ബസ് യാത്രയ്ക്കിടെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞ് വീണ കുഴിമാവ് സ്വദേശിയെ ആശുപത്രിയിലെത്തിച്ച്‌ ജീവനക്കാര്‍; മാതൃകയായി കോരുത്തോട് – മുണ്ടക്കയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സഹാബി സ്വകാര്യബസ് ജീവനക്കാര്‍

മുണ്ടക്കയം: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ബസില്‍ ആശുപത്രിയിലെത്തിച്ച്‌ ജീവനക്കാര്‍. കോരുത്തോട് – മുണ്ടക്കയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസാണ് യാത്രക്കാരന്‍റെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിലേക്ക് സര്‍വീസ് നടത്തിയത്. കുഴിമാവില്‍നിന്നു മുണ്ടക്കയത്തേയ്ക്കുള്ള ട്രിപ്പില്‍ കുഴിമാവ് സ്വദേശി സണ്ണി ബസില്‍ കയറിയത്. മടുക്കയിലെത്തിയപ്പോള്‍ സണ്ണി കുഴഞ്ഞ് ബസിന്‍റെ സിറ്റിനിടയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് കണ്ടക്ടര്‍ സുനീഷും ഡ്രൈവര്‍ വി.എസ്. അലിയും ചേര്‍ന്ന് പ്രഥമിക ചികിത്സ നല്‍കി യാത്ര തുടര്‍ന്നു. എന്നാല്‍ പനക്കച്ചിറയിലെത്തിയപ്പോള്‍ സണ്ണി വീണ്ടും കുഴഞ്ഞുവീണു. തുടര്‍ന്ന് ബസ് കടന്നുപോകുന്ന വഴിയിലെ സ്വകാര്യ ലാബ് ജീവനകരെ ഫോണില്‍ വിവരം […]

കോട്ടയം പാമ്പാടിയിലും സമീപപ്രദേശങ്ങളിലും ഇടിമിന്നലേറ്റ് നിരവധി പേർക്ക് പരിക്ക്; പാമ്പാടി ചേന്നംപള്ളിക്ക് സമീപം ഇടിമിന്നലിൽ വീടിന് കേടുപാട് സംഭവിച്ചു; അഞ്ച് അതിഥി തൊഴിലാളികൾക്കും മിന്നലേറ്റു

പാമ്പാടി: പാമ്പാടിയിലും സമീപ പ്രദേശങ്ങളിലും വൈകിട്ട് ഉണ്ടായ ഇടിമിന്നലിൽ നിരവധി പേർക്ക് പരുക്കേറ്റു. പുളിക്കൽ കവലയിൽ അഞ്ച് അതിഥി തൊഴിലാളികൾക്ക് മിന്നലിൽ പരുക്കേറ്റു. പരുക്കേറ്റവരിൽ മുനീഫ് എന്ന അതിഥി തൊഴിലാളിക്ക് സാരമായി പൊള്ളലേറ്റു. എസ് .എൻ പുരം സ്വദേശിയായ ഗോപിക്കും ഇടിമിന്നലിൽ പരുക്കേറ്റിട്ടുണ്ട് പാമ്പാടി പതിനൊന്നാം മൈലിൽ വാടകയ്ക്ക് താമസിക്കുന്ന ജോയ് ഫിലിപ്പ് 60 നാണ് സാരമായി പരുക്കേറ്റത്. ശരീരമാസകലം പൊള്ളലേൽക്കുകയും തലമുടിയുൾപ്പെടെ കരിഞ്ഞ നിലയിലുമാണ്. വീടിന് പുറത്ത് പശുതൊഴുത്തിനടുത്ത് നിൽക്കുമ്പോഴാണ് ജോയിക്ക് മിന്നലേറ്റത്. ഭാര്യയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപെട്ടു. സാരമായി […]

