എസ്ഡിപിഐയും എംഎല്‍എയും പരാതിപ്പെട്ടിട്ടും കുലുക്കമില്ല, ഈരാറ്റുപേട്ടയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ച്‌ കോട്ടയം എസ് പി കെ. കാര്‍ത്തിക്

എസ്ഡിപിഐയും എംഎല്‍എയും പരാതിപ്പെട്ടിട്ടും കുലുക്കമില്ല, ഈരാറ്റുപേട്ടയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ച്‌ കോട്ടയം എസ് പി കെ. കാര്‍ത്തിക്

 

സ്വന്തം ലേഖിക

കോട്ടയം: തീവ്രവാദപ്രവര്‍ത്തനം ശക്തമായതിനാല്‍ ഈരാറ്റുപേട്ടയില്‍ ഭീകരവിരുദ്ധ സ്ക്വാഡ് ഓഫീസ് നിര്‍മ്മിക്കണമെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനെ ചൊല്ലി വിവാദം ശക്തം.

എസ്.ഡി.പി.ഐ നേതാക്കള്‍ക്കൊപ്പം സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എയും, സി.പി.എം പ്രാദേശിക നേതാക്കളും എസ്.പിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടപ്പോള്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് എസ്.പി കെ.കാര്‍ത്തിക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാറില്‍ പൊലീസിന്റെ കൈവശമുള്ള മൂന്നേക്കര്‍ സ്ഥലം മിനി സിവില്‍ സ്റ്റേഷൻ നിര്‍മ്മാണത്തിന് വിട്ടു നല്‍കണമെന്ന റവന്യൂ വകുപ്പിന്റെ അപേക്ഷ ലഭിച്ച ഡി.ജി.പി വിശദമായ റിപ്പോര്‍ട്ട് എസ്.പിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ലോക്കല്‍ പൊലീസ് പ്രദേശം സെൻസിറ്റീവ് മേഖലയാണെന്ന് അറിയിച്ചത്. ഇതനുസരിച്ച്‌ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ഓഫീസാണ് അനുയോജ്യമെന്ന റിപ്പോര്‍ട്ട് എസ്.പി ഡി.ജി.പിയ്ക്ക് നല്‍കുകയായിരുന്നു.

ഇതിനെതിരെ എസ്.ഡി.പി.ഐ ജില്ലാ ട്രഷറര്‍ ഹാരിഫിന്റെ നേതൃത്വത്തില്‍ എസ്.പിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് എം.എല്‍.എയ്ക്ക് പരാതി നല്‍കി. സി.പിഎം പൂഞ്ഞാര്‍ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫും ഇതിനെതിരെ രംഗത്തു വന്നു. ഇതോടെ കാര്‍ത്തിക്കിന്റെ കസേര തെറിക്കുമെന്ന പ്രചാരണവും ശക്തമായിട്ടുണ്ട്.