play-sharp-fill
കോട്ടയം ജില്ലയിൽ 1510 ഓട്ടോറിക്ഷകൾ പരിശോധിച്ചു ; യൂണിഫോമില്ലാതെ ഓടിച്ച 400 ഡ്രൈവർമാർക്കെതിരെയും, മീറ്ററില്ലാതെ ഓടിയ 88 ഓട്ടോ ഡ്രൈവർമാർക്കെതിരെയും  നിയമ നടപടി ; കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഡ്രൈവ്

സ്വന്തം ലേഖകൻ 

കോട്ടയം: കോട്ടയം ജില്ലയിൽ യൂണിഫോം ധരിക്കാതെയും, മീറ്റർ ഘടിപ്പിക്കാതെയും, ഇവ ശരിയായ രീതിയില്‍ പ്രവർത്തിക്കാതെയും ഓടിച്ചിരുന്ന 488 ഓട്ടോറിക്ഷകൾക്കെതിരെ നിയമനടപടി സ്വീകരിച്ചു.

ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇന്നലെ (16.10.2023) നടന്ന സ്പെഷ്യൽ ഡ്രൈവിൽ ജില്ലയിലൂടെനീളം 1510 ഓട്ടോറിക്ഷകൾ പരിശോധിക്കുകയും, യൂണിഫോം ധരിക്കാതെ ഓടിച്ച 400 പേർക്കെതിരെയും, മീറ്റർ ഘടിപ്പിക്കാതെയും മറ്റും ഓടിയതുമായ 88 പേർക്കെതിരെയുമാണ് നിയമനടപടി സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുകൂടാതെ മദ്യപിച്ച് വാഹനം ഓടിക്കുകയും,അനധികൃത പാർക്കിംഗ് ചെയ്തതിനും, മതിയായ രേഖകൾ ഇല്ലാതെ വാഹനം ഓടിച്ചതുമായ 30 ഓളം പേർക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. ജില്ലയിലെ ഡി.വൈ.എസ്സ്.പി മാർ എസ്.എച്ച്.ഓ മാർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു പരിശോധന.