കോട്ടയം ജില്ലയിൽ നാളെ (10/11/2023) പാലാ, രാമപുരം, ഏറ്റുമാനൂർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (10/11/2023) പാലാ, രാമപുരം, ഏറ്റുമാനൂർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുരിക്കും പുഴ, കത്തീഡ്രൽ, പരിപ്പിൽ കടവ്, 12-ാം മൈൽ, കുറ്റില്ലം, പാലാക്കാട് പള്ളി എന്നീ ഭാഗങ്ങളിൽ രാവിലെ 8.00 മുതൽ 11.30 വരെ വൈദ്യുതി മുടങ്ങും 2.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച രാവിലെ 9 മുതൽ 5:30 വരെ പള്ളിയമ്പുറം, മുല്ലമറ്റം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും 3. ഏറ്റുമാനൂർ […]

ജനവാസ മേഖലയിൽ വനം വകുപ്പ് ഇറക്കിവിട്ട പന്നികളിൽ ഒന്നിനെ കോരുത്തോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെടി വെച്ച് കൊന്നു; പന്നിവേട്ട തുടരുമെന്ന് പഞ്ചായത്ത് അധികൃതർ

മുണ്ടക്കയം: കോരുത്തോട്ടിൽ വനം വകുപ്പ് നേതൃത്തിൽ പമ്പയിൽ നിന്നും ലോറിയിൽ എത്തിച്ച് ജനവാസ മേഖലകളിൽ ഇറക്കി വിട്ട പന്നികളിൽ ഒന്നിനെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെടിവച്ചു കൊന്നു. അംഗീകൃത തോക്ക് ലൈസൻസി ഉടമയായ വർക്കിച്ചൻ അടുപ്പുകല്ലേൽ ആണ് പന്നിയെ വെടിവെച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജാ ഷൈൻ ,വൈ. പ്രസിഡൻ്റ ടോംസ് കുര്യൻ, വാർഡ് മെമ്പർ രാജേഷ് സി.എൻ എന്നിവർ നേതൃത്വം നല്കി. വരും ദിവസങ്ങളിലും പന്നിവേട്ട തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

അതിരമ്പുഴയിൽ 24 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത് ഗാർഹിക പീഡനത്തെ തുടർന്നെന്ന് സൂചന; പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ നാലാം വർഷം ദാരുണ മരണം

ഏറ്റുമാനൂർ : 24കാരിയായ യുവതി ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച സംഭവം ഭർതൃപീഡനമെന്ന് പരാതിയുമായി യുവതിയുടെ കുടുംബം ഏറ്റുമാനൂർ പൊലീസിനെ സമീപിച്ചു. അതിരമ്പുഴ കാട്ടൂപ്പാറ സ്വദേശിയായ ഷൈമോൾ സേവ്യറിനെയാണ് ഭർത്താവിന്റെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാലു വർഷം മുൻപ് ഷൈമോളും ഭർത്താവ് അനിൽ സേവ്യറും സ്നേഹിച്ച് വിവാഹം കഴിച്ചവരാണ്. വിവാഹ ശേഷം ഇരുവരുടേയും ദാമ്പത്യത്തിൽ അഭിപ്രായ വ്യത്യസങ്ങൾ ഉണ്ടാവുകയും പിന്നീട് ഇത് വലിയ വഴക്കാവുകയും ചെയ്യുന്നത് പതിവായിരുന്നു. അനിൽ ഭാര്യയെ മർദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസം വഴക്കുണ്ടായതിനേതുടർന്ന് […]

കൊലപാതക കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 12 വർഷങ്ങൾക്കു ശേഷം പോലീസ് പിടിയിൽ; പിടിയിലായത് വേളൂർ സ്വദേശി

ഗാന്ധിനഗർ: 12 വർഷമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന കൊലക്കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. വേളൂർ അരങ്ങത്തുമാലി വീട്ടിൽ സുലൈമാൻ (54) നെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലാവുന്നത്. 2007ൽ പെരുമ്പായിക്കാട് സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഇയാൾ ഹൈക്കോടതിയിൽ നിന്നും ശിക്ഷാ കാലാവധി 10 വർഷമായി കുറച്ചു വാങ്ങിയശേഷം ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഇത്തരത്തിൽ കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതികളെ പിടികൂടുന്നതിന് […]

