കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവികളില്‍ തൊണ്ണൂറു ശതമാനവും വിശ്വാസികളാണെന്ന് ജി സുധാകരന്‍ :

: സ്വന്തം ലേഖകൻ ആലപ്പുഴ: തൃശൂര്‍ എം എല്‍ എ പി. ബാലചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തള്ളി പറഞ്ഞ് ജി സുധാകരന്‍. ബാലചന്ദ്രന്‍ പറഞ്ഞതു ശരിയല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവികളില്‍ തൊണ്ണൂറു ശതമാനവും വിശ്വാസികളാണെന്നും സുധാകരന്‍ പറഞ്ഞു. ആലപ്പുഴയിലെ ചില മാധ്യമപ്രവര്‍ത്തകരിലേക്ക് പൊളിറ്റിക്കല്‍ ക്രിമിനലിസം വ്യാപിച്ചെന്നു സുധാകരന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ തന്നെ ഉപദ്രവിക്കരുത്. നാടു നന്നാക്കാന്‍ എന്തെങ്കിലും പറയുന്നവന്റെ നെഞ്ചത്തിട്ടു ചില മാധ്യമപ്രവര്‍ത്തകര്‍ ഇടിക്കുന്നു. സി പി എമ്മിനെതിരെ ഞാന്‍ പറയുന്നെന്നു വരുത്തിത്തീര്‍ക്കാനാണ് ശ്രമം. എനിക്കെതിരേ സാമൂഹിക വിമര്‍ശനമാണ് നടത്തിക്കൊണ്ടിരിക്കുന്നത് വിമര്‍ശിക്കുന്നതു തങ്ങളെയാണെന്നു കൂടെയുള്ളവര്‍ക്കു […]

കുടക്കച്ചിറയില്‍ അപകടഭീഷണി ഉയര്‍ത്തി കലുങ്ക്; പ്രതിസന്ധിയിലായി യാത്രക്കാർ; തിരിഞ്ഞു നോക്കാതെ അധികൃതർ

കുടക്കച്ചിറ: കരൂര്‍ മരങ്ങാട്ടുപ്പള്ളി പഞ്ചായത്തുകളുടെ സംഗമ സ്ഥലമായ ആടുകാല ജംഗ്ഷനു സമീപം റോഡിന്റെ നേര്‍പകുതി ഭാഗത്ത് മാത്രമാണ് നിലവില്‍ കലുങ്കുള്ളത്. എട്ടു മീറ്റര്‍ വീതിയുള്ള പിഡബ്യുഡി റോഡാണിത്. ബാക്കി പകുതി ഭാഗം തുറന്ന അവസ്ഥയിലാണ്. ഈ വഴിയില്‍ കൂടി സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്നുണ്ട്. റോഡ് എട്ടു മീറ്റര്‍ വീതിയില്‍ പണി പൂര്‍ത്തിയാക്കി ഇരുവശങ്ങളും കോണ്‍ക്രീറ്റു ചെയ്തിട്ട് ഒരു വര്‍ഷത്തിലധികമായി. റോഡിന്‍റെ ഒത്ത നടുക്കായി സ്ഥിതി ചെയ്തിരുന്ന രണ്ട് കെഎസ്‌ഇബി വൈദ്യുതി പോസ്റ്റുകള്‍ നാട്ടുകാരുടെ ചെലവിലാണ് കഴിഞ്ഞ വര്‍ഷം മാറ്റി സ്ഥാപിച്ചത്. […]

കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥ; വികെബി റോഡിന്‍റെ ശോചനീയാവസ്ഥയിൽ വലഞ്ഞ് യാത്രക്കാർ: മന്ത്രി ഇടപെട്ടിട്ടും നഗരസഭയ്ക്ക് കുലുക്കമില്ല

എറ്റുമാനൂര്‍: റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കാൻ സാമ്പത്തികമാണു പ്രശ്നമെങ്കില്‍ താൻ സഹായിക്കാമെന്ന് മന്ത്രി പറഞ്ഞിട്ടും റോഡ് നന്നാക്കാൻ നഗരസഭാധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന വി.കെ. ഭാര്‍ഗവന്‍ നായരുടെ (വികെബി) പേരിലുള്ള റോഡാണ് തകർന്നുകിടക്കുന്നത്. നഗരസഭയിലെ 34, 35 വാര്‍ഡുകള്‍ അതിര്‍ത്തി പങ്കിടുന്ന റോഡ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലേക്കുള്ള ഭക്തര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്നതാണ്. എംസി റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്ബോള്‍ ചെറിയ വാഹനങ്ങള്‍ ധാരാളമായി ഈ വഴി തിരിഞ്ഞുപോകാറുണ്ട്. റോഡ് കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായതോടെ ശക്തിനഗർ റെസിഡന്‍റ്സ് അസോസിയേഷന്‍ നഗരസഭയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിനു […]

ഓപ്പറേഷൻ ഡി ഹണ്ട് ; ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും തടയൽ ; കോട്ടയം ജില്ലയിൽ 15 പേർ അറസ്റ്റിൽ ; 15 കേസുകൾ രജിസ്റ്റർ ചെയ്തു ; 30 ഓളം പേർ കരുതൽ തടങ്കലിൽ

സ്വന്തം ലേഖകൻ കോട്ടയം ജില്ലയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരില്‍ പ്രത്യേക പരിശോധന നടത്തി. എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ നിർദ്ദേശത്തെതുടർന്നായിരുന്നു എല്ലാ ജില്ലയിലും പരിശോധന. കോട്ടയം ജില്ലയിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എൻഡിപിഎസ് ആക്ട് പ്രകാരം 15 കേസുകൾ രജിസ്റ്റർ ചെയ്യുകയും 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരിൽ നിന്നായി കഞ്ചാവും, കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു. കൂടാതെ മുൻപ് മയക്കുമരുന്ന് കേസുകളിലും മറ്റും ഉൾപ്പെട്ട 30 ഓളം […]

കോട്ടയം ജില്ലയിൽ നാളെ (29 / 01/2024) തെങ്ങണാ, മണർകാട്, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (29/01/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പട്ടാണിച്ചിറ, വലിയ കുളം, മുക്കാടൻ, CNK,GlassWorld, കുട്ടൻചിറ എന്നീ ട്രാൻസ്‌ഫോർമറുകളിലും,കടമാച്ചിറ ഭാഗത്തും നാളെ (29 -01-24)രാവിലെ 9:30 മുതൽ 5:30വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വേലത്തുശ്ശേരി, കല്ലം, തീക്കോയി ഗ്രാനൈറ്റ്, ചാത്തപ്പുഴ, ഐരാറ്റുപാറ,മംഗളഗിരി, മുരിക്കോലി ക്രീപ്പ് മിൽ, തീക്കോയി ടൗൺ,BSNL,TTF എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 29/1/2024 ന് രാവിലെ […]

കാത്തിരിപ്പ് അവസാനിച്ചു; ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് സ്വന്തം വാന്‍: സ്‌കൂളിന് വാഹനമൊരുക്കിയത് തോമസ് ചാഴികാടന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുക ചിലവഴിച്ച്

  ഏറ്റുമാനൂര്‍ : ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് ഇനി സ്വന്തം വാന്‍. പതിറ്റാണ്ടിന്റെ പഴക്കമുണ്ടായിരുന്നു സ്വന്തം വാഹനം എന്ന മോഡല്‍ സ്‌കൂളിന്റെ ആവശ്യത്തിന്. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ അധികൃതര്‍ ഈയാവശ്യവുമായി തോമസ് ചാഴികാടന്‍ എംപിയെ സമീപിച്ചതോടെയാണ് സ്‌കൂളിന് സ്വന്തം വാഹനത്തിനായുള്ള നടപടികള്‍ തുടങ്ങിയത്.   എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 15.37 ലക്ഷം രൂപ മുടക്കിയാണ് വാഹനം വാങ്ങിയത്. വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് തോമസ് ചാഴികാടന്‍ എംപി നിര്‍വഹിച്ചു. സ്‌കൂള്‍ വാര്‍ഷികാഘോഷ ചടങ്ങിലായിരുന്നു ഫ്‌ലാഗ് ഓഫ്. തുടര്‍ന്ന് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും […]

ഏറ്റുമാനൂർ ഗവ.മോഡൽ റെസിഡൻഷ്യൽ സ്കൂൾ വാർഷികം നടത്തി; മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികൾക്ക് പഠിച്ചു വളരുന്നതിനായി സംസ്ഥാന സർക്കാർ എല്ലാവിധ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നു സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ. ഏറ്റുമാനൂരിൽ ഗവ.മോഡൽ റെസിഡൻഷ്യൽ സ്കൂൾ വാർഷിക ഉദ്ഘാടനം നിർവഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ നവകേരള സദസിലെ പ്രഭാത യോഗത്തിൽ എത്തിയ സങ്കീർത്തന എന്ന കുട്ടി സർക്കാരിൻ്റെ ഈ നയത്തിൻ്റെ പ്രതീകമാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സങ്കീർത്തനയുടെ പൈലറ്റ് ആകണമെന്ന ആഗ്രഹം സാക്ഷാത്കാരിച്ചത് സംസ്ഥാന പട്ടികജാതി പട്ടിക വർഗ ക്ഷേമം വകുപ്പാണെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് എം.ബി.ബി.എസ് പഠനത്തിനും […]

കോട്ടയത്തെ തുഷാർ ഗോൾഡ് സ്ഥാപനത്തിന്റെ ലോക്കർ കുത്തി തുറന്ന് പണവും സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

കോട്ടയം: മോഷണ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് വാമനപുരം കോട്ടുകുന്നം ഭാഗത്ത് കമുകറക്കോണം പുത്തൻവീട് വീട്ടിൽ അജി.എസ് (37നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വെളുപ്പിനെ കോട്ടയം മാമൻ മാപ്പിള ഹാളിന് സമീപം പ്രവർത്തിക്കുന്ന തുഷാർ ഗോൾഡ് എന്ന സ്ഥാപനത്തിന്റെ ഓഫീസ് മുറിയും, ലോക്കർ റൂമും ഇരുമ്പ് പിക്കാസ് ഉപയോഗിച്ച് കുത്തി തുറന്ന് മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപയും, 9 പവനോളം സ്വർണാഭരണങ്ങളും, മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ […]

കോട്ടയം ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പോക്സോ കേസിൽ പീരുമേട് സ്വദേശി അറസ്റ്റിൽ

ഈരാറ്റുപേട്ട: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് എലപ്പാറ ഗ്ലെൻമേരി ഭാഗത്ത് ചൂരവേലിൽ വീട്ടിൽ എബിൻ സി.എ (20) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടി കൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ഉമറുൾ ഫറൂഖ് എം.റ്റി യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

കുടിവെള്ളത്തിനായി കുഴൽ കിണർ കുത്തി: കിട്ടിയത് പ്രകൃതിവാതകം:

സ്വന്തം ലേഖകൻ ആലപ്പുഴ: കുടിവെള്ളത്തിനായി പുതുതായി നിർമിച്ച വീട്ടില്‍ കുഴിച്ച കുഴല്‍കിണറില്‍നിന്ന് ലഭിച്ചത് പ്രകൃതിവാതകം. തീ കാണിച്ചാല്‍ കത്തും. ആലപ്പുഴ നഗരസഭ തോണ്ടൻകുളങ്ങര വാർഡില്‍ പുന്നയ്ക്കല്‍ വിക്ടറിന്‍റെ വീട്ടിലാണ് സംഭവം. അപൂർവപ്രതിഭാസത്തില്‍ അമ്പരപ്പ് മാറാതെ വീട്ടുകാർ. . മൈനിംഗ്ആൻഡ് ജിയോളജി വകുപ്പ് അധികൃതർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വെള്ളിയാഴ്ച വൈകീട്ട് 6.25നാണ് സംഭവങ്ങള്‍ക്ക് തുടക്കം. കുഴല്‍കിണർ 17 മീറ്റർ താഴ്ചയിലെത്തിയപ്പോഴാണ് പ്രകൃതിവാതകം കണ്ടെത്തിയത്. ജോലിക്കാർ തീ കാണിച്ചതോടെ ആളിക്കത്തുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേനയെ അറിയിച്ചു. അവർ സ്ഥലത്തെത്തി ബോർവെല്‍ വാല്‍വ് ഉപയോഗിച്ച്‌ അടച്ച്‌ താല്‍ക്കാലികമായി […]