Spread the love

എരുമേലി: വാറന്റ് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എരുമേലി സ്റ്റേഷനിലെ വനിതാ എസ് ഐ യെ പ്രതി മർദ്ദിച്ചു.

video
play-sharp-fill

എരുമേലി പോലീസ് എനിക്കിട്ട് കുറെ പണിതിട്ടുള്ളതാണെന്നും…എന്നെ കൊണ്ടുപോകാൻ നോക്കേണ്ടന്നും എന്നെ പിടിച്ചാൽ ഞാൻ വെട്ടുമെന്നും പറഞ്ഞായിരുന്നു പ്രതി എസ് ഐ യെ മർദ്ദിച്ചത്.

എരുമേലി മുക്കൂട്ടുതറയിലാണ് സംഭവം. വീട്ടിൽ കയറി വാതിലടച്ച പ്രതിയെ അതിസാഹസികമായാണ് എസ്ഐയും സംഘവും പിടികൂടിയത്. ഇതിനിടയിലാണ് പ്രതി എസ് ഐയെ മർദ്ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളാണ് പ്രതിയുടെ പേരിലുള്ളത്. ഇതിന് മുൻപും പ്രതിയെ പിടികൂടാൻ പൊലീസ് എത്തിയിരുന്നെങ്കിലും പ്രതി രക്ഷപ്പെടുകയാണ്.

ദേഹപരിശോധനയ്ക്ക് വിധേയമാക്കിയതോടെ ഇസിജിയിൽ വേരിയേഷൻ കാണിച്ചതിനാൽ പ്രതിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ സ്വന്തം ജാമ്യത്തിൽ വിട്ടു. നിരീക്ഷണത്തിൽ തുടരുന്ന പ്രതിയെ ഡിസ്ചാർജ് ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.