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി; പെരുമ്പായിക്കാട് സ്വദേശിയെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. ഗാന്ധിനഗര്‍ പെരുമ്പായിക്കാട് നട്ടാശ്ശേരി ലക്ഷം വീട് കോളനി ഭാഗത്ത്‌ കണിയാംപറമ്പിൽ വീട്ടിൽ കണ്ണന്‍ (കൊച്ചു കണ്ണന്‍ 32) നെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്ക് ഗാന്ധിനഗർ, ഏറ്റുമാനൂർ, എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും […]

വാക്കുതർക്കത്തെ തുടർന്ന് പൂഞ്ഞാർ സ്വദേശിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; മധ്യവയസ്കൻ ഈരാറ്റുപേട്ട പോലീസിൻ്റെ പിടിയിൽ

ഈരാറ്റുപേട്ട: കൊലപാതകശ്രമ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ അടിവാരം ഭാഗത്ത് പള്ളിക്കുന്നേൽ വീട്ടിൽ സണ്ണി തോമസ് (53) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രിയോടുകൂടി അടിവാരം ഭാഗത്തുള്ള ഷാപ്പിന് സമീപം വച്ച് പൂഞ്ഞാർ പെരിങ്ങുളം സ്വദേശിയായ 49 കാരനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.സണ്ണി തോമസും പെരിങ്ങുളം സ്വദേശിയുമായി ആ ദിവസം വൈകിട്ട് വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് സണ്ണി തോമസ് പെരിങ്ങുളം സ്വദേശിയെ രാത്രിയിൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് കോട്ടയം വലിയങ്ങാടി സ്വദേശി

കോട്ടയം: പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വലിയങ്ങാടി ഭാഗത്ത് ചില്ലക്കാട്ടു വീട്ടിൽ ജേക്കബ് ചെറിയാൻ (53) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയും ഫോണിലേക്ക് അശ്ലീല മെസ്സേജുകൾ അയച്ച് ശല്യപ്പെടുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

കോട്ടയം നഗരത്തിലെത്തുന്ന യാത്രക്കാര്‍ സൂക്ഷിക്കുക; തിരുനക്കര ബസ് സ്റ്റാന്‍ഡ് പൊളിക്കുന്നത് മതിയായ സുരക്ഷാ സംവിധാനമില്ലാതെ എംസി റോഡിനു മീതേ അപകടം പതിയിരിക്കുന്നു

  സ്വന്തം ലേഖകന്‍    കോട്ടയം: കോട്ടയം നഗരത്തിലെത്തുന്ന യാത്രക്കാര്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് തിരുനക്കര ബസ് സറ്റാന്‍ഡ് ഭാഗത്ത് എത്തുന്നവര്‍. ഇവിടെ സറ്റാന്‍ഡ് കെട്ടിടം പൊളിക്കുന്നത് യാതൊരു സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കാതെയാണ്.   ഒരു പച്ച നെറ്റ് കെട്ടി അതിന്റെ ബലത്തിലാണ് പകല്‍ സമയം കെട്ടിടം പൊളിക്കുന്നത്. എംസി റോഡിനു സൈഡിലുള്ള എ ബ്ലോക്കാണ് (പഴയ ഊട്ടിലോഡ്ജ്) ഇപ്പോള്‍ അപകടകരമായ രീതിയില്‍ പൊളിക്കുന്നത്. മുകളില്‍ ഒരു ജെസിബി ഉപയോഗിച്ച് കെട്ടിട ഭാഗങ്ങള്‍ വലിച്ചുതാഴെയിടുകയാണ്. ഇതിനു താഴെയാണ് എംസി റോഡ്.   നൂറുകണക്കിന് വാഹനങ്ങളും വഴിയാത്രക്കാരും […]