കോട്ടയം നാ​ല്പാ​ത്തി​മ​ല-​അ​തി​ര​മ്പു​ഴ റോ​ഡി​ൽ അ​പ​ക​ടം ; നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അ​പ​ക​ട​ത്തി​ൽ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു ; സം​ഭ​വ സ്ഥ​ല​ത്ത് ബ​സ് കാ​ത്തു​നി​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി മാ​റി​യ​തി​നാ​ൽ വൻ ദു​ര​ന്തം ഒ​ഴി​വാ​യി

സ്വന്തം ലേഖകൻ

കോ​ട്ട‍​യം: നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. നാ​ല്പാ​ത്തി​മ​ല-​അ​തി​ര​മ്പു​ഴ റോ​ഡി​ൽ പ​ന്പ് ഹൗ​സി​നു സ​മീ​പം ഇ​ന്ന് രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ്ലാ​ങ്കു​ഴി മാ​യി​ൻ​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്കാ​ണ് ബ​സ് ഇ​ടി​ച്ചു​ക​യ​റി​യ​ത്. കോ​ട്ട​യം പി​റ​വം റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ​ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അ​പ​ക​ട സ​മ​യ​ത്ത് സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്ത് ബ​സ് കാ​ത്തു​നി​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി മാ​റി​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.

അ​തി​ര​ന്പു​ഴ-​യൂ​ണി​വേ​ഴ്സി​റ്റി-​മാ​ന്നാ​നം റോ​ഡി​ൽ ടാ​റിം​ഗ് ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ല്പാ​ത്തി​മ​ല-​അ​തി​ര​മ്പു​ഴ റോ​ഡി​ലൂ​ടെ​യാ​ണ് ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.