play-sharp-fill
കോട്ടയം മെഡിക്കല്‍ കോളേജില്‍ അപൂര്‍വ്വ ശസ്ത്രക്രിയ; 48കാരിയുടെ ഗര്‍ഭാശയത്തില്‍ നിന്ന് 15 കിലോയുള്ള മുഴ നീക്കി; ആറുമാസമായി വയറുവേദനയുമായി ചികിത്സയിലായിരുന്നു യുവതി

കോട്ടയം മെഡിക്കല്‍ കോളേജില്‍ അപൂര്‍വ്വ ശസ്ത്രക്രിയ; 48കാരിയുടെ ഗര്‍ഭാശയത്തില്‍ നിന്ന് 15 കിലോയുള്ള മുഴ നീക്കി; ആറുമാസമായി വയറുവേദനയുമായി ചികിത്സയിലായിരുന്നു യുവതി

സ്വന്തം ലേഖിക

ഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളേജിലെ കാൻസര്‍ ശസ്ത്രക്രിയാ വിഭാഗത്തില്‍ അപൂര്‍വ ശസ്ത്രക്രിയ. 48 വയസ്സുകാരിയുടെ ഗര്‍ഭാശയത്തില്‍നിന്ന് നീക്കിയത് 15 കിലോയുള്ള മുഴ.

ആറുമാസമായി വയറുവേദനയുമായി ചികിത്സയിലായിരുന്ന യുവതി രണ്ടാഴ്ച മുൻപാണ് മെഡിക്കല്‍ കോളേജിലെത്തുന്നത്. പരിശോധനയില്‍ മുഴ കണ്ടെത്തി. തുടര്‍ന്ന് കാൻസര്‍ ശസ്ത്രക്രിയാ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ. ജോണ്‍, ഡോ. ജിനോ, ഡോ. നവ്യ, ഡോ. അനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു.