ചോദ്യം ചെയ്തു; സംഘം ചേർന്ന് യുവാവിനെയും സുഹൃത്തുക്കളെയും ക്രിക്കറ്റ് ബാറ്റും സ്റ്റമ്പും കൊണ്ട് ആക്രമിച്ചു; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ  തൃക്കൊടിത്താനം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാവാലം പയറ്റുപാക്ക് ഭാഗത്ത് പള്ളാത്തുരുത്തി വീട്ടിൽ നിധിൻ ബാബു.ബി. (33), ചങ്ങനാശ്ശേരി കാക്കാംതോട് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ആദിത്യൻ സുധീർ (27), കാവാലം കൈനടി നാരകത്തറ ഭാഗത്ത് 130ൽ ചിറ വീട്ടിൽ ദേവുമോൻ റ്റി. (25), കാവാലം കൈനടി പയറ്റുപാക്ക ഭാഗത്ത് കണിയാന്തറ വീട്ടിൽ നന്ദു ചന്ദ്രൻ (23) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഇന്നലെ വൈകിട്ട് 4 മണിയോടുകൂടി […]

എന്നെ കൊണ്ടുപോകാൻ നോക്കേണ്ട…! എന്നെ പിടിച്ചാൽ ഞാൻ വെട്ടും; വാറന്റ് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എരുമേലി സ്റ്റേഷനിലെ വനിതാ എസ്ഐയെ പ്രതി മർദ്ദിച്ചു; എസ് ഐ യെ മർദ്ദിച്ചത് പോക്സോ കേസിലടക്കം പ്രതിയായ ക്രിമിനൽ

എരുമേലി: വാറന്റ് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എരുമേലി സ്റ്റേഷനിലെ വനിതാ എസ് ഐ യെ പ്രതി മർദ്ദിച്ചു. എരുമേലി പോലീസ് എനിക്കിട്ട് കുറെ പണിതിട്ടുള്ളതാണെന്നും…എന്നെ കൊണ്ടുപോകാൻ നോക്കേണ്ടന്നും എന്നെ പിടിച്ചാൽ ഞാൻ വെട്ടുമെന്നും പറഞ്ഞായിരുന്നു പ്രതി എസ് ഐ യെ മർദ്ദിച്ചത്. എരുമേലി മുക്കൂട്ടുതറയിലാണ് സംഭവം. വീട്ടിൽ കയറി വാതിലടച്ച പ്രതിയെ അതിസാഹസികമായാണ് എസ്ഐയും സംഘവും പിടികൂടിയത്. ഇതിനിടയിലാണ് പ്രതി എസ് ഐയെ മർദ്ദിച്ചത്. പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളാണ് പ്രതിയുടെ പേരിലുള്ളത്. ഇതിന് മുൻപും പ്രതിയെ പിടികൂടാൻ പൊലീസ് എത്തിയിരുന്നെങ്കിലും […]